Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മഞ്ഞുകാലം പെണ്ണിന്റെ ഭംഗി കളഞ്ഞുവോ??
ശൈത്യകാലത്ത് സൗന്ദര്യം സംരക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചര്‍മ്മത്തില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചുണ്ടുകള്‍ വിണ്ടുകീറുകയും ചെയ്യും. കൂടാതെ ഉന്മേഷമില്ലായ്മയും അനുഭവപ്പെടും.
എന്നാല്‍ മറ്റുള്ളവര്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ നിങ്ങള്‍ക്ക് മാത്രം എങ്ങനെ വീടിനുള്ളില്‍ തങ്ങാനാവും?. ശൈത്യകാലത്ത് ചെയ്യേണ്ടുന്ന ചില സൗന്ദര്യ സംരക്ഷണ കാര്യങ്ങള്‍ അറിയുക.ഉപ്പ് ആളത്ര നിസ്സാരക്കാരനല്ല...

കൈകള്‍ മൃദുലമായി സംരക്ഷിക്കുക
ഏതെങ്കിലും മോയ്സ്ചറൈസര്‍ ഉപയോഗിക്കുക മാത്രമല്ല സാധ്യമായ മാര്‍ഗ്ഗം. കൈ നല്ല മാര്ദ്ദവമുള്ളതാകുന്നതിന് ജൊജോബ ഓയില്‍ അല്ലെങ്കില്‍ ഷീബട്ടര് ഉപയോഗിക്കാം. വെള്ളവുമായുള്ള സമ്പര്‍ക്കം കഴിയുമ്പോള്‍ നിങ്ങളുടെ കൈകള്‍ വിളറിയിരിക്കും. മുകളില്‍ പറഞ്ഞവ ചര്‍മ്മത്തെ നവീകരിക്കാന്‍ കഴിവുള്ളതാണ്.

ഓയില്‍ ബേസ്ഡ് മോയ്സ്ചറൈസറുകള്‍
ശൈത്യകാലത്ത് ഓയില്‍ ബേസ്ഡ് മോയ്സ്ചറൈസറുകള്‍ വാട്ടര്ബേസ്ഡ് മോയ്സ്ചറൈസറുകളേക്കാള് കൂടുതലായി ഉപയോഗിക്കണം. അത്തരം മോയ്സ്ചറൈസറുകള്‍ മുഖത്തെ എണ്ണമയം വീണ്ടെടുക്കാനും തിളക്കം നല്‍കാനും സഹായിക്കും. മെയ്ക്കപ്പിന് മുമ്പ് ഓയില്‍-ബേസ്ഡ് ഫൗണ്ടേഷനും ഉപയോഗിക്കാം.

ബോഡി ഓയിലുകള്‍
ബോഡി ഓയിലുകളും ലോഷനുകളും ഉപയോഗിക്കുക. വീട്ടിനുള്ളിലായാലും പുറത്തേക്ക് പോവുകയായാലും ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനും കയ്യിലെടുക്കാനും മറക്കരുത്.

ചുണ്ടിന്റെ പരിചരണം
ജൊജോബ ഓയില്‍, കൊക്കോ ബട്ടര്‍, ആവണക്കെണ്ണ തുടങ്ങിയ മോയ്സ്ചറൈസിങ്ങ് ഘടകങ്ങളുള്ള, നല്ല നിറമുള്ള ലിപ് കളറുകള്‍ ഉപയോഗിക്കുക. ചുവന്ന ചുണ്ടുകള്‍ സ്ത്രീകളുടെ ഇഷ്ടപ്പെട്ട കാര്യമാണ്.

കണ്ണുകളുടെ സംരക്ഷണം
ബ്രൗണ്‍, വൈന്‍ റെഡ് പോലുള്ള നിറങ്ങളുള്ള ഐ ഷാഡോകള്‍ ഉപയോഗിക്കുക. പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ തിളക്കമുള്ളവ പരീക്ഷിക്കാം.

ബ്ലഷര്‍
മുഖത്തിന്റെ ഏതെങ്കിലും ഭാഗം എടുത്തു കാണിക്കുന്നുവെങ്കില്‍(കണ്ണ്, ചുണ്ട് തുടങ്ങിയവ) അവിടം നഗ്നമായി നിലനിര്‍ത്തുക. അല്ലെങ്കില്‍ ബ്ലഷര്‍ ഉപയോഗിച്ച് അല്പം നിറം മുഖത്ത് തേയ്ക്കുക.

തലമുടി
താരന് കൂടുതലായി അനുഭവപ്പെടുന്ന ശൈത്യകാലത്ത് മുടിയുടെ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കുക. മുടിയുടെ പിളര്‍പ്പും, താരനും ഒഴിവാക്കാന്‍ പതിവായി എണ്ണ തേയ്ക്കുക. ഷാംപൂ ഉപയോഗിച്ച ശേഷം നല്ലൊരു കണ്ടീഷണറും ഉപയോഗിക്കുക.

മതിയായ ഉറക്കം
രാത്രി വൈകി പാര്‍ട്ടികളും മറ്റും ഉണ്ടാവാം. എന്നാല്‍ രാത്രി ഉറങ്ങാന്‍ ഏറെ വൈകുന്നത് കണ്ണിന് ചുറ്റും ഇരുണ്ട നിറം വരാന്‍ കാരണമാകും. ഇത് ക്ഷീണിതനായി കാണപ്പെടാന്‍ ഇടയാക്കും. ദിവസം എട്ടു മണിക്കൂര്‍ ഉറങ്ങുന്നത് വളരെ പ്രധാനമാണ്.

ആരോഗ്യകരമായ ഭക്ഷണം
വിറ്റാമിന്‍ എ, ഇ, ഡി എന്നിവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. മിനറലുകളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.



Click it and Unblock the Notifications
