Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ടീനേജിലെ ചര്‍മസംരക്ഷണം
ഏതൊരു സ്ത്രീയുടെ ജീവിതത്തിലെയും വസന്തകാലമാണ് കൗമാരം. തിളക്കമുള്ളതും മനോഹരവുമായ ഇക്കാലത്ത് ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ പല പുതിയ അനുഭവങ്ങളും വന്നുചേരുന്നു. കൗമാരകാലത്തിന്റേതായ നിരവധി ശാരീരികവും മാനസികവുമായ മാറ്റങ്ങളാണ് പെണ്കുട്ടി അനുഭവിക്കുക. ഈ മാറ്റങ്ങളുടെ പ്രതിഫലനം, പ്രത്യേകിച്ച് ഹോര്മോൺ മാറ്റങ്ങൾ കൗമാരക്കാരികളുടെ ചര്മ്മത്തിലാണ് ഏറ്റവുമധികമുണ്ടാവുക. ചര്മ്മ്സംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരുവിധ നീക്കുപോക്കിനും വഴങ്ങാൻ കൂട്ടാക്കാത്ത കാലമാണിത്. ആദ്യ ആര്ത്തവത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഹോര്മോൺ വ്യതിയാനങ്ങൾ പെണ്കുട്ടിയുടെ ശരീരത്തിൽ പല മാറ്റങ്ങളുമുണ്ടാക്കുന്നു. മുഖക്കുരു, പാടുകൾ, നിറവ്യതിയാനങ്ങൾ എന്നിവ ഇക്കാലത്ത് ചര്മ്മത്തിനുണ്ടാവും. ആര്ത്തവം ആദ്യമായി പ്രത്യക്ഷപ്പെടുന്ന കാലത്ത് പെണ്‍കുട്ടികൾ ചർമത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലര്ത്തേണ്ടതുണ്ട്.
ശൈത്യകാലത്തെ കാലാവസ്ഥാവ്യതിയാനം ചര്മ്മത്തെ കാര്യമായി സ്വാധീനിക്കുന്നതാണ്. ഈ ശൈത്യകാലത്ത് അതിനെ നേരിടാൻ വളരെ മുൻകരുതൽ വേണം. സുന്ദരവും, മുഖക്കുരുരഹിതവും, മൃദുലവുമായ ചര്മ്മം നിലനിര്ത്താൻ ശ്രമിക്കേണ്ടതുണ്ട്. ചര്മ്മസംരക്ഷണമുൻകരുതലുകൾ ഇതിന് നിങ്ങളെ സഹായിക്കും. ഇവിടെ ചില പ്രായോഗികമായ മാര്ഗ്ഗുങ്ങളാണ് നിര്ദ്ദേശിക്കുന്നത്.

ശുചീകരണം
ചര്മ്മം വൃത്തിയാക്കി സൂക്ഷിക്കുകയാണ് ഏറ്റവും ആവശ്യമായി വേണ്ടത്. വയസ്സറിയിക്കുന്ന നേരത്തുണ്ടാവുന്ന ഹോര്മ്മോൺ വ്യതിയാനം മൂലം പെണ്കു്ട്ടികളുടെ ചര്മ്മത്തിൽ സുഷിരങ്ങളും തടിപ്പുകളുമുണ്ടാവും. അതിനാൽ തന്നെ ചര്മ്മം എപ്പോഴും വൃത്തിയാക്കൽ പ്രധാനമാണ്.

സൗന്ദര്യവര്ദ്ധകവസ്തുക്കൾ
മികച്ച നിലവാരമുള്ള സൗന്ദര്യവര്ദ്ധകവസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തണുപ്പ്കാലത്ത് ചര്മ്മം വരളാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ചര്മ്മത്തെ ഈര്പ്പമമുള്ളതാക്കാനും വരളൽ തടയാനും കഴിയുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം.

കോസ്മെറ്റിക്സ് ഒഴിവാക്കുക
കോസ്മെറ്റിക്സ് പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ചര്മ്മത്തിൽ മുഖക്കുരു, പാടുകൾ എന്നിവ വര്ദ്ധി്പ്പിക്കുന്നതിനിടയാക്കും. പരുത്ത കെമിക്കലുകളുടെ ഉപയോഗവും കുറക്കുക. കൗമാരക്കാരികൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യമാണിത്.

ചര്മ്മം മിനുക്കൽ
ചര്മ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചത്തകോശങ്ങളെ നീക്കാനും ചര്മ്മത്തെ മൃദുവും പുതുമയുളളതുമാക്കി നിലനിര്ത്താൻ ഇത് സഹായിക്കും. ആര്ത്തവം ചിലപ്പോൾ മുഖക്കുരുവും പാടുകളും ഉണ്ടാക്കിയേക്കും.സക്രിയമായിരിക്കുന്ന പാടുകളോ മുഖക്കുരുവോ ഉണ്ടെങ്കിൽ ഇത് അവ ഒഴിവാക്കാൻ ശ്രമിക്കണം.

മോയിസ്ച്ചറൈസർ ഉപയോഗിക്കുക
വരണ്ട ചര്മ്മമോ ഇതുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളോ ഇക്കാലത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു കുളിക്ക് ശേഷവും നിങ്ങളുടെ ചര്മ്മം വരളുന്നുവെങ്കിൽ മോയ്സ്ച്ചറൈസർ ഉപയോഗിക്കുക. ശൈത്യകാലത്തെ ചര്മ്മകപ്രശ്നങ്ങളൊഴിവാക്കാനുള്ള ഒരു ഉത്തമമാര്ഗ്ഗം കൂടിയാണിത്.

ശൈത്യകാല കോസ്റ്റ്യൂമുകൾ
ശൈത്യകാല കോസ്റ്റ്യൂമുകൾ ഉപയോഗിക്കുക. ഇത് നിങ്ങളെ സുന്ദരിയാക്കി നിലനിര്ത്തുമെന്നതിലുപരി ശൈത്യകാലത്തെ കൊടുംതണുപ്പ് വരുത്തുന്ന ചര്മ്മപ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. തുടര്ച്ചയായ തണുത്ത കാറ്റ് തട്ടുന്നത് ചര്മ്മത്തെ വരണ്ടതാക്കും.

ചുണ്ട് വിണ്ടുകീറൽ
ശൈത്യകാലത്ത് സാധാരണമായുണ്ടാവുന്ന ഒരു പ്രശ്നമാണിത്. ഇക്കാലത്ത് ചുണ്ടുകൾക്ക് അധികസംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. തണുത്ത വായു ചുണ്ടുകളിലെ മൃദുലമായ ചര്മ്മത്തെ പെട്ടെന്ന് ബാധിക്കും. ലിപ് ബാം ഉപയോഗിക്കലാണ് ഇത് തടയാനുള്ള വഴി.

വെള്ളം ധാരാളമായി കുടിക്കുക
ചര്മ്മം സജലീകരിച്ച് ഇരിക്കുന്നതിന് ധാരാളമായി വെള്ളം കുടിക്കുക. ഇത് ചര്മ്മത്തിലെ പ്രകൃത്യാലുള്ള നനവ് നിലനിര്ത്താ ൻ സഹായിക്കും. ചര്മ്മരത്തിന്റെ ഇലാസ്റ്റിസിറ്റിയും ഇതിലൂടെ നിലനിൽക്കും. കൗമാരക്കാരികളെ സംബന്ധിച്ചിടത്തോളം വെള്ളം ധാരാളമായി കുടിക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.



Click it and Unblock the Notifications











