Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുളിച്ചാലും ഭംഗി കൂടും!!
നമ്മുടെ നാട്ടില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് വാളന്‍പുളി. ഏറെ വിഭവങ്ങളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. വാളന്‍പുളി വിഭവങ്ങള്‍ക്ക് ആസ്വാദ്യമായ രുചി നല്‍കും.
വാളന്‍പുളിയിലെ ഘടകങ്ങള്‍ ചര്‍മ്മത്തിന് ഏറെ ഗുണകരമാണ്. ദിവസം രണ്ട് തവണ വീതം ഇത് ചര്‍മ്മത്തില്‍ തേച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ ഫലം കണ്ടു തുടങ്ങും. സംവേദനത്വം കൂടിയ ചര്‍മ്മത്തിനും ഇത് ഉപയോഗിക്കാനാവും. വിപണിയില്‍ ലഭ്യമായ രാസവസ്തുക്കളടങ്ങിയ ഉത്പന്നങ്ങള്‍ പോലെ ചര്‍മ്മത്തിന് ദോഷകരമാകില്ല. വാളന്‍പുളി മുഖത്ത് തേയ്ക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ മനസിലാക്കുക.

1. ചര്‍മ്മത്തിന് നിറം നല്കുന്നു
ചര്‍മ്മത്തിന് നിറം ലഭിക്കാന്‍ വാളന്‍പുളി ഉപയോഗിക്കാം. ഒരു ടേബിള്സപൂണ് വാളന്‍പുളി പള്‍പ്പില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് കൂടുതല്‍ നിറം നേടാം.

2. ഇന്‍സ്റ്റന്റ് ബ്ലീച്ചര്‍
ഒരു ബൗളില്‍ വാളന്‍പുളി പള്‍പ്പ് എടുക്കുക. ഇതില്‍ രണ്ട് തുള്ളി നാരങ്ങ നീരും, അര ടേബിള്‍സ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് 15 മിനുട്ട് സമയത്തേക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക.

3. ഫേസ് സ്ക്രബ്ബ്
ഒരു ഫേസ് സ്ക്രബ്ബ് തയ്യാറാക്കാന്‍ ഒരു ടേബിള്‍സ്പൂണ്‍ പഴസത്ത് ഒരു പാത്രത്തിലെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തണുപ്പിച്ച യോഗര്‍ട്ടും, അര ടേബിള്‍സ്പൂണ്‍ കല്ലുപ്പും ചേര്‍ക്കുക. ഇത് കലര്‍ത്തി ഫേസ് സ്ക്രബ്ബായി ഉപയോഗിക്കാം.

4. ബോഡി സ്ക്രബ്ബ്
ഒരു പാത്രത്തില്‍ 10 ഗ്രാം വാളന്‍പുളി സത്ത് എടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങനീര് എന്നിവ ഇതിലേക്ക് ചേര്‍ക്കുക. ഇവ നന്നായി കൂട്ടിക്കലര്‍ത്തി ബോഡി സ്ക്രബ്ബായി ഉപയോഗിക്കാം.

5. ഫേഷ്യല്‍
ഒരു പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വാളന്‍പുളി സത്ത് എടുത്ത് അതിലേക്ക് അര ടേബിള്‍സ്പൂണ്‍ കടലമാവും, രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചേര്‍ക്കുക. ഇവ നന്നായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

6. ചര്‍മ്മത്തിന് നനവ്
ചര്‍മ്മത്തിന് നനവ് നല്കുന്ന ടോണര്‍ നിര്‍മ്മിക്കാന്‍ 25 ഗ്രാം വാളന്‍പുളി പള്‍പ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം ഉൗറ്റിയെടുത്ത് മുഖം കഴുകാം.

7. മുഖത്തെ പാടുകള്‍ മാറ്റാം
30 ഗ്രാം വാളന്‍പുളി പള്‍പ്പ് തിളപ്പിച്ച് ഒരു പേസ്റ്റ് തയ്യാറാക്കുക. ഇത് നേരിട്ട് പാടുകളുള്ള ഭാഗത്ത് തേച്ചാല്‍ അവ മാറും.



Click it and Unblock the Notifications
