Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
വീട്ടിലുണ്ടാക്കാം ഫേഷ്യല് മാസ്കുകള്
മുഖകാന്തി കൂട്ടുവാനാണല്ലോ നമ്മള് പ്രധാനമായും ബ്യൂട്ടി പാര്ലറുകളെ ആശ്രയിക്കുന്നത്. ഇതിന് പകരം വീട്ടിലിരുന്ന് ചില സാധാരണ വസ്തുക്കള് ചേര്ത്ത് ഫേഷ്യല് ക്രീമുകള് ഉണ്ടാക്കാം. പണവും സമയവും ലാഭിക്കാമെന്ന് മാത്രമല്ല, പാര്ശ്വഫലങ്ങള് ഉണ്ടാകുമെന്ന പേടിയും വേണ്ട.
സില്വര് ഫേഷ്യല് ചെയ്താല്..
മുഖത്തെ ക്ഷീണമകറ്റി ഫ്രഷ്നസ് നിലനിര്ത്തുന്നതില് ഫേഷ്യല് മാസ്കുകള്ക്ക് വലിയ പങ്കുണ്ട്. ബ്യൂട്ടിപാര്ലര് വീട്ടില് തന്നെ എന്ന പരസ്യവാചകം വെറും വാചകമായി കാണേണ്ടതില്ല. നിങ്ങള്ക്കുതന്നെ എളുപ്പം ഫേഷ്യല് ക്രീമുകള് ഉണ്ടാക്കാം.

ഓറഞ്ച് മാസ്ക്
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് ഒരു പാത്രത്തില് സൂക്ഷിക്കുക. ഇതില് നിന്നും കുറച്ചെടുത്ത് തൈര് ചേര്ത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് മുഖത്ത് നന്നയി പുരട്ടി 20 മിനിട്ട് വയ്ക്കുക. മുഖത്തെ പാടുകളൊക്കെ മാറ്റാന് ഈ ഫേസ് പാക്ക് സഹായിക്കും.

ബനാന മസ്ക്
വാഴപ്പഴം പേസ്റ്റാക്കിയെടുത്ത് മുഖത്തും കഴുത്തിനും പുരട്ടുക. 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില് കഴുകി നോക്കൂ. നല്ല ഫ്രഷ്നസ് ലഭിക്കും.

കടലമാവ് മാസ്ക്
രണ്ട് ടീസ്പൂണ് കടലമാവില് ഒരു നുള്ള് മഞ്ഞള്പ്പൊടിയും നാരങ്ങാനീരും തൈരും ചേര്ക്കുക. 20 മിനിട്ട് കഴിഞ്ഞ് കഴുകാം.

മില്ക് മാസ്ക്
പാല്പ്പൊടി വെള്ളം ചേര്ത്ത് പേസ്റ്റാക്കി മുഖത്ത് തേക്കുക.

പാല്തേന് മാസ്ക്
എളുപ്പം തയ്യാറാക്കാവുന്ന ഫേസ് പാക്കാണ് ഇത്. പാല്, തേന്, നാരങ്ങാനീര് എന്നിവ തുല്യ അളവില് എടുത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടാം.

ഓട്സ് മാസ്ക്
ഓട്സ്, തൈര്, തക്കാളി നീര് എന്നിവയെടുത്ത് പേസ്റ്റാക്കാം. വെയിലേല്ക്കുന്നതുമൂലമുണ്ടാകുന്ന കറുത്ത പാടുകള് മാറ്റാന് ഇത് സഹായിക്കും.

നാരങ്ങ മാസ്ക്
ഒരു ടീസ്പൂണ് നാരങ്ങ നീരില് വെള്ളരിക്ക ജ്യൂസും ചേര്ത്ത് മുഖത്ത് പുരട്ടാം.

ബദാം മാസ്ക്
ഒരു ടീസ്പൂണ് തേന്, പാല്പ്പൊടി, അര ടീസ്പൂണ് ബദാം പൗഡര് എന്നിവ ചേര്ത്ത് പേസ്റ്റാക്കാം. ഇതും മികച്ച ഫേഷ്യല് മാസ്ക്കായിരിക്കും.

തക്കാളി-മല്ലിയില മാസ്ക്
രണ്ട് ടീസ്പൂണ് തക്കാളി നീരില് മല്ലിയില നീരും ചേര്ക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്ക്കാം. മുഖക്കുരു, നിറമില്ലായ്മ എന്നിവയൊക്കെ ഇല്ലാതാക്കാന് ഈ ഫേഷ്യല് സഹായിക്കും.

തൈര് മാസ്ക്
ഓറഞ്ച് ജ്യൂസില് തൈര് ചേര്ത്ത് പുരട്ടുന്നതും മുഖം ഫ്രഷ് ആകാന് സഹായിക്കും.

നാരങ്ങ-ഒലിവ് മാസ്ക്
നാരങ്ങാനീരും ഒലിവ് ഓയിലും ബദാം ഓയിലും ചേര്ത്ത് ഫേഷ്യല് ക്രീം ഉണ്ടാക്കാം.



Click it and Unblock the Notifications
