For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് ചില ഐസ്‌ക്യൂബുകള്‍

By Sruthi K M
|

ഐസ് ക്യൂബുകള്‍ ചര്‍മ്മത്തിന് പല ഗുണങ്ങളും നല്‍കാറുണ്ട്. ചര്‍മ്മത്തിന് കുളിര്‍മ മാത്രമല്ല, തിളക്കവും ഇവ നല്‍കും. ചില മിശ്രിതം ഐസ് ട്രോയില്‍ ഒഴിച്ച് ചെറിയ ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഈ ഐസ്‌ക്യൂബുകള്‍ കൊണ്ട് മുഖത്തും കഴുത്തിലും ഉരസുന്നത് ചര്‍മ്മത്തിന് മിനുസവും തിളക്കവും സമ്മാനിക്കും.

കണ്‍തടത്തിലെ കറുപ്പ് നിറം മാറ്റൂ..

ചുളിവുകള്‍ ഇല്ലാതാക്കാനും, ചര്‍മ്മത്തിന്റെ ഉറപ്പ് നിലനിര്‍ത്താനും ഐസ് കൊണ്ടുള്ള ചര്‍മ്മ സംരക്ഷണ രീതികള്‍ ഉപകാരപ്രദമാകും. ചര്‍മ്മ സംരക്ഷണത്തിനായി ചില ഐസ്‌ക്യൂബുകള്‍ ഉണ്ടാക്കി നോക്കൂ...

തേന്‍ ഐസ്‌ക്യൂബ്

തേന്‍ ഐസ്‌ക്യൂബ്

തേന്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഐസ് ട്രേയില്‍ ഒഴിച്ച് ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകിയതിനുശേഷം ഈ ഐസ്‌ക്യൂബുകള്‍ കൊണ്ട് മുഖത്തും കഴുത്തിലും ഉരസുക.

ചെറുനാരങ്ങ ഐസ്‌ക്യൂബ്

ചെറുനാരങ്ങ ഐസ്‌ക്യൂബ്

ചെറുനാരങ്ങാനീരും തേനും നന്നായി യോജിപ്പിച്ച് ഐസ്‌ക്യൂബ് ഉണ്ടാക്കാം. മുഖക്കുരു ഉള്ള ചര്‍മ്മത്തിന് ഫലപ്രദമാണ്.

ആപ്പിള്‍ സൈഡര്‍ വിനാഗിരി

ആപ്പിള്‍ സൈഡര്‍ വിനാഗിരി

വെള്ളത്തില്‍ കുറച്ച് ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ത്ത് ഐസ്‌ക്യൂബുണ്ടാക്കാം. ഇവ ചര്‍മ്മത്തിന്റെ സൂക്ഷ്മ സുക്ഷിരങ്ങളിലേക്ക് ഇറങ്ങി ചെന്ന് ബാക്ടീരിയകളെ നശിപ്പിക്കും.

ഐസ് മസാജ്

ഐസ് മസാജ്

ഐസ് ഉപയോഗിച്ച് ഫേഷ്യല്‍ മസാജ് ചെയ്യുന്നതും ഗുണകരമാണ്. ഒന്നോ രണ്ടോ ഐസ് കഷ്ണം ഒരു തുണിയില്‍ പൊതിഞ്ഞ് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഐസ് അലിഞ്ഞു തീരുന്നതുവരെ ഈ പ്രക്രിയ തുടരാം.

റോസ് വാട്ടറില്‍

റോസ് വാട്ടറില്‍

റോസ് വാട്ടര്‍ കൊണ്ട് ഐസ്‌ക്യൂബ് ഉണ്ടാക്കി ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.

ഗ്രീന്‍ ടീ ഐസ്‌ക്യൂബ്

ഗ്രീന്‍ ടീ ഐസ്‌ക്യൂബ്

ഗ്രീന്‍ ടീ ചേര്‍ത്തും ഐസ്‌ക്യൂബ് ഉണ്ടാക്കാം. ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ മാറ്റിതരും.

കുക്കുമ്പര്‍

കുക്കുമ്പര്‍

ചര്‍മ്മത്തിന് കൂടുതല്‍ ഗുണകരമായ കുക്കുമ്പറിന്റെ നീര് ചേര്‍ത്തും ഐസ്‌ക്യൂബ് ഉണ്ടാക്കാം.

English summary

get beautiful skin with different ice cubes

You can really make a difference to your skin by freezing ice-cubes mixed with certain items.
Story first published: Wednesday, June 24, 2015, 15:24 [IST]
X