Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുട്ട കൊണ്ടു ചില പൊടിക്കൈകള്‍
മുട്ട ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത സമീകൃതാഹാരം. എന്നാല്‍ പലപ്പോഴും തടി കൂട്ടും കൊഴുപ്പ് കൂട്ടും എന്നു പറഞ്ഞ് മുട്ടയെ നമ്മള് ഒഴിവാക്കി നിര്‍ത്തുകയാണ് ചെയ്യുന്നത്.
സൗന്ദര്യ സംരക്ഷണത്തിന് വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങളെയാണ് നമ്മുടെ സുന്ദരികളില്‍ മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന മുട്ട ഉപയോഗിച്ച് ചില സൗന്ദര്യവിദ്യകളുണ്ട്.

മുഖക്കുരു ഇല്ലാതാക്കാന്‍
മുഖക്കുരു ഇല്ലാതാക്കാന്‍ മുട്ട കൊണ്ട് ചില വിദ്യകളുണ്ട്. ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും മിക്സ് ചെയ്ത് അതില്‍ അല്പം തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിട്ട് 15 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും.

മുഖത്തിന് മൃദുത്വം നല്കാന്
മുഖത്തിന് മൃദുത്വം നല്കാന് മുട്ടയുടെ മഞ്ഞക്കരു ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ബദാം എണ്ണയില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച പിടിപ്പിക്കുക. ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖം മൃദുലമാകും.

ചര്‍മ്മം സുന്ദരമാകാന്‍
മുട്ടയുടെ വെള്ളക്കരുവിലേക്ക് ഒട്സും തേനും മിക്സ് ചെയ്ത് കുഴമ്പു രൂപത്തിലാക്കിയ ശേഷം മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.

ചര്‍മ്മ സംരക്ഷണത്തിന്
ഒരു മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ തൈരില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ഇലാസ്തികതയും വര്‍ദ്ധിപ്പിക്കും.

എണ്ണമയമുള്ള ചര്‍മ്മത്തിന്
എണ്ണമയമുള്ള ചര്‍മ്മത്തിന് മുട്ടയും പാലും മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസമായിരിക്കും.



Click it and Unblock the Notifications
