Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആപ്പിള്‍ക്കുരു ഓയില്‍ ചര്‍മത്തിന്..
ആപ്പിള്‍ക്കുരു കൊണ്ടുണ്ടാക്കുന്ന ഓയില്‍ പലരും പാചകത്തിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചര്‍മ സൗന്ദര്യത്തിന് ഈ ഓയില്‍ മികച്ച ഗുണം നല്‍കുമെന്ന് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. നിങ്ങളുടെ ചര്‍മം മിനുസമുള്ളതാകണം എങ്കില്‍ ഈ എണ്ണ നിങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങാം. ഈ ഓയില്‍ ബ്ലീച്ചിങ് ക്രീമുകളിലൊക്കെ ചേര്‍ക്കുന്നതാണ്.
സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍..
ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഈ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണെന്നാണ് പറയുന്നത്. മുഖക്കുരുവിനോട് പൊരുതാനും ആപ്പിള്‍ക്കുരു ഓയിലിന് കഴിവുണ്ട്. എയിജിങ് പ്രശ്നങ്ങളും, സ്ട്രെച്ച് മാര്‍ക്കുകളും ഇല്ലാതാക്കാനും ഇവ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ചര്‍മത്തിന് പല ഗുണങ്ങളും തരും.

ഫാറ്റി ആസിഡ്
ആപ്പിള്‍ക്കുരു ഓയിലില്‍ ധാരാളം ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ മൃദുലമാക്കിവയ്ക്കാന് സഹായിക്കും.

കൊലാജന്‍
ഈ അത്ഭുതകരമായ എണ്ണ ത്വക്കില്‍ കൊലാജന്‍ സിന്തസിസ് ഉത്തേജിപ്പിക്കുന്നു. കൊലാജന്‍ ഒരു മികച്ച പ്രോട്ടീനാണ്. ഇത് ചര്‍മ കോശങ്ങളെ യുവത്വം തുളുമ്പുന്നതാക്കി മാറ്റും. ചര്‍മ കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം ഇതുമൂലം പരിഹരിക്കാം

ആന്റി-എയ്ജിങ് ഓയില്‍
ഒരു ആന്റി-എയ്ജിങ് ഓയിലാണിത്. ഇത് ചര്‍മത്തെ യുവത്വമുള്ളതാക്കി മാറ്റുന്നു. ചര്‍മം അയവുള്ളതുമാക്കി മാറ്റുന്നു.

ആന്റിയോക്സിഡന്റ്സ്
ഇതൊരു മികച്ച സണ്‍സ്ക്രീന്‍ ലോഷനായി പ്രവര്‍ത്തിക്കും. അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും ചര്‍മത്തെ കാത്തുസൂക്ഷിക്കും.

തിളക്കം
ആപ്പിള്‍ക്കുരു ഓയില്‍ ചര്‍മം മിനുസമുള്ളതാക്കുന്നു. ഇതുമൂലം ചര്‍മം എന്നും തിളങ്ങി നില്ക്കും. പല മോഡലുകളും ഈ ഓയില്‍ ഉപയോഗിക്കുന്നുണ്ട്.

ചര്‍മത്തിന് പുതുജീവന്‍
ചര്‍മത്തിന് കരുത്ത് നല്‍കാനും ഈ എണ്ണ സഹായിക്കും. നിര്‍ജ്ജീവമായ കോശങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നു.

സ്ട്രെച്ച് മാര്‍ക്ക്സ്
സ്ട്രെച്ച് മാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ ഓയില്‍ കൊണ്ട് മസാജ് ചെയ്യുക.

സ്കിന്‍ ക്യാന്‍സര്‍
സ്കിന്‍ ക്യാന്‍സറിനോട് പോരാടാനും ഇതിന് കഴിവുണ്ട്. എന്നും ഈ എണ്ണ ചര്‍മത്തില്‍ തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.

മുഖക്കുരു
ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ്സ് മുഖക്കുരു കളയാനും സഹായിക്കും.

പെര്‍ഫ്യൂമും ക്രീമും
ആപ്പിള്‍ സീഡ് ഓയില്‍ പലതരം സുഗന്ധതൈലങ്ങളിലും ക്രീമുകളിലും ചേര്‍ക്കുന്നുണ്ട്. ലോഷന്‍, മോയിചറൈസിങ് ക്രീം എന്നിവയിലൊക്കെ ഇവ ചേര്‍ക്കുന്നു.



Click it and Unblock the Notifications
