Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വരണ്ട ചര്‍മത്തിന് നേന്ത്രക്കായ് ഫേസ്പാക്
നേന്ത്രക്കായ് ചര്‍മത്തിന് ഗുണപ്രദമായ ഒരു പഴമാണ്. പോഷകഗുണങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ നേന്ത്രപ്പഴം കൊണ്ട് ഫേസ് പാക്കുകള്‍ എളുപ്പം ഉണ്ടാക്കാം. വരണ്ട ചര്‍മക്കാര്‍ക്ക് മികച്ച ഫേസ് പാക്കായി നേന്ത്രക്കായ് ഫേസ് പാക്ക് ഉപയോഗിക്കാം. വരണ്ട ചര്‍മം മാറ്റി ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.
നിങ്ങള്‍ക്ക് യുവത്വ തുളുമ്പുന്ന ചര്‍മകാന്തി നേന്ത്രക്കായ് തരും. ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്കാന് ഈ ഫേസ് പാക്കിന് സാധിക്കും. വീട്ടില്‍ നിന്നുതന്നെ എളുപ്പം നേന്ത്രക്കായ് ഫേസ് പാക്ക് ഉണ്ടാക്കാം...

നേന്ത്രപ്പഴവും ഒലിവ് ഓയിലും
നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും.

നേന്ത്രപ്പഴവും വെണ്ണയും
നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചര്‍മം മൃദുലവും തിളക്കമുള്ളതുമായി കിട്ടും.

നേന്ത്രപ്പഴവും വൈറ്റമിന്‍ ഇ യും
നേന്ത്രപ്പഴത്തിന്റെ പേസ്റ്റില്‍ വൈറ്റമിന്‍ ഇ ഗുളിക ചേര്‍ക്കാം. രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍ ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക.

നേന്ത്രപ്പഴവും തൈരും
നേന്ത്രപ്പഴത്തിന്റെ കൂടെ തൈര് ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. 15 മിനിട്ട് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. വെയിലേറ്റ് കരുവാളിച്ച ചര്‍മം മാറ്റി തരും.

നേന്ത്രപ്പഴവും ചെറുനാരങ്ങ നീരും
നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും ചേര്‍ക്കുക. ഈ ഫേസ് പാക്ക് ചര്‍മത്തിലെ എല്ലാ കേടുപാടുകളും മാറ്റി തരും.



Click it and Unblock the Notifications
