Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വാക്സിംഗിനു ശേഷം ചര്‍മസംരക്ഷണം
സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാക്സിംഗ്. ശരീരത്തിലെ ആവശ്യമില്ലാത്ത രോമങ്ങള്‍ നീക്കം ചെയ്യാനുള്ള എളുപ്പ വിദ്യ. അല്പം വേദന സഹിയ്ക്കണമെന്നേയുള്ളൂ. വീട്ടില്‍ തന്നെ വാക്സിംഗ് ചെയ്യുകയുമാകാം.
സൗന്ദര്യത്തിന് വാക്സിംഗ് നല്ലതാണെങ്കിലും ചര്‍മത്തിന് ഇത് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. ചര്‍മം വലിയുവാനും മുറിവുകളുണ്ടാകാനും വാക്സിംഗ് ഇട വരുത്തും.
വാക്സിംഗിനു ശേഷവും മുന്‍പും ചര്‍മസംരക്ഷണവും വളരെ പ്രധാനമാണ്. വാക്സിംഗ് ചര്‍മത്തിന് ദോഷം വരുത്താതിരിയ്ക്കാനുള്ള ചര്‍മസംരക്ഷണ മാര്‍ഗങ്ങള്‍ എന്തെല്ലാമെന്നറിയൂ,

ബേബി പൗഡര്‍
വാക്സിംഗിനു മുന്‍പ് അല്പം ബേബി പൗഡര്‍ ഇടുക. ഇത് വാക്സിംഗ് വഴി ചര്‍മത്തിനുണ്ടാകുന്ന വേദന കുറയ്ക്കും.

സ്ക്രബര്‍
വാക്സിംഗിന് ശേഷം മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് നല്ലതാണ്. സ്ക്രബര്‍ ഉപയോഗിക്കാം. ഇത് ചര്‍മം കൂടുതല്‍ വൃത്തിയാകുവാന്‍ സഹായിക്കും.

മോയിസ്ചറൈസര്‍
ചര്‍മത്തില്‍ ഈര്‍പ്പമുണ്ടാകുന്നത് വാക്സിംഗ് അസ്വസ്ഥതകള്‍ കുറയ്ക്കും. ചൂടുവെള്ളം കൊണ്ട് വാക്സ് ചെയ്ത ഭാഗം കഴുകി വൃത്തിയാക്കുക. ഇതിനു ശേഷം മോയിസ്ചറൈസര്‍ പുരട്ടാം.

സൂര്യപ്രകാശം
വാക്സിംഗിനു ശേഷം 24 മണിക്കൂറെങ്കിലും സൂര്യപ്രകാശത്തില്‍ നിന്നും മാറി നില്‍ക്കണം.

ചൂടുവെള്ളം
ഇതിനു ശേഷം ചൂടുവെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇളം ചൂടുവെള്ളം മാത്രം ഉപയോഗിയ്ക്കുക. കടുത്ത ചൂടിലുള്ള വെള്ളം ഒഴിവാക്കണം.

നീന്തുക
ഉടനടി നീന്തുന്നതും ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്.



Click it and Unblock the Notifications
