Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റോസ് വാട്ടര്‍ ഉപയോഗിക്കുന്നില്ലേ ?
റോസ് വാട്ടര്‍ പല കാര്യങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്. ഈ സുഗന്ധമുള്ള വെള്ളം മരുന്നിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ്. പുരാതന കാലം മുതല്‍ ഉപയോഗിച്ചുവരുന്നതാണ് റോസ് വാട്ടര്‍. നിങ്ങള്‍ റോസ് വാട്ടര്‍ എന്തിനൊക്കെ ഉപയോഗിക്കുന്നുണ്ട്... റോസ് വാട്ടര്‍ എന്തിനൊക്കെ ഉപയോഗിക്കാം എന്നത് അറിഞ്ഞിരിക്കാം..
റോസ് വാട്ടറില്‍ ആന്റിയോക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിസെപ്റ്റിക്കും ആന്റി ബാക്ടീരിയല്‍ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റോസ് വാട്ടര്‍ തരുന്നതെന്ന് നോക്കാം. പ്രധാനമായും ചര്‍മസംരക്ഷണത്തിനാണ് റോസ് വാട്ടര്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് മുടിയുടെ സംരക്ഷണത്തിനും സഹായകമാകുന്നുണ്ട്.
ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റി തരാനും ചര്‍മം മിനുസമുള്ളതാക്കാനും ഇതിന് കഴിവുണ്ട്. എണ്ണമയമുള്ള ചര്‍മം വൃത്തിയാക്കിവെക്കാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. മറ്റ് എന്തൊക്കെ ഗുണങ്ങളാണ് റോസ് വാട്ടറിന് ഉള്ളതെന്ന് നോക്കാം..

സൂര്യതാപം
സൂര്യപ്രകാശത്തില്‍ നിന്നും നിങ്ങളുടെ ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ റോസ് വാട്ടറിന് കഴിവുണ്ട്. സൂര്യതാപം ഏറ്റ് മങ്ങിയ ചര്‍മം ഇല്ലാതാക്കാന്‍ ആ ഭാഗത്ത് റോസ് വാട്ടര്‍ തേച്ചാല്‍ മതി.

ടോണര്‍
സ്കിന്‍ ടോണറായും റോസ് വാട്ടര്‍ ഉപയോഗിക്കാം

മുഖക്കുരു
മുഖക്കുരുവും ചര്‍മത്തിലെ ചുളിവുകളും നീക്കം ചെയ്യാന്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ മതി.

പ്രാണികളുടെ സ്പര്‍ശനം
പ്രാണികള്‍ ചര്‍മത്തില്‍ സ്പര്‍ശിക്കാതിരിക്കാന്‍ റോസ് വാട്ടര്‍ സഹായിക്കും. എതാനും തുള്ളികള്‍ ചര്‍മത്തില്‍ പുരട്ടി നോക്കൂ..

കണ്ണിനിടുന്ന മേക്ക് അപ്പ്
കണ്ണിനിടുന്ന മേക്ക്അപ്പ് കളയാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. റോസ് വാട്ടറിന്റെ കൂടെ അല്പം ജൊജൊബാ ഓയിലും ചേര്‍ക്കുക. ഈ മിശ്രിതം കണ്ണിനിട്ട മേക്കപ്പില്‍ തേച്ച് കഴുകി കളയാം.

ഫേസ് വാഷ്
ഒരു നല്ല ഫേസ് വാഷായും റോസ് വാട്ടര്‍ ഉപയോഗിക്കാം. മുഖക്കുരു ഉള്ള മുഖം ക്ലീനാക്കിവെക്കാന് ഇത് സഹായിക്കും. മുഖത്തുണ്ടാകുന്ന ചൊറിച്ചലുകളും മാറ്റി തരും.

ശരീര നാറ്റം
ശരീരത്തില്‍ നിന്നുണ്ടാകുന്ന വൃത്തിക്കെട്ട മണം ഇല്ലാതാക്കാനും റോസ് വാട്ടര്‍ സഹായിക്കും. റോസ് വാട്ടറും ജാസ്മിന് ഓയിലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ പുരട്ടാം.



Click it and Unblock the Notifications
