Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
സൗന്ദര്യത്തിന് ഈന്തപ്പഴം
ന്യൂട്രിയന്റുകളാലും സൗന്ദര്യവര്‍ദ്ധനവിന് സഹായിക്കുന്ന മറ്റ് നിരവധി ഘടകങ്ങളാലും സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിനുകളും മിനറലുകളും സമൃദ്ധമായി അടങ്ങിയ ഈന്തപ്പഴം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യം നേടാനും സഹായിക്കും.
ഈന്തപ്പഴം ചര്‍മ്മത്തിലും തലമുടിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. ഇതിലെ വിറ്റാമിന്‍ എ, ബി, കെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, മാംഗനീസ്, സള്‍ഫര്‍, പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.
ദഹിക്കുന്ന ഫൈബര്‍ ധാരാളമായി അടങ്ങിയ ഈന്തപ്പഴം ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുകയും ചര്‍മ്മത്തിന് നല്ല നിറം നല്‍കുകയും ചെയ്യും. ഈന്തപ്പഴം കഴിച്ചാലുള്ള മറ്റ് ചില ഗുണങ്ങള്‍ മനസിലാക്കുക.

മുടിയിഴകള്‍ക്ക് കരുത്ത്
ഈന്തപ്പഴത്തില്‍ നിന്ന് ലഭിക്കുന്ന ഓയില്‍ പോഷകസമൃദ്ധമാണ്. തലയോട്ടിയിലെ വരള്‍ച്ച കുറയ്ക്കാനും മുടിവളര്‍ച്ച ശക്തിപ്പെടുത്താനും മുടിയിഴകള്‍ക്ക് കരുത്ത് നല്‍കാനും ഇത് സഹായിക്കും. ആരോഗ്യമുള്ള തലമുടി ലഭിക്കാന്‍ ദിവസവും ഏതാനും ഈന്തപ്പഴം ലഭിക്കുക.

ചര്‍മ്മത്തിന്റെ ഇലാസ്തികത
വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സായതിനാല്‍ ഈന്തപ്പഴം ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കും. കൂടാതെ ഉള്ളില്‍ നിന്ന് ജലാംശം ലഭ്യമാക്കുന്നത് വഴി ചര്‍മ്മത്തെ മിനുസവും മൃദുലവുമാക്കും.

ചുളിവുകള്‍ തടയുന്നു
ഈന്തപ്പഴത്തിലെ വിറ്റാമിന്‍ സി ഓക്സിഡേഷനെ പ്രതിരോധിക്കുകയും അതുവഴി ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് തടഞ്ഞ് യുവത്വം നിലനിര്‍ത്തുകയും ചെയ്യും.

മുടികൊഴിച്ചില്‍ തടയുന്നു
ദിവസവും 2-3 ഈന്തപ്പഴം കഴിക്കുന്നത് മുടിയിഴകള്‍ക്ക് കരുത്ത് നല്‍കുകയും. ഈന്തപ്പഴത്തില്‍ സമൃദ്ധമായുള്ള വിറ്റാമിന്‍ ബി മുടിയിഴകളുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ തടഞ്ഞ് കരുത്ത് പകരുകയും ചെയ്യും.

ചര്‍മ്മത്തിലെ പാടുകള്‍ മാറ്റുന്നു -
ഈന്തപ്പഴത്തിലെ വിറ്റാമിന്‍ ബി ചര്‍മ്മത്തിന് അനുയോജ്യമാണ്. വിറ്റാമിന്‍ ബിയുടെ കുറവ് ചര്‍മ്മത്തിലെ പാടുകളടക്കം നിരവധി പ്രശ്നങ്ങള്‍ക്കിടയാക്കും. പതിവായി ഈന്തപ്പഴം കഴിക്കുന്നത് ഈ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
