Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
പുരുഷനെ മയക്കാന്‍....
നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആള് ഇപ്പോള്‍ രണ്ടാമതൊരു വട്ടം കൂടി നിങ്ങളെ നോക്കാറില്ലേ? അതോ നിങ്ങളുടെ പങ്കാളി അടുത്തിടെയായി നിങ്ങളുടെ സൗന്ദര്യത്തെ പറ്റി പ്രശംസിച്ച് പറയാറില്ലേ?
എങ്കില്‍ അതിന് പരിഹാരം കണ്ടെത്തേണ്ട സമയമാണിത്. നിങ്ങളുടെ സൗന്ദര്യം വഴി ശ്രദ്ധനേടാന്‍ സഹായിക്കുന്നതാണ് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍.

സ്മോക്കി കണ്ണുകള്‍
മങ്ങിയ കണ്ണുകള്‍ - സെക്സിയായ മങ്ങിയ കണ്ണുകളോളം ആകര്‍ഷകമായ മറ്റൊന്നില്ല. ബോളിവുഡ് താരം സെയ്ഫ് അലിഖാന് പോലും കരീനയുടെ കണ്ണുകളാണ് കുര്‍ബാന്‍ എന്ന ചിത്രത്തില്‍ തന്നെ ആകര്‍ഷിച്ചതെന്ന് പറയുന്നു. ഇത്തരത്തില്‍ കണ്ണ് ആകര്‍ഷകമാക്കാന്‍ വേണ്ടത് കണ്മഷി പെന്‍സിലും, മസ്കാരയുമാണ്. കണ്മഷി ഉപയോഗിക്കുന്നതിന് മുമ്പ് പെന്‍സില്‍ വെള്ളത്തില്‍ മുക്കിയശേഷം കണ്ണിന് അടിയില്‍ വരയ്ക്കുക. ഇത് മങ്ങിയ നിറം നല്‍കുകയും കണ്ണിന് കൂടുതല്‍ ആകര്‍ഷണം ലഭിക്കുകയും ചെയ്യും. ഇത് ചെയ്ത ശേഷം ആവശ്യത്തിന് മസ്കാര ഉപയോഗിക്കുക. ഈ അലങ്കാരം നിഗൂഡമായിരിക്കാന് ശ്രദ്ധിക്കുക. ഒരു കറുത്ത വൃത്തമായി ഇത് തോന്നരുത്. അതിനാല്‍ തന്നെ പ്രിയപ്പെട്ടവനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് ഇത് ശരിയായി ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

ചുണ്ടുകള്‍
ഒരു പുരുഷന് സ്ത്രീയില്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്നാണ് ചുണ്ടുകള്‍. ആകര്‍ഷകമായ ചുണ്ടുകള്‍ സംസാരിക്കുമ്പോളും, ചിരിക്കുമ്പോളും പുരുഷനെ വശീകരിക്കും. അനുയോജ്യമായതും, ചര്‍മ്മത്തിന് യോജിക്കുന്നതുമായ നിറമുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുക. അധികം തിളക്കമോ, വര്‍ണ്ണശബളിമയോ ചുണ്ടിലുണ്ടാവരുത്.

റോസ് കവിളുകള്‍
സ്ത്രീകളുടെ പിങ്ക് നിറത്തോടുള്ള ഭ്രമം പുരുഷന്മാരുടെ ഒരു പ്രധാനപരാതിയാണ്. എന്നാല്‍ മേക്കപ്പിന്റെ കാര്യം വരുമ്പോള്‍ പിങ്ക് അനുയോജ്യമാണ്. അത് ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ പഠിച്ചാല്‍ മതി. കവിളുകള്‍ക്ക് പിങ്ക് നിറം നല്‍കുന്നത് വളരെ ആകര്‍ഷകമായിരിക്കും. എന്നാല്‍ ഇത് അമിതമായിപ്പോകരുത്. ആദ്യം ചെറുതായി ഫൗണ്ടേഷന് ഉപയോഗിച്ച് ടച്ച് അപ് ചെയ്യുക തുടര്‍ന്ന് മുഖത്തെ പാടുകള്‍ മായ്ക്കുന്നതിന് കണ്‍സീലര്‍ ഉപയോഗിക്കുക. ശേഷം റോസ് പൗഡര്‍ ഉപയോഗിക്കാം. ഇത് അത്ര പെട്ടന്ന് ശ്രദ്ധയില്‍ പെടരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തലമുടി
പങ്കാളി നിങ്ങളുടെ മുടിയെ താലോലിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? അയാള്‍ക്ക് ഇതില്‍ താല്പര്യം തോന്നാന്‍ തലമുടി മൃദുലവും, തിളക്കമാര്‍ന്നതും, കരുത്തുള്ളതും, സുഗന്ധമുള്ളതുമാകണം. നല്ലൊരു ഷാംപൂവും, കണ്ടീഷണറും ഇതിനായി ഉപയോഗിക്കുക. ഇത് വഴി നിങ്ങളുടെ പ്രിയപ്പെട്ടവനെ ആകര്ഷിക്കാനാവുമെന്നതില് സംശയമില്ല.

