Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സൗന്ദര്യ സംരക്ഷണത്തിന് കറുവ ഇല
സവിശേഷമായ ഗന്ധവും രുചിയുമുള്ള കറുവ ഇലകള്‍ പാചകത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. ഫ്ളേവനോയ്ഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ടാനിന് തുടങ്ങിയവ ധാരാളമായി അടങ്ങിയതും ഭക്ഷണം കൂടുതല്‍ ആസ്വാദ്യമാക്കാന്‍ സഹായിക്കുന്നതുമാണ് കറുവ ഇല. ഇവയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി ഇന്‍ഫ്ലമേറ്ററി എന്നിവയും മൂത്രം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളും അടങ്ങിയതാണ്.
വിറ്റാമിനുകള്‍, അവശ്യമായ മിനറലുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ കറുവ ഇല ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും. വരള്‍ച്ചയുള്ള ചര്‍മ്മത്തിന് ഇത് ഫലപ്രദമാണ്. കറുവ ഇലയുടെ അത്ഭുതകരമായ ചില സൗന്ദര്യസംരക്ഷണ കഴിവുകള്‍ പരിചയപ്പെടുക.

1. താരന് അകറ്റാം
കറുവ ഇല ഉണക്കിപ്പൊടിച്ച് താരന് പ്രതിവിധിയായി ഉപയോഗിക്കാം. പൊടിച്ച ഇല യോഗര്‍ട്ടുമായി കലര്‍ത്തുക. ഇത് തലയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് താരനും തലയിലെ ചൊറിച്ചിലും അകറ്റാന്‍ സഹായിക്കും.

2. മുടിക്ക് തിളക്കം
കറുവയുടെ ഇല മുടിക്ക് തിളക്കം നല്കാന് സഹായിക്കും. അല്പം കറുവ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് ഇലകള്‍ നീക്കം ചെയ്ത് തണുക്കാന്‍ അനുവദിക്കുക. മുടി ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കാം.

3. പേന്‍ നാശിനി
കറുവ ഇലയുടെ രൂക്ഷമായ ഗന്ധവും ആന്റിബാക്ടീരിയല്‍ ഘടകങ്ങളും പേനിനെ അകറ്റാന്‍ സഹായിക്കും. കൂടുതല്‍ ഫലം ലഭിക്കാന്‍ ഇല ഉണക്കിപ്പൊടിച്ചത് നേരിട്ട് തലയില്‍ തേക്കാം.

4. പല്ലിന് തിളക്കം നല്‍കാം
കറുവ ഇല പല്ലില്‍ തേയ്ക്കുന്നത് തിളക്കം ലഭിക്കാന്‍ സഹായിക്കും. ഇത് മോണകള്‍ക്ക് ആരോഗ്യം നല്‍കുകയും അഴുക്കടിഞ്ഞ് പല്ലില്‍ പോടുകളുണ്ടാകുന്നത് തടയുകയും ചെയ്യും. ആരോഗ്യമുള്ള പല്ലിനും മോണകള്‍ക്കും ഇലപൊടിച്ചത് കൊണ്ട് പല്ല് തേയ്ക്കാം.

5. ചര്‍മ്മത്തിന് ശോഭ
കറുവ ഇല ചര്‍മ്മത്തിന്റെ വരള്‍ച്ചക്ക് പരിഹാരം നല്‍കും. കറുവ ഇലയുടെ നീര് ചേര്‍ത്ത് ദിവസത്തില്‍ പല തവണ മുഖം കഴുകുന്നത് ചര്‍മ്മത്തിന് ശോഭയും ഉന്മേഷവും നല്‍കും.

6. മുഖക്കുരു മാറ്റുന്നു
കറുവ ഇലയുടെ ഒരു മികച്ച ഗുണമാണിത്. പൊടിച്ച ഇല റോസ് വാട്ടറുമായി കലര്‍ത്തുക. ഇത് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

7. ചര്‍മ്മത്തിന് നിറം നല്കുന്നു
അമിതമായ വര്‍ണ്ണവ്യത്യാസം, കറുത്ത പാടുകള്‍ എന്നിവ നീക്കം ചെയ്ത് ചര്‍മ്മത്തിന് നിറം നല്കാന് കറുവ ഇല സഹായിക്കും. കറുവ ഇലയുടെ നീര് ഉപയോഗിച്ച് ടോണറായി ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന് ആരോഗ്യം നേടാനാവും.



Click it and Unblock the Notifications
