Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഓയിലി സ്കിന്‍ അത്ര മോശമല്ല
ഓയിലി സ്കിന്‍ ആയിപ്പോയതില്‍ പരാതിയും പരിഭവവും പറയുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി അത് പറയേണ്ട ആവശ്യമില്ല എന്നുള്ളതാണ്. കാരണം എണ്ണമയമുള്ള ചര്‍മ്മത്തിന് നിരവധി നേട്ടങ്ങളാണ് ഉള്ളത്. തിളങ്ങട്ടെ നിങ്ങളുടെ ചര്‍മവും
ഇനി എണ്ണമയമുള്ള ചര്‍മ്മത്തെ പഴിക്കുന്നതിനു മുന്‍പ് ഒന്നു കൂടി ആലോചിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ ചര്‍മ്മസംരക്ഷണത്തില്‍ ഇത്തരക്കാര്‍ക്കാണ് നേട്ടങ്ങള്‍ കൂടുതല്‍ എന്നുള്ളതാണ് കാര്യം. എന്തൊക്കെയാണ് ഓയില്‍ സ്കിന്‍ ഉള്ളവര്‍ക്കുള്ള നേട്ടങ്ങള്‍ എന്നു നോക്കാം. നാലാഴ്ച കൊണ്ട് വെളുക്കാം..

പ്രായം വിളിച്ചു പറയില്ല
വരണ്ട ചര്‍മ്മമുള്ളവരില്‍ പ്രായക്കൂടുതല്‍ എപ്പോഴും ഒരു ഭീഷണിയായിത്തന്നെ നിലനില്ക്കും. എന്നാല്‍ എണ്ണമയമുള്ള ചര്‍മ്മക്കാരില്‍ പ്രായം കൂടുന്നതാ സാവധാനത്തിലേ പ്രകടമാകൂ എന്നുള്ളതാണ്.

ചുളിവുകള്‍ മറയ്ക്കപ്പെടും
എണ്ണമയമുള്ള ചര്‍മ്മക്കാരില്‍ മുഖത്തെ ചുളിവുകളും വരകളും ചര്‍മ്മത്താല്‍ മറയ്ക്കപ്പെട്ടിരിക്കും, അതുകൊണ്ടു തന്നെ ഇത്തരക്കാരില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വളരെ കുറവായിരിക്കും.

തിളക്കം കൂടുതല്‍
തിളക്കം കൂടുതല്‍ എണ്ണമയമുള്ള ചര്മ്മക്കാര്ക്കായിരിക്കും. അതുകൊണ്ടു തന്നെ ചര്‍മ്മത്തിന് തിളക്കം വരുത്താന്‍ അനാവശ്യമായ ക്രീമുകളും മറ്റും തേച്ചു പിടിപ്പിക്കേണ്ട കാര്യമില്ല എന്നതാണ്.

മൃദുലമായ ചര്‍മ്മം
എണ്ണമയമുള്ള ചര്‍മ്മക്കാരില്‍ ചര്‍മ്മത്തിന്റെ മൃദുത്വം സ്വാഭാവികമായി തന്നെ ഉണ്ടാവും. എന്നാല്‍ പലപ്പോഴും വരണ്ട ചര്‍മ്മക്കാരില്‍ ഇതിന് സാധ്യത കുറവാണ് എന്നതാണ് സത്യം.

മേക്കപിനോട് പറയാം ഗുഡ്ബൈ
എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് മേക്കപ് ആവശ്യമില്ല. ഇത്തരക്കാര്‍ക്ക് അല്പം പൗഡര്‍ പുരട്ടിയാല്‍ തന്നെ പുറത്തിറങ്ങാം എന്നതാണ്.

മുഖക്കുരുവിന് കുറവ്
ഇത്തരക്കാരില്‍ മുഖക്കുരു വളരെ കുറവായിരിക്കും എന്നതാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ചര്‍മ്മത്തെ ഓര്‍ത്ത് സങ്കടപ്പെടേണ്ട.

എണ്ണമയം നല്ലതിന്
ചര്‍മ്മത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന എണ്ണമയം അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കും എന്നതും പ്രത്യേകതയാണ്.



Click it and Unblock the Notifications
