Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മഞ്ഞുകാലത്ത് മുഖം കഴുകുന്നത് നന്നോ?
മഞ്ഞുകാലം കിടന്നുറങ്ങാന്‍ സുഖമുള്ള സമയമാണെങ്കിലും ചര്‍മത്തിന് അത്ര നല്ലതല്ല. ചര്‍മം പെട്ടെന്നു തന്നെ വരണ്ടതായി മാറുന്നതു തന്നെ കാരണം.
ഇതുകൊണ്ടുതന്നെ ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട സന്ദര്‍ഭമാണ് മഞ്ഞുകാലം. ചര്‍മം കഴുകുന്നതില് മുതല്‍ പുരട്ടുന്ന ക്രീമുകളില്‍ പോലും ശ്രദ്ധ പതിപ്പിയ്ക്കേണ്ട സമയം.
മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. മഞ്ഞുകാലത്ത് മുഖം കഴുകുന്നതില് പോലും പ്രത്യേക ശ്രദ്ധ വയ്ക്കണം.

മഞ്ഞുകാലത്ത് മുഖം കൂടുതലായി കഴുകരുത്. അധികപ്രാവശ്യം സോപ്പും സ്ക്രബറുമൊന്നും ഉപയോഗിയ്ക്കരുത്. ഇത് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റും. രാവിലെ ഈ അബദ്ധങ്ങള്‍ ഒഴിവാക്കുക
സോപ്പിനു പകരം ക്ലെന്‍സറുകള്‍ ഉപയോഗിയ്ക്കാം. ടീ ട്രീ ഓയില്‍, സാലിസൈക്ലിക് ആസിഡ് എന്നിവ കലര്‍ന്ന ക്ലെന്‍സറുകളാണ് കൂടുതല്‍ നല്ലത്.
മഞ്ഞുകാലത്ത് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു മുഖം കഴുകാം. കൂടുതല്‍ ചൂടുള്ള വെള്ളം ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും.
തണുപ്പിന്റെ കാര്യമോര്‍ത്ത് കിടക്കും മുന്‍പ് മുഖം കഴുകാതിരിയ്ക്കരുത്. കിടക്കും മുന്‍പു മുഖം കഴുകുന്നത് സൗന്ദര്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.
മുഖം സ്ക്രബ് ചെയ്ത് മൃതചര്‍മകോശങ്ങള്‍ നീക്കം ചെയ്യുന്നത് നല്ലതു തന്നെ. എന്നാല്‍ മഞ്ഞു കാലത്ത് ആഴ്ചയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഇങ്ങനെ ചെയ്യരുത്. ഇത് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും.
മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിയ്ക്കാന്‍ ഇത് ഏറെ പ്രധാനമാണ്.
മഞ്ഞുകാലത്ത് ചര്‍മം കൂടുതല്‍ കട്ടി കുറയുന്നതു കൊണ്ട് അലര്‍ജിയും അണുബാധയുമെല്ലാം വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ മുഖം തുടയ്ക്കുന്ന ടവലുകളുടെ കാര്യത്തില്‍ പോലും അതീവശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. നല്ല വൃത്തിയുള്ള ടവല്‍ മാത്രം മുഖം തുടയ്ക്കാന്‍ ഉപയോഗിയ്ക്കുക.



Click it and Unblock the Notifications
