Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വേപ്പിലയുണ്ടല്ലോ പിന്നെന്തിനു ടെന്‍ഷന്‍..
ആര്യവേപ്പിലയുടെ ഔഷധഗുണങ്ങളെപ്പറ്റി വാനോളം പറഞ്ഞാലും തീരില്ല. പ്രമേഹരോഗമടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ല മരുന്നാണിത്. ആരോഗ്യ ഗുണത്തേക്കാളേറെ നിങ്ങളുടെ ചര്‍മത്തിന് ഇത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ആര്യവേപ്പ് ഉപയോഗിക്കാം.
ചതകുപ്പയുടെ ആരോഗ്യഗുണങ്ങള്‍ പലത്
ആര്യവേപ്പ് ചെടി നിങ്ങളുടെ തോട്ടത്തിലുണ്ടോ? ഇല്ലെങ്കില്‍ നട്ടുനനച്ച് വളര്‍ത്തിക്കോളൂ. പല കാര്യത്തിലും നിങ്ങള്‍ക്ക് ഉപകാരപ്പെടും. മുഖത്തെ ചുളിവ് മാറ്റാന്‍, മുഖക്കുരു, തിളക്കം ലഭിക്കാന്‍ തുടങ്ങി പല ഗുണങ്ങളും വേപ്പില നിങ്ങള്‍ക്ക് നല്‍കും.

തിളങ്ങുന്ന ചര്‍മത്തിന്
ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടിയാല്‍ ചര്‍മത്തിന് തിളക്കം ലഭിക്കും.

മുഖക്കുരുവിന്
ചെറുനാരങ്ങാനീര്, പനിനീര്, വേപ്പില എന്നിവ ചേര്‍ത്ത് അരച്ച് മുഖക്കുരുവില്‍ പുരട്ടാം.

എണ്ണമയമുള്ള ചര്‍മത്തിന്
ആര്യവേപ്പില അരച്ച് അതില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് മുഖത്തിടാം. എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ ഫേസ്പാക്കാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഇത് ഉപകരിക്കും.

വരണ്ട ചര്‍മത്തിന്
കടലമാവ്, തൈര്, ആര്യവേപ്പ് പൊടി എന്നിവ ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതാണ്.

മുഖത്തിന് നല്ല നിറം
ആര്യവേപ്പിലയും മഞ്ഞളും അരച്ച് മുഖത്തിടുന്നത് നല്ല നിറം ലഭിക്കാന്‍ സഹായിക്കും.

ചര്‍മത്തിന് മൃദുലത
ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും. ചര്‍മം വൃത്തിയായിട്ടിരിക്കാനും സഹായിക്കും.

വരണ്ട ചര്‍മത്തിന്
ആര്യവേപ്പ്, തുളസി, തേന്‍ എന്നിവ ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. മുഖക്കുരു മാറ്റാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും ഉപകാരമാവും.



Click it and Unblock the Notifications
