Latest Updates
-
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം
തണ്ണിമത്തന് ഫേസ് പായ്ക്കുകള്‍ ഉപയോഗിയ്ക്കൂ
ചൂടുകാലത്ത് കൂടുതല്‍ ലഭ്യമായ ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്. ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്കുന്ന, ദാഹം ശമിപ്പിയ്ക്കുന്ന ഒരു ഫലം.
ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് തണ്ണിമത്തന്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും തണ്ണിമത്തന് മികച്ചതാണ്.
തണ്ണിമത്തന് ഉപയോഗിച്ച് ഫേസ് പായ്ക്കുകള്‍ തയ്യാറാക്കാന്‍ സാധിയ്ക്കും. ചര്‍മത്തിന് കുളിര്‍മയും സൗന്ദര്യവും നല്കുന്ന തണ്ണിമത്തന് ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ.

തണ്ണിമത്തന്
മുഖം കഴുകി വൃത്തിയാക്കിയ ശേഷം തണ്ണിമത്തന് ഉടച്ച് മുഖത്തു പുരട്ടാം. ഇത് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.

തണ്ണമത്തങ്ങ, തേന്‍
തണ്ണമത്തങ്ങ, തേന്‍ എന്നിവ കലര്‍ത്തി നല്ല ഫേസ്പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്‍മത്തിനു ചേര്‍ന്ന നല്ലൊരു ഫേസ് പായ്ക്കാണ്.

തൈര്
തൈര്, തണ്ണിമത്തന് എന്നിവ നല്ലപോലെ കലര്‍ത്തി ഇളക്കുക. ഇത് മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് നല്ലൊരു ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്ക് നല്‍കും.

അവോക്കാഡോ
തണ്ണിമത്തന്, അവോക്കാഡോ എന്നിവ കലര്‍ത്തി നല്ല ഫേസ് പായ്ക്കുണ്ടാക്കാം. ഇവ രണ്ടിന്റേയും പള്പ്പുടച്ച് കലര്‍ത്തി മുഖത്തും പുരട്ടാം. ചര്‍മത്തിലെ ചുളിവു മാറ്റാനും പ്രായക്കുറവു തോന്നിയ്ക്കുവാനും സഹായിക്കുന്ന ഒരു ഫേസ് പായ്ക്കാണിത്.

പഞ്ചസാര
പഞ്ചസാര തണ്ണിമത്തന് പള്‍പ്പിനൊപ്പം ചേര്‍ത്ത് മുഖത്തു സ്ക്രബ് ചെയ്യാം. സ്വാഭാവികമായ ഒരു സ്ക്രബറാണിത്.

പാല്
പാല്, തണ്ണിമത്തന് എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇത സണ്‍ടാന്‍ മാറ്റാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍
എളുപ്പത്തില്‍ നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മം വേണോ, തണ്ണിത്തന്‍, കുക്കുമ്പര്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മതിയാകും.

പഴം
തണ്ണിമത്തന്, പഴം എന്നിവ ഉടച്ച് മുഖത്തു പുരട്ടുന്നതും നല്ലൊരു ഫേസ് മാസ്കാണ്. ഇത് തുടുത്ത, മൃദുവായ ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
