Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വെട്ടിയൊതുക്കാം മൂക്കിലെ രോമം
എത്ര വൃത്തിയായി നടന്നാലും മൂക്കിലെ രോമം പുറത്തേക്ക് കാണുന്നുണ്ടെങ്കില്‍ അത് അപരിഷ്‌കൃതമായാണ് അനുഭവപ്പെടുക. മൂക്കിലെ രോമം പലര്‍ക്കും ഒരു ശല്യമാവാറുണ്ട്. ഇതെങ്ങനെ ശരിയായ രീതിയില്‍ വെട്ടി ഒതുക്കാം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. മൂക്കിലെ രോമം പൂര്‍ണമായി നീക്കം ചെയ്യുന്നതാണ് ഇതിനൊരു പരിഹാരം എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല കാരണം പൊടിയും ചെളിയും മറ്റും ശരീരത്തിനകത്തേക്ക് കടക്കുന്നത് തടയുന്നത് ഈ രോമങ്ങളാണ്. മൂക്കിലെ രോമങ്ങള്‍ ഇല്ലെങ്കില്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ മൂ്‌ക്കില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ശ്വാസ കോശത്തിലേക്ക് എത്തുകയും ചെയ്യും. ഇത് ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കും.
മൂക്കില്‍ കൂര്‍ത്ത ഉപകരണങ്ങള്‍ കടത്തി രോമം പൂര്‍ണമായി നീക്കം ചെയ്യുന്നതും അപകടകരമാണ്. അതിനാല്‍ രോമങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതിന് പകരം വെട്ടി ഒതുക്കുന്നതാണ് നല്ലത്. തല പുറകോട്ട് ചായ്‌ക്കുമ്പോള്‍ കാണപ്പെടുന്ന രോമങ്ങളുടെ നീളം കുറയക്കുന്നതാണ് എളുപ്പ വഴി. പുറത്തേക്ക് കാണാത്ത രീതിയില്‍ ബാക്കി രോമങ്ങള്‍ നില നിര്‍ത്തുകയും ചെയ്യാം. ഇതാണ് ആരോഗ്യത്തിന് ഗുണകരമാകുന്ന മാര്‍ഗം. മൂക്കിലെ രോമങ്ങള്‍ ഒരിക്കലും പിഴാന്‍ നോക്കരുത് . ഇത് അസ്വസ്ഥതകള്‍ ഉണ്ടാക്കും.

മൂക്കിലെ രോമങ്ങള്‍ പുറത്തേക്കെത്തി ശല്യം ചെയ്‌തു തുടങ്ങുമ്പോള്‍ മാത്രം അവ വെട്ടിയൊതുക്കാന്‍ ശ്രമിക്കുക. ഉറക്കമുണ്ടര്‍ ഉടന്‍ തന്നെ മൂക്കിലെ രോമം കളയാന്‍ ശ്രമിക്കരുത്. പൂര്‍ണമായ ശ്രദ്ധ ഇതിനാവശ്യമാണ് ്. അതില്ലെങ്കില്‍ മുറിവുകള്‍ ഉണ്ടാകും. കുളികഴിഞ്ഞുടന്‍ മൂക്കിലെ രോമങ്ങള്‍ വെട്ടി ഒതുക്കുന്നതാണ് നല്ലത്. നല്ല ശ്രദ്ധ കിട്ടും എന്നതിന് പുറമെ ഇവ വളരെ വൃത്തിയോടെയും മൃദുവായും ഇരിക്കുന്ന സമയം കൂടിയാണിത്.
മൂക്കിലെ രോമങ്ങള്‍ വെട്ടിയൊതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.സുരക്ഷ
മൂക്കിലെയും ചെവിയിലെയും രോമങ്ങള്‍ മുറിക്കുമ്പോള്‍ സുരക്ഷയ്‌ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. നല്ല തെളിച്ചമുള്ള സ്ഥലത്ത് വ്യക്തമായി കാണാവുന്ന രീതിയില്‍ കണ്ണാടിക്ക് മുമ്പില്‍ നിന്ന് വേണം ചെയ്‌ത് തുടങ്ങാന്‍. അപകടരമായതിനാല്‍ കത്രികകള്‍ ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക. ചെറിയ രീതിയില്‍ കൈയ്യുടെ നീക്കം മാറി പോയാല്‍ പോലും മുറിവുണ്ടാകും.
2. കുളിക്ക് ശേഷം
നല്ല ഉണര്‍വോടിരിക്കുമ്പോള്‍ മാത്രമെ മൂക്കിലെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങാവു.ഉറക്കം ഉണര്‍ന്ന ഉടനെയും ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പും ചെയ്യരുത്. പൂര്‍ണ ശ്രദ്ധ ഇല്ലെങ്കില്‍ മുറിവുകള്‍ ഉണ്ടാകും. കുളികഴിഞ്ഞുടനെ ചെയ്യുകയാണെങ്കില്‍ നല്ല ശ്രദ്ധ കിട്ടും .കൂടാതെ ഈ സമയം മൂക്കിലെ രോമം വളരെ വൃത്തിയായും മൃദുവായും ഇരിക്കുകയായിരിക്കും.
3. എത്ര ചെയ്യണം
തല പുറകിലോട്ട് ചായ്‌ക്കുമ്പോള്‍ പുറത്തേക്ക് കാണുന്ന രോമം വെട്ടിയൊതുക്കുന്നതാണ് നല്ല വഴി. രോമം പുറത്ത് കാണാതിരിക്കുന്നതിനും കൂടുതല്‍ രോമം കളയാതിരിക്കുന്നതിനും ഇത് സഹായിക്കും.
4. അമിതമായി രോമം കളയരുത്
രോമം പിഴുന്നത് ഒഴിവാക്കുക. ഇത് അസ്വസ്ഥതയ്‌ക്ക് കാരണമാകും. പൂര്‍ണമായി രോമം നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകാം. മൂക്കിലെ രോമത്തിന്റെ നീളം കൂടുതല്‍ കുറയ്‌ക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മൂക്കിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ ഇത് കാരണമാകാം. ഇത് മുഖക്കുരുവും വ്രണങ്ങളും ഉണ്ടാകുന്നതിലേക്ക് വഴി തെളിയിക്കും. നശിച്ച കോശങ്ങള്‍ ബാക്ടീരിയ ബാധിക്കുന്നതിനും കാരണമാകും.
5 വൃത്തി
ട്രിമ്മര്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്‌ക്കരുത്.ഇത് അണുബാധയ്‌ക്ക് കാരണമാകും.ഉപയോഗിക്കുന്നതിന് മുമ്പ് ട്രിമ്മറിന്റെ ബ്ലേഡ് മൂര്‍ച്ചയുള്ളതും രോഗാണുവിമുക്തവുമാണന്ന് ഉറപ്പാക്കുക. മൂര്‍ച്ചയില്ലാത്ത ബ്ലേഡ് മുറിവുകള്‍ ഉണ്ടാക്കും. അതുപോലെ വൃത്തിയില്ലാത്ത ട്രിമ്മര്‍ രോഗാണു ബാധയ്‌ക്ക് കാരണമാകും.



Click it and Unblock the Notifications











