Latest Updates
-
ചിങ്ങം രാശിയിലെ ബുധന്റെ സഞ്ചാരം: ഇന്ന് ഡിജിറ്റൽ ഇടപാടുകളിൽ വൻ തടസ്സം, ഈ സമയങ്ങൾ ഒഴിവാക്കി മുന്നേറാം -
ചന്ദ്രൻ കർക്കടക രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമോ? -
ശ്രാവണ സോമവാരവും സോമ പ്രദോഷവും: ഇന്ന് ഈ 3 രാശിക്കാർക്ക് തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ഓഗസ്റ്റ് 10: സോമ പ്രദോഷ വ്രതവും തിങ്കളാഴ്ചയും; ഇന്ന് ഭാഗ്യം തെളിയുന്ന 7 രാശിക്കാർ ഇവർ! -
2026 ഓഗസ്റ്റ് 10: ചന്ദ്രന്റെ രാശിമാറ്റം ജീവിതത്തിൽ വലിയ മാറ്റങ്ങൾ; ഇന്നത്തെ നക്ഷത്രഫലവും ശുഭമുഹൂർത്തങ്ങളും അറിയാം -
തിങ്കളാഴ്ചത്തെ രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
വീടിന്റെ മുൻവാതിലിൽ സിംഹപ്രതിമയും കണ്ണാടിയും വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം നഷ്ടപ്പെടാം! -
മംഗള ഗൗരി വ്രതം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ അടുക്കളയിലും വാതിലിലും ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഓഗസ്റ്റ് 12-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദോഷമുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ വീട്ടിൽ വരുത്തൂ, ഐശ്വര്യം കൂടും! -
ഫ്രീഡം സെയിൽ ഓഫറുകൾ കണ്ട് ചാടിവീഴല്ലേ; ഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകളിൽ നിന്ന് പണവും ചർമ്മവും രക്ഷിക്കാം
വിന്ററിലെ ചര്‍മസംരക്ഷണം
തണുപ്പുകാലമായാല്‍ ശരീരസംരക്ഷണത്തിന് ആണ്-പെണ് വ്യത്യാസമില്ല. വരണ്ടചര്‍മ്മം ഇരുകൂട്ടരേയും അലോസരപ്പെടുത്തുന്ന ഒന്നാണ്. വരണ്ടചര്‍മ്മത്തില്‍ ഏറെ താമസിയാതെ ചൊറിച്ചിലും ആരംഭിക്കും.
തിരക്കിട്ട് ജോലിക്കായി ഓടുന്നവര്‍ പക്ഷെ ചര്‍മ്മത്തിന്റെ ഈ മോശം അവസ്ഥ സഹപ്രവര്‍ത്തകര്‍ പറഞ്ഞോ അല്ലെങ്കില്‍ കൈകളിലും മറ്റും കാണപ്പെടുന്ന വെളുത്തപോറലുകള് കണ്ടിട്ടോ ആയിരിക്കും മനസ്സിലാക്കുക. എണ്ണമയമുള്ള ചര്‍മ്മം പോലും ഈ കാലാവസ്ഥയില്‍ തണുപ്പിന്റെ ആക്രമണത്തില്‍ പെട്ടുപോകും എന്നതിനാല്‍ എല്ലാതരം ചര്‍മ്മക്കാരും ഈ സമയങ്ങളില്‍ ശരീരത്തിന് അല്പം ശ്രദ്ധ നല്‍കേണ്ടതുണ്ട്.
തണുപ്പുകാലത്ത് ശരീരസംരക്ഷണത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രയോഗിക്കാവുന്ന ചില സൂത്രപ്പണികള്‍ പറഞ്ഞുതരാം.

ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മോയ്ചുറൈസറുകള് പ്രയോഗിക്കാം. തണുപ്പുകാലത്ത് ചൂടുവെള്ളത്തിലുള്ള കുളിയേ പലര്‍ക്കും സാധ്യമാകൂ. എന്നാല്‍ ശരീരം കൂടുതല്‍ വരണ്ടുപോകാന്‍ ഇത് വഴിയൊരുക്കുന്നതാണ് എന്നും മനസ്സിലാക്കുക. കാരണം ചര്‍മ്മത്തിലെ ഈര്‍പ്പത്തെ വലിച്ചെടുക്കുന്ന ഇത് തൊലിയില്‍ വരള്‍ച്ച അധികമാക്കുന്നു. അതിനാല്‍ വളരെ നേര്‍ത്ത ചൂട് അഥവാ തണുപ്പിന്റെ കാഠിന്യം കുറക്കുന്ന രീതിയിലുള്ള ചൂടില്‍ മാത്രം കുളിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദൈര്‍ഘ്യമേറിയ കുളിയോ ഇടക്കിടെയുള്ള കുളിയോ ശൈത്യകാലത്ത് ആവശ്യമില്ല. ശരീരത്തില്‍ വിണ്ടുകീറി പൊട്ടുന്നിടത്ത് പെട്രോളിയം ജെല്ലി പുരട്ടാം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ബദാം ഓയില്‍ മുഖത്ത് പുരട്ടിയിടുന്നത് ഈ സീസണില്‍ നല്ലതാണ്. തണുപ്പുകാലത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. സ്ലീവ് ഇല്ലാത്തതും ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ക്ക് പകരം പരമാവധി ശരീരത്തെ മൂടുന്ന കോട്ടണ്‍, കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ വരണ്ടകാറ്റ് ശരീരത്തിലേറ്റ് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടുത്തുന്നതാണ്.
