Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചര്‍മം എപ്പോഴും ചെറുപ്പമായിരിയ്ക്കാന്‍......
കൊലാജനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. നിങ്ങളുടെ ചര്‍മ്മത്തെ യുവത്വത്തോടെയും ചുളിവുകളില്ലാതെയും നിലനിര്‍ത്തുന്നത് കൊലാജനാണ്. ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്കി ചേര്‍ത്ത് നിര്‍ത്തുന്ന, കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് കൊലാജന്‍.
നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ചര്‍മ്മം തിളക്കത്തോടെയും മിനുസത്തോടെയും ഇരിക്കും. കാരണം കൊലാജന്‍ സ്ഥിരമായി സ്വയം ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പ്രായമേറുമ്പോള്‍ കൊലാജന്‍ ഉത്പാദനം കുറയുകയും ചീത്ത ശീലങ്ങളും സൂര്യപ്രകാശമേല്‍ക്കുന്നതും വഴി കൊലാജന്‍ തകരാറ് സംഭവിക്കുകയും ചെയ്യും. ആരോഗ്യം നല്‍കും ഗ്രീന്‍ ജ്യൂസ്!
കൊലാജന്‍ സംരക്ഷിക്കാനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

വിറ്റാമിന്‍ സി ഉപയോഗം വര്‍ദ്ധിപ്പിക്കുക
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഭക്ഷണത്തില്‍ ധാരാളം വിറ്റാമിന്‍ സി ഉപയോഗിക്കുന്ന 40 വയസ്സിലേറെ പ്രായമുള്ള സ്ത്രീകള്‍ക്ക് അത് കുറച്ചുപയോഗിക്കുന്ന സ്ത്രീകളേക്കാള്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാനുള്ള സാധ്യത കുറവാണ്. കൊലാജന്‍ ഉത്പാദിപ്പിക്കുന്നതില്‍ വിറ്റാമിന്‍ സി പ്രധാന ഘടകമാണ്.

പുകവലി അവസാനിപ്പിക്കുക
മെട്രിക്സ് പ്രോട്ടീനേസസ്(എംഎംപി) എന്ന എന്സൈമിനിന്റെ ഉത്പാദനത്തിന് കാരണമാകുന്നതാണ് പുകവലി. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ കൊലാജന്‍ തകരാറുണ്ടാക്കും. ഇത് വഴി പുകവലിക്കുന്നവരുടെ ചര്‍മ്മം അയഞ്ഞ് തൂങ്ങും.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം
കൊലാജന്‍ നഷ്ടമാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് സൂര്യപ്രകാശമേല്‍ക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ആഴത്തിലുള്ള കൊലാജന്‍ തകരാറുണ്ടാക്കുകയും ചെയ്യുക.

റെറ്റിനോള്‍
പ്രിസ്ക്രിപ്ഷന് വഴി മാത്രം ലഭിക്കുന്ന റെറ്റിനോയ്ഡ് ക്രീമുകള്‍ കൊലാജന്‍ ഉത്പാദനത്തിന് സഹായിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൂര്യപ്രകാശമേറ്റാല്‍ കൊലാജന്‍ തകരാറുണ്ടാക്കുന്ന ഘടകങ്ങളെ കുറയ്ക്കുകയും കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന റെസെപ്റ്റേഴ്സിനെ സഹായിക്കുകയും ചെയ്യുന്നതാണ് റെറ്റിനോയ്ഡ്.

മധുരം കുറയ്ക്കുക
പഞ്ചസാരയുടെ അമിതോപയോഗം ചര്‍മ്മത്തിന് ദോഷം ചെയ്യും. ഗ്ലൈക്കേഷന്‍ എന്ന് വിളിക്കുന്ന പ്രവര്‍ത്തനം ചര്‍മ്മത്തിന്റെ അകാലവാര്‍ദ്ധക്യത്തിന് കാരണമാകും.ഇവിടെയാണ് രക്തത്തില്‍ അമിതമായുള്ള പഞ്ചസാര ലിപിഡ്സ്, ന്യൂക്ലിക്ക് ആസിഡ്, പ്രോട്ടീന്‍ എന്നിവയുമായി ചേരുന്നതും ചര്‍മ്മത്തില്‍ ചുളിവുണ്ടാക്കുന്ന പ്രവര്‍ത്തനത്തിന് വേഗത കൂട്ടുന്നതും.

എക്സ്ഫോലിയേഷന്‍
എക്സ്ഫോലിയേഷന്‍ ചര്‍മ്മത്തിന്റെ മുകള്‍ പാളിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വഭാവിക പ്രവര്‍ത്തനവും കൊലാജന്‍ പുതുക്കലും വേഗത്തിലാക്കുകയും ചെയ്യും.

ചര്‍മ്മസംരക്ഷണത്തിന് ആന്റി ഓക്സിഡന്റുകള്‍
ചര്‍മ്മത്തില്‍ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളുണ്ടാക്കുന്ന സ്വതന്ത്രമൂലകങ്ങളില്‍ നിന്ന് ആന്റി ഓക്സിഡന്റുകള്‍ സംരക്ഷിക്കും. കാറ്റെച്ചിന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുകയും, ലൂട്ടെയ്ന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ചീര പോലുള്ള ഇലക്കറികള്‍ കഴിക്കുകയും ചെയ്യുക. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ക്രീമുകളും, സീറങ്ങളും ഉപയോഗിക്കുക.

സസ്യപ്രോട്ടീനുകള്‍
ആര്‍ത്തവവിരാമം ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കും. കാരണം പ്രായമേറുമ്പോള്‍ ഈസ്ട്രജന് നില താഴും. ഈസ്ട്രജന് ഉത്പാദനത്തില്‍ കൊലാജന്‍ പ്രധാനപ്പെട്ടതാണ്. സസ്യ ഈസ്ട്രജനുകളടങ്ങിയ(ഫൈറ്റോ ഈസ്ട്രജന്) ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈസ്ട്രജന് നഷ്ടത്തെ പരിഹരിക്കാന്‍ സഹായിക്കും. ഹമൂസ്, അണ്ടിവര്‍ഗ്ഗങ്ങള്‍, സോയ, പിന്റോ ബീന്‍ എന്നിവ ഇത്തരത്തിലുള്ളവയാണ്. ഫൈറ്റോ ഈസ്ട്രജന് അടങ്ങിയ ഫേസ്ക്രീമുകളും ഉപയോഗിക്കുക.



Click it and Unblock the Notifications
