Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിദ്യാബാലന്റെ സൗന്ദര്യ രഹസ്യങ്ങള്‍
ദക്ഷിണേന്ത്യന്‍ സുന്ദരിയായ വിദ്യാബാലന് ഒരു മികച്ചനടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇരുപത്തിയേഴാമത്തെ വയസ്സില്‍ ചലച്ചിത്രരംഗത്തെത്തിയ അവര്‍ ഇന്ന് ബോളിവുഡിന്റെ അവിഭാജ്യഘടകമാണ്. ചെല്ലുന്നിടത്തെല്ലാം ശ്രദ്ധാകേന്ദ്രമായി മാറാന്‍ വിദ്യക്ക് എങ്ങനെ കഴിയുന്നുവെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. പനിനീര്‍പ്പൂ പോലെ മനോഹരമായ ചര്‍മ്മവും പട്ടുപോലെ സുന്ദരമായ മുടിയിഴകളുമാണ് ആളുകളെ വിദ്യയിലേക്ക് വലിച്ചടുപ്പിക്കുന്നത്. അവരുടെ കണ്ണുകളുടെ മനോഹാരിതയും എടുത്തുപറയേണ്ടത് തന്നെ.
ഷൂട്ടിംഗ് തിരക്കുകള്‍, ഉറക്കക്കുറവ് എന്നിവയ്ക്കിടയിലും തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ വിദ്യാബാലന് കഴിയുന്നുണ്ട്. അതിന് വിദ്യയെ സഹായിക്കുന്നത് ചില സൗന്ദര്യരഹസ്യങ്ങളാണ്. അവ നിങ്ങള്‍ക്കും പിന്തുടരാവുന്നതാണ്.

ചര്‍മ്മം
രാസവസ്തുക്കള്‍ അടങ്ങിയ മേക്കപ്പ് മുഖത്ത് നിന്നും ചര്‍മ്മത്തില്‍ നിന്നും തുടച്ചുമാറ്റി വൃത്തിയാക്കാന്‍ വിദ്യാബാലന് എപ്പോഴും ശ്രദ്ധിക്കുന്നു. മാക് (MAC) മേക്കപ്പ് വൈപ്സാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്.

കണ്ണുകള്‍
വിദ്യയുടെ കണ്ണുകള്‍ക്ക് ആരെയും ആകര്‍ഷിക്കാനുള്ള കാന്തശക്തി നല്‍കുന്നത് അവര്‍ അണിയുന്ന കണ്മഷിയാണ്. പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കണ്മഷിയാണ് വിദ്യ ഉപയോഗിക്കുന്നത്. കണ്മഷി എങ്ങനെ ഇറക്കുമതി ചെയ്യുമെന്ന് ആലോചിച്ച് വിഷമിക്കണ്ട. നല്ല ഗുണമേന്മയുള്ള കണ്മഷി നമ്മുടെ നാട്ടില്‍ ലഭ്യമാണ്. അവ തിരഞ്ഞെടുക്കുക.

ഭക്ഷണക്രമം
വേവിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയാണ് വിദ്യയുടെ പ്രധാന ഭക്ഷണം. ഇതിന് പുറമെ അവര്‍ ധാരാളം ഫ്രൂട്ട് ജ്യൂസുകളും കരിക്കിന്‍വെള്ളവും കുടിക്കുന്നു. ചര്‍മ്മകാന്തിക്ക് വേറെന്ത് വേണമല്ലേ?

സോപ്പ്
റോസ്, നാരങ്ങ എന്നിവയടങ്ങിയ ഖാദി ഹെര്‍ബല്‍ ഫെയ്സ് വാഷും ബോഡി വാഷുമാണ് വിദ്യ ഉപയോഗിക്കുന്നത്. ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

തലമുടി
മുടിയിഴകളുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ വിദ്യാബാലന് പതിവായി ഓയില്‍ മസാജ് ചെയ്യുന്നു.കാവ്യയും ഉപേക്ഷിച്ചു ചിക്കന്‍ പ്രേമം



Click it and Unblock the Notifications