നഖങ്ങള്‍
മൈലാഞ്ചി അണിയുന്നതും, നഖങ്ങള്‍ സംരക്ഷിക്കുന്നതും ശ്രദ്ധിക്കപ്പെടില്ല എന്ന് കരുതേണ്ടതില്ല. ആണുങ്ങള് നഖത്തില്‍ ശ്രദ്ധിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. നന്നായി സംരക്ഷിക്കപ്പെടുന്ന നഖങ്ങള്‍ ഒരു സ്ത്രീയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. അതിനാല്‍ തന്നെ നഖങ്ങള്‍ ആരോഗ്യകരമായി സംരക്ഷിക്കുക. ചര്‍മ്മത്തിന്റെ നിറം അനുസരിച്ച് നഖം പോളിഷ് ചെയ്യുകയും ചെയ്യാം. ഇത് ആണുങ്ങളുടെ ശ്രദ്ധ നേടുകയും ചെയ്യും.

മൃദുല ചര്‍മ്മം
സ്പര്‍ശനം എന്നത് പുരുഷനെ സംബന്ധിച്ച് പ്രധാനമാണ്. നിങ്ങളുടെ കൈയ്യും കാലും വാക്സ് ചെയ്യുക. അങ്ങനെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കി നിര്‍ത്താം. നല്ലൊരു മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. കോഫി നല്കുമ്പോള് നിങ്ങളുടെ കൈ പങ്കാളിയുടെ ശാരീരിക അടുപ്പത്തിന് പ്രേരണ നല്കുന്ന വിധത്തില്‍ ആകര്ഷകമാകട്ടെ.

ശ്വാസം
പുകയിലയുടെ ഗന്ധമോ, കഴിച്ച ഭക്ഷണത്തിന്റെ ഗന്ധമോ ചുംബിക്കുമ്പോള്‍ വരുന്നത് ആരും ഇഷ്ടപ്പെടില്ലല്ലോ. എല്ലായ്പോഴും ടൂത്ത് പിക്കും, പെപ്പര്‍മിന്റ് സ്പ്രേയും കൈയ്യില്‍ കരുതുക. പല്ലിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അവശേഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് വായ ഉണങ്ങിപ്പോകുന്നത് തടയുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക.

അണിഞ്ഞൊരുങ്ങല്
അനുയോജ്യമായ വസ്ത്രധാരണം പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന് യോജിക്കുന്ന ഒരു എല്‍.ബി.ഡി ധരിക്കാം. കൃത്രിമ ആഭരണങ്ങളോട് നിങ്ങള്‍ക്ക് ഏറെ താല്പര്യമുണ്ടാകാം. എന്നാല്‍ ആഭരണങ്ങള്‍ അമിതമായി ധരിക്കാതിരിക്കുക. എന്നിരുന്നാലും ആഭരണങ്ങള്‍ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. വസ്ത്രങ്ങള്ക്കനുയോജ്യമായ ആഭരണങ്ങള്‍ ധരിക്കുക.

ഹീലുള്ള ചെരുപ്പ്
പാദങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സെക്സി ലുക്ക് നല്‍കാനും ഹീലുള്ള ചെരുപ്പിന് കഴിവുണ്ട്. പാദങ്ങള്‍ക്ക് നീളം കൂടുതല്‍ തോന്നാനും ഇത് സഹായിക്കും. ആണുങ്ങള്‍ക്ക് നീളമുള്ള സെക്സി കാലുകളോട് എറെയിഷ്ടമാണെന്ന് നമുക്കറിയാം. ഹീലുള്ള ചെരുപ്പ് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വ്യക്തിയുമായി സംഗമിക്കാന്‍ മാനസികധൈര്യം നല്‍കുകയും ചെയ്തേക്കാം.

സുഗന്ധം
നിങ്ങള്‍ ദിവസം മുഴുവന്‍ നീണ്ട ജോലി കഴിഞ്ഞ് വരുമ്പോളും, കുട്ടിയെ പരിപാലിച്ചതിന് ശേഷവും ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം നിന്ന് അകന്ന് നില്‍ക്കണം. ആദ്യം ശ്രദ്ധിക്കപ്പെടുന്ന കാര്യമല്ലെങ്കിലും നിങ്ങളുടെ പങ്കാളിയെ അകറ്റി നിര്‍ത്താന്‍ ഇത് കാരണമാകരുത്. നിങ്ങളുടെ പ്രയപ്പെട്ട ഡിയോഡൊറന്റ് പതിവായി കൈയ്യില്‍ കരുതുക. വിയര്‍പ്പിനെ തടയുന്ന ഡിയോഡൊറന്റാണ് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ അനുയോജ്യം. അടുത്ത തവണ നിങ്ങള്‍ പ്രിയപ്പെട്ടവന്റെ സമീപത്ത് കൂടി കടന്ന് പോകുമ്പോള്‍ പൂക്കളുടേയും, കസ്തൂരിയുടെയുമൊക്കെ ഗന്ധം നിങ്ങളെ രണ്ടാമതൊരുവട്ടം കൂടി നോക്കാന്‍ അയാളെ പ്രേരിപ്പിക്കും



Click it and Unblock the Notifications