ഭക്ഷണത്തിലൂടെ ചര്‍മ്മ സംരക്ഷണം

മനോഹരവും മൃദുലവുമായ ചര്‍മ്മത്തിന് ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നവരാണ് ഇന്ന് അധികം പേരും. എന്നാല്‍ പലര്‍ക്കും അറിയില്ല ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ നമുക്ക് ചര്‍മ്മ സംരക്ഷണം നടത്താമെന്ന്. നിങ്ങള്‍ക്ക് വേണോ മികച്ച സ്‌കിന്‍ ഡയറ്റ്

ഭംഗിയും തിളക്കമേറിയതുമായ ചര്‍മ്മമാണ് ഏവരുടേയും സ്വപ്നം. എന്നാല്‍ പലപ്പോഴും ഇതിനു ശ്രമിച്ചു പരാജയപ്പെട്ടവരാണ് നമ്മുടെ കൂടെയുള്ളവരില്‍ പലരും. എന്നാല്‍ ഇനി മുതല്‍ ആരും നിരാശപ്പെടേണ്ട. നമ്മുടെ ചര്‍മ്മത്തിനും ഇടയ്ക്കിടയ്ക്ക് വിശപ്പുണ്ടാകുമെന്നാണ് ത്വക്ക് രോഗവിദഗ്ധരുടെ അഭിപ്രായം. ചര്‍മം രക്ഷിക്കാനും ഭക്ഷണം

അതുകൊണ്ടു തന്നെ ഇതിനാവശ്യമായ ഭക്ഷണം ഇടയ്ക്കിടയ്ക്ക് നല്‍കുക എന്നുള്ളതാണ് ഏക പ്രതിവിധി. ഏതൊക്കെ ഭക്ഷണങ്ങളാണ് ത്വക്ക് സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് നോക്കാം....

ഒലീവ് ഓയില്‍ പ്രധാനം

ഒലീവ് ഓയില്‍ പ്രധാനം

2012ല്‍ നടത്തിയ പഠനത്തിലാണ് ഒലീവ് ഓയിലിന് സൗന്ദര്യ സംരക്ഷണത്തിലുള്ള പ്രാധാന്യം മനസ്സിലായത്. അതുകൊണ്ടു തന്നെ ഇത് ചര്‍മ്മത്തെ വയസ്സാവുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു.

തക്കാളി കേമന്‍

തക്കാളി കേമന്‍

അഞ്ച് ടീസ്പൂണ്‍ തക്കാളി നീര് ദിവസേന മുഖത്ത് തേച്ചാല്‍ മുഖത്തെ പാടുകള്‍ മാറി ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാം.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. അതുകൊണ്ടു തന്നെ ഇത് ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ്. കൊക്കോ പൗഡര്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പൊടിപടലങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് എന്തുകൊണ്ടും എപ്പോഴും ആരോഗ്യം മാത്രമല്ല സൗന്ദര്യം കൂടി നല്‍കുന്നു എന്നതാണ് സത്യം. അേതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നതും ഓട്‌സ് തന്നെ.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയുടെ വിശേഷം ഇനിയും പറയേണ്ട ആവശ്യമില്ലല്ലോ. എങ്കിലും സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ഇത്രയും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ല എന്നു തന്നെ പറയാം.

വാള്‍നട്‌സ്

വാള്‍നട്‌സ്

വാള്‍നട്‌സ് ആണ് മറ്റൊരു സൗന്ദര്യ വര്‍ദ്ധക വസ്തു. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് നേല്‍കുന്ന ഗുണം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ഒരു പോലെ പ്രാവര്‍ത്തികമാണ്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ചിന്റ തൊലി നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. കൂടാതെ ചര്‍മ്മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും മായ്ക്കുന്നതില്‍ ഓറഞ്ചിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്.

 ബീഫ്

ബീഫ്

പൊതുവേ ബീഫിനോട് എല്ലാവര്‍ക്കും അലര്‍ജിയാണ്. എന്നാല്‍ ബീഫില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിനു താഴെ ഉണ്ടാകുന്ന കറുത്ത പാടുകളെ നീക്കുകയും കണ്ണിന് തിളക്കവും കുളിര്‍മ്മയും നല്‍കുകയും ചെയ്യുന്നു.

 ബദാം മില്‍ക്ക്

ബദാം മില്‍ക്ക്

ബദാം മില്‍ക്ക് ആരോഗ്യദായകമാണ് എന്നതിനു പുറമേ നല്ലൊരു സൗന്ദര്യ സംരക്ഷകന്‍ കൂടിയാണ് എന്നുള്ളതാണ് സത്യം. ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ നിരവധി സൗന്ദര്യ ഗുണങ്ങളാണ് ഉള്ളത്.

 വെള്ളം

വെള്ളം

ആദ്യവും അവസാനവും വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെള്ളം സൗന്ദര്യസംരക്ഷമത്തില്‍ മാത്രമല്ല ആരോഗ്യപരമായും ആവശ്യമായ ഒന്നാണെന്നതാണ്.

സോയ

സോയ

സോയയ്ക്ക് അമിത പ്രായം തോന്നുന്നത് കുറയ്ക്കുവാന്‍ കഴിയും. കൂടാതെ ആരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യവും വളകരെ വലുതാണ്.

 കാപ്‌സിക്കം

കാപ്‌സിക്കം

മുളകിന്റെ വംശത്തില്‍ പെട്ടതാണെങ്കിലും കാപ്‌സിക്കത്തിന് മുളകിന്റേതായ യാതൊരു സ്വഭാവവും ഇല്ല. എന്നാല്‍ പലപ്പോഴും സൗന്ദര്യ സംരക്ഷണത്തില്‍ ക്യാപ്‌സിക്കത്തിനുള്ള പങ്ക് വിവരിക്കാന്‍ പ്രയാസമാമ് എന്നുള്ളതാണ് സത്യം.

 കാപ്പിയ്ക്കും സവിശേഷത

കാപ്പിയ്ക്കും സവിശേഷത

കാപ്പിയുടെ സവിശേഷതകള്‍ പറയാതെ വയ്യ. ദിവസേന കാപ്പി കുടിക്കുന്നതില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറുമെന്നാണ് ത്വക്ക് രോഗവിദഗ്ധര്‍ പറയുന്നത്.

കിവി

കിവി

കിവിപഴത്തിനും സൗന്ദര്യ സംരക്ഷണത്തില്‍ നല്ലൊരു പങ്കാണുള്ളത്. കിവിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി നമ്മുടെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും കറുത്ത പാടും ചുളിവുകളും നിശ്ശേഷം മാറ്റുകയും ചെയ്യുന്നു.

Story first published: Thursday, September 10, 2015, 16:23 [IST]
X
Desktop Bottom Promotion