Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചര്‍മ്മത്തിന് ചില ഐസ്ക്യൂബുകള്‍
ഐസ് ക്യൂബുകള്‍ ചര്‍മ്മത്തിന് പല ഗുണങ്ങളും നല്‍കാറുണ്ട്. ചര്‍മ്മത്തിന് കുളിര്‍മ മാത്രമല്ല, തിളക്കവും ഇവ നല്‍കും. ചില മിശ്രിതം ഐസ് ട്രോയില്‍ ഒഴിച്ച് ചെറിയ ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഈ ഐസ്ക്യൂബുകള്‍ കൊണ്ട് മുഖത്തും കഴുത്തിലും ഉരസുന്നത് ചര്‍മ്മത്തിന് മിനുസവും തിളക്കവും സമ്മാനിക്കും.
കണ്‍തടത്തിലെ കറുപ്പ് നിറം മാറ്റൂ..
ചുളിവുകള്‍ ഇല്ലാതാക്കാനും, ചര്‍മ്മത്തിന്റെ ഉറപ്പ് നിലനിര്‍ത്താനും ഐസ് കൊണ്ടുള്ള ചര്‍മ്മ സംരക്ഷണ രീതികള്‍ ഉപകാരപ്രദമാകും. ചര്‍മ്മ സംരക്ഷണത്തിനായി ചില ഐസ്ക്യൂബുകള്‍ ഉണ്ടാക്കി നോക്കൂ...

തേന്‍ ഐസ്ക്യൂബ്
തേന്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഐസ് ട്രേയില്‍ ഒഴിച്ച് ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകിയതിനുശേഷം ഈ ഐസ്ക്യൂബുകള്‍ കൊണ്ട് മുഖത്തും കഴുത്തിലും ഉരസുക.

ചെറുനാരങ്ങ ഐസ്ക്യൂബ്
ചെറുനാരങ്ങാനീരും തേനും നന്നായി യോജിപ്പിച്ച് ഐസ്ക്യൂബ് ഉണ്ടാക്കാം. മുഖക്കുരു ഉള്ള ചര്‍മ്മത്തിന് ഫലപ്രദമാണ്.

ആപ്പിള്‍ സൈഡര്‍ വിനാഗിരി
വെള്ളത്തില്‍ കുറച്ച് ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ത്ത് ഐസ്ക്യൂബുണ്ടാക്കാം. ഇവ ചര്‍മ്മത്തിന്റെ സൂക്ഷ്മ സുക്ഷിരങ്ങളിലേക്ക് ഇറങ്ങി ചെന്ന് ബാക്ടീരിയകളെ നശിപ്പിക്കും.

ഐസ് മസാജ്
ഐസ് ഉപയോഗിച്ച് ഫേഷ്യല്‍ മസാജ് ചെയ്യുന്നതും ഗുണകരമാണ്. ഒന്നോ രണ്ടോ ഐസ് കഷ്ണം ഒരു തുണിയില്‍ പൊതിഞ്ഞ് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഐസ് അലിഞ്ഞു തീരുന്നതുവരെ ഈ പ്രക്രിയ തുടരാം.

റോസ് വാട്ടറില്‍
റോസ് വാട്ടര്‍ കൊണ്ട് ഐസ്ക്യൂബ് ഉണ്ടാക്കി ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.

ഗ്രീന്‍ ടീ ഐസ്ക്യൂബ്
ഗ്രീന്‍ ടീ ചേര്‍ത്തും ഐസ്ക്യൂബ് ഉണ്ടാക്കാം. ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ മാറ്റിതരും.

കുക്കുമ്പര്‍
ചര്‍മ്മത്തിന് കൂടുതല്‍ ഗുണകരമായ കുക്കുമ്പറിന്റെ നീര് ചേര്‍ത്തും ഐസ്ക്യൂബ് ഉണ്ടാക്കാം.



Click it and Unblock the Notifications
