For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചുണ്ടുകള്‍ക്ക് സ്വാഭാവിക പരിഹാരം

|

ഭംഗിയുള്ള ചുണ്ടുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ചുണ്ടുകളുടെ ഭംഗി കൊണ്ടുദ്ദേശിയ്ക്കുന്നത് ചുവപ്പു നിറം മാത്രമല്ല. തുടിപ്പും മാര്‍ദവവും കൂടിയാണ്.

ചിലരുടെ ചുണ്ടുകള്‍ വരണ്ട് വൃത്തികേടായിരിയ്ക്കും. പ്രത്യേകിച്ച് മഞ്ഞു കാലത്ത്. ഇത് ചുണ്ടുകളുടെ സൗന്ദര്യം കെടുത്തുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഈ പ്രശ്‌നം കൂടുതലായിരിക്കും.

പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍

വരണ്ട ചര്‍മത്തിനുള്ള ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചറിയൂ,

വെള്ളം

വെള്ളം

ചര്‍മത്തിലെ ജലാംശം കുറയുന്നതാണ് ഇതിനുള്ള ഒരു കാരണം. ധാരാളം വെള്ളം കുടിയ്ക്കുക.

ലിപ് ബാം

ലിപ് ബാം

നല്ല ഏതെങ്കിലും ലിപ് ബാം ഉപയോഗിയ്ക്കുന്നതു ശീലമാക്കുക. ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കാം.

ബട്ടര്‍

ബട്ടര്‍

ബട്ടര്‍ ചുണ്ടില്‍ തേയ്ക്കുന്നത് ചുണ്ടു വരണ്ടു പൊട്ടുന്നതിനുള്ള ഒരു പരിഹാരമാണ്.

സ്‌ക്രബര്‍

സ്‌ക്രബര്‍

രാത്രി കിടക്കുന്നതിന് മുന്‍പ് ചുണ്ടിലെ തൊലി അധികം പരുപരിപ്പില്ലാത്ത സ്‌ക്രബര്‍ ഉപയോഗിച്ചു സ്‌ക്രബ് ചെയ്യാം. പിന്നീട് പനിനീര് പുരട്ടാം. പനിനീരിനു പകരം നെയ്യ്, ബട്ടര്‍ എന്നിവയും ഉപയോഗിയ്ക്കാം.

ചുണ്ടു നനയ്ക്കുന്ന ശീലം ഉപേക്ഷിയ്ക്കുക

ചുണ്ടു നനയ്ക്കുന്ന ശീലം ഉപേക്ഷിയ്ക്കുക

വരണ്ട ചുണ്ടിനു പരിഹാരമായി നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ചുണ്ട് കൂടുതല്‍ വരണ്ടതാക്കുവാനേ സഹായിക്കൂ. ഈ ശീലം ഉപേക്ഷിയ്ക്കുക.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ വരണ്ട ചുണ്ടിനുള്ള മറ്റൊരു പരിഹാരമാണ്. ഒലീവ് ഓയില്‍ അല്‍പം ചുണ്ടില്‍ പുരട്ടാം.

Read more about: lips ചുണ്ട്
English summary

Tips To Treat Dry Lips

Treating dry lips is easy if you know the remedies. The best ways to treat dry lips are given below. Read more to know how to treat dry chapped lips with home remedies.
Story first published: Tuesday, February 4, 2014, 14:25 [IST]
X
Desktop Bottom Promotion