Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
ചന്ദനം തേച്ചു സുന്ദരിയാകാം
സൗന്ദര്യപരിചരണത്തിനായി വധുവിന് എല്ലാ ദിവസവും ചെലവേറിയ ബ്യൂട്ടിപാര്‍ലറുകളില്‍ പോകാന്‍ കഴിഞ്ഞെന്നു വരില്ല, എന്നാല്‍ സമാനമായ ഗുണങ്ങളെല്ലാം വീട്ടില്‍ തന്നെ ലഭ്യമാക്കാന്‍ സാധിക്കും. ചന്ദനം നിങ്ങളുടെ ചര്‍മ്മത്തിന്റെ ഏല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന് വളരെ നല്ലതാണ്.
വിവിധ രീതിയില്‍ ഉപയോഗിച്ചു കൊണ്ട് മുഖത്തെ എണ്ണ മയം, വരണ്ട ചര്‍മ്മം, മുഖക്കുരു, കറുത്ത വലയങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ ചന്ദനം സഹായിക്കും. കൂടുതല്‍ എന്താണ്? എല്ലാ വധുക്കളും ആഗ്രഹിക്കുന്ന തിളങ്ങുന്ന ചര്‍മ്മം നല്‍കാനും ചന്ദനം സഹായിക്കും.
വിവാഹത്തിനായി തിളങ്ങുന്ന മൃദുല ചര്‍മ്മം നേടാന്‍ സഹായിക്കുന്ന ചില മികച്ച ചന്ദന മുഖലേപനങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

1. വരണ്ട ചര്‍മ്മം
നിങ്ങളുടേത് വരണ്ട ചര്‍മ്മം ആണെങ്കില്‍ ഈ മുഖലേപനം പരീക്ഷിക്കുക. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് നില സന്തുലിതമാക്കും. ചന്ദന എണ്ണ, പാല്‍പ്പൊടി എന്നിവ മൂന്ന് ടീസ്പൂണ്‍ വീതവും ഒരു ടീ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക.
ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.ചന്ദന എണ്ണയും പാലും ആവശ്യമായ നനവ് നല്കി മുഖചര്‍മ്മം പുഷ്ടിപ്പെടുത്തും. റോസ് വാട്ടര്‍ ചര്‍മ്മത്തിന് നിറം നല്‍കും. ചര്‍മ്മത്തിന് നനവും തിളക്കവും ലഭിക്കാന്‍ ഇത് എല്ലാ ദിവസവും ഉപയോഗിക്കുക.
2. കറുത്ത വലയം
വിവാഹ ദിവസം അടുക്കും തോറും വധുവിനെ വിഷമിപ്പിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത വലയം. റോസ് വാട്ടറും ചന്ദവും ഉപയോഗിച്ച് ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാം. ഉറങ്ങുന്നതിന് മുമ്പ് ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടുക. രാവിലെ കഴുകി കളയുക.
3. എണ്ണ മയം
വരണ്ട ചര്‍മ്മത്തിന് മാത്രമല്ല എണ്ണമയമുള്ള ചര്‍മ്മത്തിനും ചന്ദനം പരിഹാരം നല്‍കും. ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ സഹായിക്കുന്ന ഒരു മികച്ച ചന്ദന മുഖലേപനം ഇതാ
ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും കുറയാനും പാടില്ലാത്തവിധം വേണം റോസ് വാട്ടര്‍ ചേര്‍ക്കാന്‍. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.എണ്ണമയമില്ലാത്ത മുഖചര്‍മ്മം ലഭിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യുക.
4. മുഖക്കുരു
മുഖക്കുരുവിനും പാടുകള്‍ക്കും ഉള്ള വളരെ ഫലപ്രദമായ പരിഹാരമാണിത്. ചന്ദന പൊടിയും മഞ്ഞള്‍പൊടിയും ഓരോ ടേബിള്‍ സ്പൂണ്‍ വീതവും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.
ഇരുപത് മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. നിലവിലുള്ള മുഖക്കുരുവും പാടുകളും അകറ്റുന്നതിന് പുറമെ പുതിയതായി വരുന്നത് തടയാനും ഈ മുഖലേപനം സഹായിക്കും. തിളങ്ങുന്ന മനോഹര ചര്‍മ്മം ലഭിക്കാന്‍ ഇത് ദിവസവും ഉപയോഗിക്കുക.
5. മങ്ങിയ നിറം
പകുതി നാരങ്ങയുടെ നീരും നാല് ടേബിള്‍ സ്പൂണ്‍ ചന്ദനപൊടിയും ചേര്‍ത്തിളക്കിയ മിശ്രിതം ചര്‍മ്മത്തിന്റെ നിറം വെയിലേറ്റ് മങ്ങുന്നതിന് പരിഹാരം നല്‍കും.
ചര്‍മ്മത്തിനെ മൃദുലവും മിനുസവും ആക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന് അലര്‍ജിയും വീക്കവും ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്. നാരങ്ങ നീര് പ്രശ്നം കൂടുതല്‍ വഷളാക്കും.
6. തെളിഞ്ഞ ചര്‍മ്മം
ഏത് തരം ചര്‍മ്മം ആയാലും തെളിഞ്ഞ നിറം നല്‍കുന്നതിന് ഇത് നല്ലതാണ്. വരണ്ട ചര്‍മ്മമാണെങ്കില്‍ ചന്ദന എണ്ണ ഉപയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചന്ദന പൊടി ഉപയോഗിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ ചന്ദഎണ്ണ/ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ , റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15-20 മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. തിളങ്ങുന്ന തെളിഞ്ഞ ചര്‍മ്മത്തിനായി ഇത് പതിവായി ഉപയോഗിക്കുക.
7. ചെറുപ്പം നിലനിര്‍ത്താന്‍
വിവാഹ വേളയില്‍ മാത്രമല്ല തുടര്‍ന്നും സൗന്ദര്യ സംരക്ഷണത്തിനായി ചന്ദനം ഉപയോഗിക്കാമെന്ന് ഈ മുഖലേപനം ഉറപ്പ് നല്കുന്നു. ചന്ദനത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും പ്രതിജ്വലന വാഹികളും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചര്‍മ്മത്തെ വിഷവിമുക്തമാക്കുകയും പാടുകള്‍ ഉണ്ടാകാന്‍ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും. അതു കൊണ്ട് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ സ്വാഭാവികമായി തടയാന്‍ ചന്ദനം വളരെ മികച്ചതാണ്.
ചന്ദനപ്പൊടിയും മുള്‍ട്ടാണി മിട്ടിയും രണ്ട് ടീസ്പൂണ്‍ വീതം എടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങ നീരും റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക.ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. നന്നായി ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ചെറുപ്പം തോന്നിപ്പിക്കുന്ന ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഈ മുഖലേപനം പുരട്ടുക. മുടി കൊഴിച്ചില്‍ തടയാന്‍ എന്ത് കഴിക്കണം?



Click it and Unblock the Notifications