ശരീരത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗങ്ങളിലേയും വരള്‍ച്ച നമുക്ക് വസ്ത്രങ്ങള്‍കൊണ്ട് മറച്ച് വെക്കാം. എന്നാല്‍ മുഖത്തിന്റെ കാര്യമതല്ല, പ്രധാനമായും ചുണ്ട്. വിണ്ടുകീറിയ ചുണ്ട് സ്വയം മാത്രമല്ല, കാഴ്ചക്കാര്‍ക്കും സുഖകരമല്ല. വിണ്ടുകീറല്‍ തടയാന്‍ ലിപ് ബാം പുരട്ടാം. ലിപ് ബാം വാങ്ങാന്‍ കിട്ടുമെങ്കിലും വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാകും നല്ലത്. ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ചില പൊടിക്കൈകളുണ്ട്.
ഒരു ടീസ്പൂണ്‍ പാലില്‍ അല്പം നാരങ്ങാനീര് ചേര്‍ക്കുക. ഒരു മണിക്കൂറോളം ഈ മിശ്രിതം ഫ്രിഡ്ജില്‍ വെച്ച ശേഷം കിടക്കാന്‍ പോകുന്നതിന് മുമ്പ് ചുണ്ടില്‍ പുരട്ടുന്നത് നന്നായിരിക്കും. ചുണ്ടില്‍ മാത്രമല്ല ചുണ്ടിന് ചുറ്റും ഇത് പുരട്ടിവെക്കാം. മൂന്ന് ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാനാകും. ഗ്ലിസറിനും പനിനീരും ചേര്‍ന്ന മിശ്രിതവും നല്ലതാണ്. പറ്റുമെങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ലിപ് സ്ക്രബറുകള്‍ ഉപയോഗിച്ച് ചുണ്ടിലെ മൃതചര്‍മ്മത്തെ നീക്കം ചെയ്യാവുന്നതാണ്. തേന്‍, ഒലിവ് ഓയില്‍, പഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതം ഒരു നല്ല ലിപ് സ്ക്രബറാണ്.
ചുണ്ടിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഉമിനീര് കൊണ്ട് ചുണ്ട് ഇടക്കിടെ നനച്ച് ചുണ്ടിന് തിളക്കം നല്കാന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ തെറ്റായ പ്രവണതയാണിത്. ഇത് ചുണ്ട് കൂടുതല്‍ ഡ്രൈ ആകാനും വിണ്ടുകീറാനുമാണ് ഇടയാക്കുക. അതിനാല്‍ ഈ ശീലം ഒഴിവാക്കുക. ദിവസം പലതവണ അല്പം വെളിച്ചെണ്ണയെടുത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ ചുണ്ടില്‍ കറ്റാര്‍വാഴക്കുഴമ്പ് തേക്കുന്നത് ഗുണം ചെയ്യും.
ശരീരത്തിലെവിടേയും കാര്യമായ ശൈത്യകാലപ്രശ്നങ്ങള് ഒന്നും കണ്ടിട്ടില്ലെങ്കിലും സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കാലിനാണ്. വിണ്ടുകീറിയ ഉപ്പൂറ്റി നമുക്കിടയിലെ ഒരു സ്ഥിരം കാഴ്ചയാണ്. വിണ്ടുകീറലിന് മരുന്ന് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇളം ചൂട് വെള്ളത്തില്‍ അല്പം നാരങ്ങാനീര് ചേര്‍ന്ന് പാദം 30 മിനുട്ടോളം ആ മിശ്രിതത്തില്‍ മുക്കിവെക്കുക ശേഷം പ്യുമിക് സ്റ്റോണോ അല്ലെങ്കില്‍ പരുപരുത്ത പ്രതലത്തിലോ കാലുരച്ച് മൃതചര്‍മ്മത്തെ നീക്കം ചെയ്യാം. വീണ്ടുകീറിയ ഭാഗത്ത് പെട്രോളിയം ജെല്ലിയോ മറ്റെന്തെങ്കിലും ഫൂട്ട് ക്രീമുകളോ പുരട്ടുക. ക്രീം പുരട്ടിയ ശേഷം സോക്സ് ധരിക്കുന്നതാണ് നല്ലത്. അങ്ങനെയാണെങ്കില്‍ കാലിന് വായുവുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം കുറക്കാനാകും.
വരണ്ടതും അറ്റം പിളര്‍ന്നതുമായ മുടിയാണ് തണുപ്പുകാലത്ത് ഏറെ കാണപ്പെടുന്നത്. കൂടാതെ താരന് ശല്യവും ഈ സീസണില്‍ കൂടുന്നു. തല കഴുകും മുമ്പ് നാരങ്ങ തലയോട്ടിയില്‍ തേക്കുന്നത് നല്ലതാണ്. തലയില്‍ തേയ്ക്കുന്ന പ്രകൃതിദത്ത എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഗുണം ചെയ്യും. കൂടുതല്‍ നേരം മുടി കഴുകുന്നതും ഒഴിവാക്കുക. പിളര്‍ന്ന അറ്റം വെട്ടിക്കൊടുക്കുകയും വേണം.
മുടി കഴുകുന്നത് തണുത്ത വെള്ളം കൊണ്ടായിരിക്കണം. വരണ്ടമുടിയാകാതിരിക്കാന് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും എണ്ണതേച്ച് മസാജ് ചെയ്യുകയും വേണം. പുറത്തിറങ്ങുമ്പോള്‍ തലയില്‍ സ്കാര്‍ഫ് കെട്ടുന്നത് നന്നായിരിക്കും. ഇത് വരണ്ട തണുത്തകാറ്റ് മുടിയിലേല്ക്കാതിരിക്കാന് സഹായിക്കും.



Click it and Unblock the Notifications