Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
മഴക്കാലമായി, ചര്‍മം ശ്രദ്ധിക്കണം..
ജൂണ്മാസമായതോടെ മഴയുടെ കാലവുമായി. മഴയെ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ഇതിനിടയില്‍ ചര്‍മം വൃത്തികേടാകാതെ സൂക്ഷിക്കണം. ചര്‍മത്തിനും മുടിക്കും പോഷണകാലമാണ് മഴക്കാലം. വേനല്‍ക്കാലത്ത് ചൂടും പൊടിയും കൊണ്ട് പറ്റിയ കേടുപാടുകള്‍ തീര്‍ക്കാനുള്ള സമയം.
മാതളനാരങ്ങ കൊണ്ട് ചില സൗന്ദര്യവിദ്യകള്‍
വെയില്‍കൊണ്ട് ചര്മത്തിനേറ്റ കരുവാളിപ്പ് മാറാനും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുത്ത് ചര്‍മത്തെ മിനുക്കിയെടുക്കാനും പറ്റിയ കാലമാണ് മഴക്കാലം. ഈര്‍പ്പം ചര്‍മത്തില്‍ അധികം തങ്ങിനിന്നാല്‍ ദോഷമുണ്ടാക്കും. അതുകൊണ്ടുതന്നെ ചര്‍മത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം.

കറുത്ത പാടുകള്‍ മാറ്റാം
ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടിയും റോസ് വാട്ടറും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കാം. ഇത് മുഖത്ത് തേച്ച് 30 മിനിട്ട് വയ്ക്കാം.

മുഖം വൃത്തിയാക്കാന്‍
മൂന്ന് ടീസ്പൂണ്‍ ഓട്സും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും തൈരും ചേര്‍ത്ത് പേസ്റ്റാക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം.

വരള്‍ച്ചയ്ക്ക്
മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുമൂലം ചര്‍മത്തില്‍ എണ്ണമയം കുറഞ്ഞ് വലിഞ്ഞുമുറുകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് മസാജ് ചെയ്യുന്നതാണ് നല്ലത്.

വരള്‍ച്ചയ്ക്ക്
കുളി കഴിഞ്ഞാല്‍ ചര്‍മത്തില്‍ മോയ്ചറൈസര്‍ പുരട്ടാം. ചോക്ലേറ്റ് ഫേഷ്യലോ, കറ്റാര്‍ വാഴ ഫേഷ്യലോ, കൊക്കോ ബട്ടര്‍ ഫേഷ്യലോ ഗുണകരമാകും.

മുടിക്ക്
മഴക്കാലത്ത് മുടി ദിവസത്തില്‍ ഒരു തവണ കഴുകിയാല്‍ മതി. നന്നായി ഉണങ്ങിയശേഷം മാത്രം മുടി കെട്ടി വെക്കുക. ഇല്ലെങ്കില്‍ എണ്ണമയവും ഈര്പ്പവുംകൂടി താരന് വര്‍ദ്ധിക്കും.

സ്ട്രോബെറി തെറാപ്പി
സ്ട്രോബെറി പേസ്റ്റാക്കി അതിലേക്ക് ഒരു ടീസ്പൂണ്‍ ബ്രാണ്ടിയും രണ്ട് സ്പൂണ്‍ ബ്രെഡ്ക്രബ്സും, റോസ് വാട്ടറും ചേര്‍ത്ത് സ്ട്രോബെറി തെറാപ്പി ചെയ്തുനോക്കൂ.

ബനാന പാക്
മഴക്കാലത്ത് ചര്‍മത്തിന് ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് ബനാന പാക്. പുതിനയിലയും വാഴപ്പഴവും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടാം.

കാലുകള്‍
കാലുകള്‍ക്കാണ് മഴക്കാലത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത്. കുളി കഴിഞ്ഞാല്‍ അല്ലെങ്കില്‍ മഴ നനഞ്ഞ് വന്നാല്‍ കാലുകളുടെ വിരലുകളുടെ ഇടയില്‍ നിന്ന് ഈര്‍പ്പം തുടച്ചുമാറ്റുക. പെഡിക്യൂര്‍ ചെയ്യുന്നതും നല്ലതാണ്.

മേയ്ക്അപ്
വാട്ടര്‍പ്രൂഫ് മേയ്ക്അപ് തിരഞ്ഞെടുക്കണം. ജെല്‍ അഥവാ ക്രീം രൂപത്തിലുള്ളത് തിരഞ്ഞെടുക്കുക.

സ്ക്രബ്
അരിപ്പൊടിയില്‍ തൈര് ചേര്‍ത്ത് മുഖത്ത് സ്ക്രബറായി ഉപയോഗിക്കുന്നത് നല്ലതാണ്.

ജൊജൊബ പാക്
ജൊജൊബ ഓയിലും തൈരും തേനും ചേര്‍ത്ത് ഫേസ്പാക് ഉണ്ടാക്കാം.

മുട്ട
ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം.

മുള്‍ട്ടാണി മിട്ടി
ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റാക്കി മുഖത്ത് പുരട്ടാം. മഴക്കാലത്ത് ചര്‍മത്തെ സംരക്ഷിക്കുന്ന മികച്ച വഴിയാണിത്.

ബദാം ഫേഷ്യല്‍
ബദാം പേസ്റ്റില്‍ രണ്ട് ടീസ്പൂണ്‍ ഓട്സും, നാല് ടീസ്പൂണ്‍ ശുദ്ധമായ മില്‍ക് ക്രീമും, ചിനാ ക്ലേയും, ചെറുനാരങ്ങാനീരും അവക്കാഡോയും ചേര്‍ക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം ഈ ഫേഷ്യല്‍ നിങ്ങള്‍ക്ക ഉപയോഗിക്കാം.

ലെമണ്‍ ബ്ലീച്ച്
റാഡിഷ് പേസ്റ്റില്‍ ചെറുനാരങ്ങാ നീരൊഴിച്ച് ബ്ലീച്ചിങ് ക്രീം ഉണ്ടാക്കാം.



Click it and Unblock the Notifications