Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
താരന് മൂലമുള്ള മുഖക്കുരു തടയാം
താരന് ഉള്ളവരില്‍ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണന്ന് യൂണിവേഴ്സിറ്റി ഓഫ് മെഷിഗണ്‍ ഹെല്‍ത്ത് സര്‍വീസസ് പറയുന്നു. താരന്റെ പ്രധാന ലക്ഷണമായ വരണ്ട ചര്‍മ്മത്തിന്റെ ശകലങ്ങള്‍ രോമകൂപങ്ങള്‍ അടയ്ക്കുന്നത് ശരീരത്തിലും മുഖത്തും ഇത്തരം കുരു ഉണ്ടാകാന്‍ കാരണമാകും. നിലവില്‍ മുഖക്കുരു ഉള്ളവരാണെങ്കില്‍ താരന് ഇത് കൂടുതല്‍ വഷളാകാന്‍ കാരണമാകും.
തുടത്ത കവിളുകള്‍ക്ക്...
മുഖക്കുരുവിന്റെ നിരവധി കാരണങ്ങളില്‍ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് താരന്.
താരന് മൂലമുണ്ടാകുന്ന മുഖക്കുരുവില്‍ നിന്നും രക്ഷനേടാനുള്ള ചില മാര്‍ഗ്ഗങ്ങളിതാ

1. ആന്റി-ഡാന്‍ഡ്രഫ് ഷാമ്പു
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ ആന്റി-ഡാന്‍ഡ്രഫ് ഷാമ്പു തേയ്ക്കുക. തയോട്ടി, ചെവി, മുഖം തുടങ്ങി താരന് ബാധിക്കാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളും നന്നായി കഴുകിയെന്ന് ഉറപ്പ് വരുത്തുക. തലകുനിച്ച് നിന്ന് മുടി കഴുകുന്നത് ഒഴിവാക്കുക. തലയോട്ടിയില്‍ നിന്നും ഒഴുകി വരുന്ന താരന് മുഖത്തും നെറ്റിയിലും അടിയാന് ഇത് കാരണമാകും.

2. കണ്ടീഷണര്‍ തലയോട്ടിയില്‍ തേയ്ക്കരുത്
ഷാമ്പു തേച്ചതിന് ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ ഒഴിവാക്കുക. തലയോട്ടിയില്‍ കണ്ടീഷണര്‍ തേച്ച് പിടിപ്പിക്കരുത്. കണ്ടീഷണറുടെ അവശിഷ്ടങ്ങള്‍ താരന് കൂടുതല്‍ വഷളാക്കും.അതിനാല്‍ കണ്ടീഷണര്‍ മുടിയില്‍ അവശേഷിക്കാതെ നന്നായി കഴുകി കളയുക.

3.മുഖത്ത് മുടിയിടാതിരിക്കുക
തലയില്‍ താരനുണ്ടെങ്കില് മുടി മുഖത്ത് വീഴുന്നത് ഒഴിവാക്കുക. താരന് മുഖത്തെ ചര്‍മ്മത്തില്‍ എത്തുന്നത് മുഖക്കുരു ഉണ്ടാവാന്‍ കാരണമാകും.

4. ചൂട് എണ്ണ
-ആഴ്ചയില്‍ ഒരിക്കല്‍ ചൂടെണ്ണ എണ്ണ തേയ്ക്കുന്നത് താരന് മൂലമുണ്ടാകുന്ന മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കും.തലയോട്ടിയിലെ ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്.
- ഇടയ്ക്കിടെ മുഖം കഴുകുക
- ദിവസം രണ്ട് നേരമെങ്കിലും മുഖ കഴുകുന്നത് താരന്റെ ശകലങ്ങള്‍ നീക്കി മുഖം എണ്ണ രഹിതവും വൃത്തിയുമായിരിക്കാന് സഹായിക്കും.

5. നാരങ്ങ നീര്
നാരങ്ങയുടെ ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണം തലയോട്ടി വൃത്തിയാക്കാന്‍ സഹായിക്കും. അല്പം നാരങ്ങ നീര് തലയില്‍ തേച്ച് 20 മിനുട്ടിരിക്കുന്നത് വളരെ ഫലം ചെയ്യും. ഇതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ നാരങ്ങ നീര് തലയില്‍ നിന്നും കഴുകി കളയണം. തലയോട്ടിയില്‍ നിന്നും താരന് അകലുന്നതോടെ ചര്‍മ്മം വൃത്തിയാകാന്‍ തുടങ്ങും.

6. കേശ സൗന്ദര്യ ഉത്പന്നങ്ങള്‍ ഒഴിവാക്കുക
കേശ സൗന്ദര്യ ഉത്പന്നങ്ങള്‍ മുടി വരളുന്നതിനോ എണ്ണ മയമുള്ളതാക്കുന്നതിനോ കാരണമാകും. വരണ്ട മുടി താരനെ ആകര്‍ഷിക്കും. എണ്ണ രോമകൂപങ്ങള്‍ അടയ്ക്കുകയും മുടി വഴി മുഖത്തെത്തുകയും ചെയ്യും.

7. മുടി ചീവുക
പതിവായി മുടി ചീകുന്നത് തലയോട്ടിയിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും രക്തയോട്ടം ഉയര്‍ത്തുന്നതിനും സഹായിക്കും. ദിവസം രണ്ട് നേരം മുടി ചീകാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
