For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അരി

|

കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും അരി വളരെ നല്ലതാണ്. ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗത്തില്‍ ചര്‍മ്മം സംരക്ഷിക്കാന്‍ പറ്റിയ വഴിയാണ് അരിയും കഞ്ഞിവെള്ളവുമൊക്കെ. അരി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കം ലഭിക്കും. മുടിയ്ക്ക് ഈര്‍പ്പം നല്‍കാം

എന്നാല്‍ ഇന്ന് പലരും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി അരി ഒഴിവാക്കുകയാണ്. അരി ഭക്ഷണം കഴിച്ചാല്‍ തടിക്കും എന്ന അപഖ്യാതി നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത്. തിരക്കിനോടൊപ്പം അല്‍പം സൗന്ദര്യവും

എന്നാല്‍ അരി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മറ്റും ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മ സംരക്ഷണത്തില്‍ അരിയുടെ പങ്ക് എന്താണെന്ന് നോക്കാം.

ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തും

ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തും

ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടും മറ്റും നീക്കി ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ അരി ഉപയോഗിക്കുന്നതിലൂടെ കഴിയും. ഇത് കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന്റെ തിളക്കം ദീര്‍ഘനാള്‍ നിലനിര്‍ത്തും.

മൃതകോശങ്ങളെ കുറയ്ക്കും

മൃതകോശങ്ങളെ കുറയ്ക്കും

അരിയുടെ ഉപയോഗത്തിലൂടെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും. അരിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ പുതിയ ചര്‍മ്മത്തിന്റെ വളര്‍ച്ചയെ സഹായിക്കും.

കൂടുതല്‍ ചെറുപ്പമാകും

കൂടുതല്‍ ചെറുപ്പമാകും

അരിയല്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ചര്‍മ്മം കൂടുതല്‍ ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തെ കൂടുതല്‍ പുഷ്ടിയുള്ളതാക്കാന്‍ സഹായിക്കും.

അരി കഴുകിയ വെള്ളം കളയേണ്ട

അരി കഴുകിയ വെള്ളം കളയേണ്ട

അരി കഴുകിയ വെള്ളത്തില്‍ മുഖം കഴുകുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിനെ അഴുക്കുകളില്‍ നിന്നും പൊടികളില്‍ നിന്നും ഒരു ആവരണം പോലെ സംരക്ഷിക്കും.

 സൂര്യപ്രകാശത്തില്‍ നിന്നും രക്ഷ

സൂര്യപ്രകാശത്തില്‍ നിന്നും രക്ഷ

അരിയില്‍ അടങ്ങിയ ഫെറുലിക് ആസിഡ് ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തെ സൂര്യപ്രകാശത്തില്‍ നിന്നും രക്ഷിക്കും.

അള്‍ട്രാവയലറ്റ് രശ്മികളെ തടയും

അള്‍ട്രാവയലറ്റ് രശ്മികളെ തടയും

സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതോടൊപ്പം അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ഉണ്ടായിട്ടുള്ള പാടുകളെ ഇല്ലാതാക്കും.

മുടി സംരക്ഷണത്തിലും കേമന്‍

മുടി സംരക്ഷണത്തിലും കേമന്‍

കഞ്ഞിവെള്ളം മുടി സംരക്ഷണത്തില്‍ മിടുക്കനാണെന്ന് നമുക്കറിയാം. എന്നാല്‍ അരിയും മുടി സംരക്ഷിക്കുന്ന കാര്യത്തില്‍ അത്ര പാവമൊന്നുമല്ല. അരി ഒരു ദിവസം മുന്‍പ് തന്നെ വെള്ളത്തിലിട്ട് വച്ചതിനുശേഷം ആ വെള്ളത്തില്‍ മുടി കഴുകുക. നല്ല തിളക്കമുള്ള മുടി ലഭിക്കും.

അരിപ്പൊടിയും പുറകിലല്ല

അരിപ്പൊടിയും പുറകിലല്ല

അരിപ്പൊടി ഉപയോഗിച്ചും മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കാം. അല്‍പം അരിപ്പൊടി വെള്ളത്തില്‍ ചാലിച്ച് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഒരാഴ്ചയായി തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരുവിന്റെ പാടുകള്‍ മാറിക്കിട്ടും.

ഓര്‍ഗാനിക് ക്ലെന്‍സര്‍

ഓര്‍ഗാനിക് ക്ലെന്‍സര്‍

നല്ലൊരു ഓര്‍ഗാനിക് ക്ലെന്‍സര്‍ ആണ് അരി എന്ന കാര്യത്തില്‍ സംശയം വേണ്ട. അരി കഴുകിയ വെള്ളത്തില്‍ അല്‍പം തേനും നാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മതി ഇത് കറുത്ത പാടുകള്‍ ഇല്ലാതാക്കും.

English summary

9 Amazing Skin Care Benefits Of Rice

You need to save the water in which you wash your rice. You can store in a bottle and refrigerate it few days for skin care.
Story first published: Thursday, August 13, 2015, 14:07 [IST]
X
Desktop Bottom Promotion