Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചൈനാക്കാരുടെ സൗന്ദര്യ രഹസ്യങ്ങള്‍
ചൈനാക്കാരായ സ്ത്രീകളുടെ ചര്‍മ്മം ചുളിവുകളില്ലാത്ത തിളക്കമാര്‍ന്നതാണ്. അവര്‍ മെലിഞ്ഞ ശരീരപ്രകൃതിയും കാമോദ്ദീപകമായ കേശഭംഗിയും ഉള്ളവരാണ്. തങ്ങളുടെ സൗന്ദര്യസംരക്ഷണത്തില്‍ പല ആചാരങ്ങളും പരിഹാരങ്ങളും അവര്‍ ചെയ്തു വരുന്നു. ചൈനക്കാരുടെ ചില സൗന്ദര്യ രഹസ്യങ്ങള്‍ അറിയുക.

1. ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍
ചര്‍മ്മത്തിന് പുനരുജ്ജീവനം നല്കാന് ചൈനക്കാര്‍ പവിഴമാണ് ഉപയോഗിക്കുന്നത്. ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ അവര്‍ ഇതുപയോഗിച്ച് ഫേസ് മാസ്ക് തയ്യാറാക്കുന്നു.
മുത്തുച്ചിപ്പിയുടെ തോട് പൊടിച്ച് അതില്‍ തേനും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ക്കുക. ഇത് മുഖത്ത് തേക്കുന്നത് വീക്കം കുറയ്ക്കുക മാത്രമല്ല ചര്‍മ്മത്തിലെ അസ്വസ്ഥതകളും അകറ്റും.
മുത്തുച്ചിപ്പിയുടെ തോട് പൊടിച്ചത് ഇന്ത്യയില്‍ സുലഭമായി ലഭ്യമല്ല. പകരം വിഎല്‍സിസിയുടെ പേള്‍ ഫേസ് മാസ്ക് ഉപയോഗിച്ച് അതേ ഗുണങ്ങള്‍ നേടാം.

2. ചര്‍മ്മത്തിന്റെ യുവത്വം
ചൈനാക്കാര്‍ ശരീരഭാരം കുറയ്ക്കാനായി ധാരാളം ഗ്രീന്‍ ടീ കുടിക്കുന്നവരാണ്. കാറ്റെച്ചിന്‍ ധാരാളമായി അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇത് ഒരു ആന്റി ഓക്സിഡന്റും പ്രായത്തിന്റെ ലക്ഷണങ്ങളെ തടയുന്നതുമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു.
ഗ്രീന്‍ ടീ കുടിക്കണമെന്നത് നിര്‍ബന്ധമാണ്. ചായക്ക് മുകളില്‍ തിളച്ച വെള്ളം ഒഴിച്ച് 2-3 മിനുട്ടുകള്‍ കഴിഞ്ഞ് കുടിക്കാം. ഇതിന് കൂടുതല്‍ രുചി പകരാന്‍ തേനും നാരങ്ങയും ചേര്‍ക്കാം.

3. തിളക്കമുള്ള നിറം
ചൈനീസ് സ്ത്രീകളുടെ ചുളിവില്ലാത്ത, തിളക്കമുള്ള ചര്‍മ്മം പ്രശസ്തമാണ്.ഈ യൗവ്വനയുക്തമായ തിളക്കം ലഭിക്കുന്നതിന് ഔഷധങ്ങള്‍ പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കണം.
പുതിനയില അരച്ച് മുഖത്ത് തേക്കുന്നത് വേഗത്തില്‍ നിറം ലഭിക്കാന്‍ സഹായിക്കും.

4. പ്രകൃതിദത്ത ടോണറുകള്‍
ചൈനീസ് സ്ത്രീകള്‍ ചര്‍മ്മം ടോണ്‍ ചെയ്യാന്‍ അരി വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് പോളിഷ് ചെയ്യാത്ത അരി അതിലേക്കിട്ട് വെള്ളത്തിന് പാല് നിറമാകുന്നത് വരെ നന്നായി ഇളക്കുക. ഈ വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെയ്ക്കുക. ഇത് ഒരു ടോണറായി ഉപയോഗിക്കാന്‍ കോട്ടണ്‍ പാഡ് ഉപയോഗിക്കുക. ഇത് അതിശയകരമായ ഫലം നല്‍കുന്നതും വിലകുറഞ്ഞതുമാണ്. ഈ വെള്ളം 3-4 ദിവസം സൂക്ഷിക്കുകയും അതിന് ശേഷം കളയുകയും ചെയ്യണം.

5. ചുളിവകറ്റാം
ചൈനീസ് സുന്ദരികളുടെ ചര്‍മ്മം മൃദുവും, മിനുസമുള്ളതും, മയമുള്ളതുമാണ്. മുട്ടയുടെ വെള്ള ഉപയോഗിച്ച് ഫേസ് മാസ്ക് ഉണ്ടാക്കിയാണ് അവര്‍ നിറം സംരക്ഷിക്കുന്നത്. ചര്‍മ്മത്തിന് ഉറപ്പ് നല്കാന് സഹായിക്കുന്നതാണ് മുട്ടവെള്ള.
മുട്ടയുടെ വെള്ള തേച്ച് അത് ഉണങ്ങാന്‍ അനുവദിക്കുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

6. വീങ്ങിയ മുഖത്തിന് പരിഹാരം
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് മസാജ് ചെയ്യുന്നത് പ്രധാനമാണെന്നാണ് ചൈനീസ് സ്ത്രീകള്‍ വിശ്വസിക്കുന്നത്. മുഖത്തിന്റെ വീക്കം കുറയ്ക്കാനും സെല്ലുകളുടെ പുനരുത്പാദനത്തിനും ഫേഷ്യല്‍ മസാജ് സഹായിക്കും.
ഇത് ചെയ്യുമ്പോള്‍ ചെവിയില്‍ നിന്ന് ആരംഭിച്ച് തൊളെല്ല് വരെ വൃത്താകൃതിയില്‍ ഉരസുക. ചര്‍മ്മം വലിക്കുന്നതും തള്ളുന്നതും ഒഴിവാക്കുക. താടിയും കീഴ്ത്താടിയും ചലിപ്പിക്കുക. മുകളിലേക്കുള്ള ചലനങ്ങളാല്‍ മുഴുവന്‍ ഭാഗവും കവര്‍ ചെയ്യുക.



Click it and Unblock the Notifications
