Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ
ഫുള്ളേഴ്സ് എര്‍ത്ത് എന്നറിയപ്പെടുന്ന മുള്‍ത്താണി മിട്ടി നല്ലൊരു സൗന്ദര്യ സംരക്ഷണ വസ്തുവാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ നല്ലൊരു പങ്കും മുള്‍ത്താണി മിട്ടിയ്ക്കുണ്ട്. ചര്‍മ്മത്തിന് ഇനി മുന്തിരി ഫേസ്മാസ്ക്
പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ വസ്തു ആയതിനാല്‍ ഇതില്‍ ധാരാളം അലുമിനിയം സിലിക്കേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തെ നിരവധി പ്രശ്നങ്ങളില്‍ നിന്ന് കാത്തു സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തെ പല പ്രശ്നങ്ങളില്‍ നിന്നും കാത്തു രക്ഷിക്കുന്നു. ചര്‍മ്മസംരക്ഷണം ആര്യവേപ്പിലയില്‍
മുഖത്തുണ്ടാകുന്ന അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും മുഖക്കുരു തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മുള്‍ത്താണി മിട്ടി ഉപയോഗിച്ച് വീട്ടിലുണ്ടാക്കാവുന്ന ചില ഫേസ്പാക്കുകള്‍ നോക്കാം.

എണ്ണമയത്തെ പ്രതിരോധിക്കാന്‍
മുള്‍ത്താണി മിട്ടിയും റോസ് വാട്ടറും കൂടി മിക്സ് ചെയത് മുഖത്ത് പുരട്ടുന്നത് മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിലെ പി എച്ച് ലെവല്‍ കൃത്യമായി നിര്‍ത്താന്‍ സഹായിക്കും.

മൃദുല ചര്‍മ്മക്കാര്‍ക്ക്
ഒരു ടീസ്പൂണ്‍ മുള്‍ത്താണി മിട്ടി പൊടിച്ച ബദാമില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മം സോഫ്റ്റ് ആക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുകയും ചെയ്യും.

ചര്‍മ്മം തിളങ്ങാന്‍
രണ്ട് സ്പൂണ്‍ മുള്‍ത്താണി മിട്ടി ചന്ദനപ്പൊടിയിലും തക്കാളിനീരിലും ചാലിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പല കലകളും ഇല്ലാതാക്കാന്‍ സഹായിക്കും. കൂടുതല്‍ തിളക്കം ലഭിക്കാന്‍ അല്പം മഞ്ഞള്‍ പൊടിയും മിക്സ്ചെയ്യുന്നത് നല്ലതായിരിക്കും.

ഓജസ്സുള്ള ചര്‍മ്മത്തിന്
മുള്‍ത്താണി മിട്ടിയും തക്കാളി നീരും ഒരു ടീ സ്പൂണ്‍ തേനും നാരങ്ങാ നീരും അല്പം പാലും കൂടി മിക്സ് ചെയ്ത് പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളയുക. നിങ്ങളാഗ്രഹിക്കുന്ന ഫലം ഇതില്‍ നിന്നും ലഭിക്കും.

കറുത്ത കലകള്‍ കളയാന്‍
ഒരു സ്പൂണ്‍ മുള്‍ത്താണി മിട്ടിയും തുളസിയിലയുടെ നീരില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് 20 മിനിട്ടു കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ചര്‍മ്മം തിളങ്ങാന്‍
ചന്ദനപ്പൊടിയും മുള്‍ത്താണി മിട്ടിയും പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മ്മം തിളക്കമുള്ളതായി മാറും.

കുറ്റമറ്റ ചര്‍മ്മത്തിന്
ഒരു ടീ സ്പൂണ്‍ മുള്‍ത്താണി മിട്ടി തേന്‍ പപ്പായ എന്നിവയുടെ ഉപയോഗം ചര്‍മ്മം എന്നും തിളങ്ങി നില്ക്കാന് സഹായിക്കും.

സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കും
സൂര്യാഘാതം മൂലമുണ്ടാകുന്ന കറുത്ത പുള്ളികളില്‍ നിന്നും മുള്‍ത്താണി മിട്ടി ചര്‍മ്മത്തെ സംരക്ഷിക്കും. കാല് ടീ സ്പൂണ്‍ മുള്‍ത്താണി മിട്ടിയും ഒരു മുട്ടയുടെ വെള്ള അടിച്ചതും കൂടി മിക്സ് ചെയ്ത് മുഖത്ത് പുരട്ടിയാല്‍ സൂര്യാഘാതം മൂലമുണ്ടായ പാടുകള്‍ മാഞ്ഞ് ചര്‍മ്മം സുന്ദരമാകും.

നിറം വര്‍ദ്ധിക്കാന്‍
മുള്‍ത്താണി മിട്ടി ഉപയോഗിച്ച് ചെയ്യുന്ന എല്ലാ ഫേസ്മാസ്കുകളും നിറം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നവയാണ്. ഇതില്‍ കാരറ്റ് പള്‍പ്പ് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടിയാല്‍ പതിവിലും കൂടുതല്‍ നിറം ലഭിക്കുമെന്നതും പ്രത്യേകതയാണ്.

ടാനിനെ പ്രതിരോധിക്കാന്‍
തേങ്ങാ വെള്ളത്തില്‍ അല്പം പഞ്ചസാരയും മുള്‍ത്താണി മിട്ടിയും ചേര്‍ന്ന മുഖത്ത് പുരട്ടുക. ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം.



Click it and Unblock the Notifications
