Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
നിങ്ങളുടെ ചര്‍മകാന്തിക്ക് 10 ബട്ടര്‍ ഫേസ് പാക്ക്
രുചികരമായ വെണ്ണ കൊണ്ട് നിങ്ങള്‍ക്ക് ചര്‍മ കാന്തി വര്‍ദ്ധിപ്പിക്കാം. നിങ്ങള്‍ക്ക് അഴകും, തിളക്കവും തരാന്‍ ഈ പാല് ഉല്‍പ്പന്നത്തിന് കഴിയും. എണ്ണമയമുള്ള സ്കിന്‍ അകറ്റാനും വെണ്ണ കൊണ്ട് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങളുട വര്ണ്ട ചര്‍മത്തിന് പ്രകൃതിദത്തമായി തന്നെ ചില ഫേസ് പാക്കുകള്‍ ഉണ്ടാക്കിയെടുക്കാം.
വെണ്ണയുടെ കൂടെ ചില ചേരുവകളും കൂടി ചേര്‍ത്താന്‍ ഇരട്ടി സൗന്ദര്യം കിട്ടുന്ന ഫേസ് പാക്കുകള്‍ ഉണ്ടാക്കാം. നിങ്ങളുടെ ചര്‍മത്തിനെ വൃത്തിയാക്കി സൂക്ഷിക്കാന്‍ ഈ രുചികരമായ വെണ്ണയ്ക്ക് സാധിക്കും. വെണ്ണ കൊണ്ട് പത്ത് ഫേസ് പാക്കുകള്‍ ഉണ്ടാക്കാം...

വെണ്ണയും ഒലിവ് ഓയിലും
രണ്ട് ടീസ്പൂണ്‍ വെണ്ണ എടുക്കുക. ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും. ഈ മിശ്രിതം നിങ്ങളുടെ സുന്ദരമായ മുഖത്ത് പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകി കളയാം. നിങ്ങളുടെ മുഖത്തിന് നല്ല തിളക്കം കിട്ടും.

വെണ്ണയും പാലും
നിങ്ങളുടെ ഓയില്‍ സ്കിന്‍ ആണോ.. എന്നാല്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കാം. കുറച്ച് പാലില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഇതു ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരാഴ്ച കൊണ്ടു തന്നെ ഫലം അറിയാം.

വെണ്ണയും ക്രീമും
വെണ്ണയും ശുദ്ധമായ ക്രീമും ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് നിങ്ങള്‍ക്ക് ഇരട്ടി തിളക്കം തരും. ഇവ മുഖത്ത് തേച്ച് കുറച്ചു നേരം മസാജ് ചെയ്യാം.

വെണ്ണയും തൈരും
ഒരു കപ്പ് തൈരില്‍ കുറച്ച് വെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ ഫേസ് പാക്കും നിങ്ങളുടെ ചര്‍മകാന്തി കൂട്ടാന്‍ മികച്ചതാണ്.

വെണ്ണയും വെളിച്ചെണ്ണയും
രണ്ട് ടീസ്പൂണ്‍ വെണ്ണയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് മിശ്രിതമാക്കാം. മുഖത്ത് പുരട്ടി പത്ത് മിനിട്ട് വെക്കുക. അതിനുശേഷം കോട്ടണ്‍ ടവല്‍ കൊണ്ട് തുടയ്ക്കാം. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകാം.

വെണ്ണയും ബദാമും
ബദാം പൊടിച്ചെടുക്കാം. ഇത് മൂന്ന് ടീസ്പൂണ്‍ വെണ്ണയോടൊപ്പം ചേര്‍ക്കാം. ഈ ഫേസ് പാക്കും നിങ്ങള്‍ക്ക് പരീക്ഷിക്കാം.

വെണ്ണയും ക്യാരറ്റും
രണ്ട് ക്യാരറ്റ് എടുത്ത് പേസ്റ്റാക്കിയെടുക്കാം. ഇതില്‍ വെണ്ണയും ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും വൃത്തിയുള്ളതും ആക്കി തരും.

വെണ്ണയും ഉപ്പും
മൂന്ന് ടീസ്പൂണ്‍ ഉപ്പും രണ്ട് ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വരണ്ട ചര്‍മത്തിന് പരിഹാരമാര്‍ഗമാണ്. 15 മിനിട്ടിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയാം. ഇത് നിര്‍ജ്ജീവമായ എല്ലാ കോശങ്ങളെയും നീക്കം ചെയ്യും.

വെണ്ണയും പപ്പായയും
പപ്പായ കുഴമ്പ് രൂപത്തില്‍ ആക്കിയെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. വരണ്ട ചര്‍മം ഇല്ലാതാക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്.

വെണ്ണയും കയ്പ്പക്കയും
കയ്പ്പക്ക പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇതിലേക്ക് വേണ്ണ ചേര്‍ക്കാം. ഇത് എണ്ണമയമുള്ള ചര്‍മം നീക്കം ചെയ്യാന്‍ ഉപകരിക്കും.



Click it and Unblock the Notifications
