Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വരണ്ട ചുണ്ടുകള്‍ക്ക് സ്വാഭാവിക പരിഹാരം
ഭംഗിയുള്ള ചുണ്ടുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ചുണ്ടുകളുടെ ഭംഗി കൊണ്ടുദ്ദേശിയ്ക്കുന്നത് ചുവപ്പു നിറം മാത്രമല്ല. തുടിപ്പും മാര്‍ദവവും കൂടിയാണ്.
ചിലരുടെ ചുണ്ടുകള്‍ വരണ്ട് വൃത്തികേടായിരിയ്ക്കും. പ്രത്യേകിച്ച് മഞ്ഞു കാലത്ത്. ഇത് ചുണ്ടുകളുടെ സൗന്ദര്യം കെടുത്തുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഈ പ്രശ്നം കൂടുതലായിരിക്കും.
വരണ്ട ചര്‍മത്തിനുള്ള ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചറിയൂ,

വെള്ളം
ചര്‍മത്തിലെ ജലാംശം കുറയുന്നതാണ് ഇതിനുള്ള ഒരു കാരണം. ധാരാളം വെള്ളം കുടിയ്ക്കുക.

ലിപ് ബാം
നല്ല ഏതെങ്കിലും ലിപ് ബാം ഉപയോഗിയ്ക്കുന്നതു ശീലമാക്കുക. ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കാം.

ബട്ടര്‍
ബട്ടര്‍ ചുണ്ടില്‍ തേയ്ക്കുന്നത് ചുണ്ടു വരണ്ടു പൊട്ടുന്നതിനുള്ള ഒരു പരിഹാരമാണ്.

സ്ക്രബര്‍
രാത്രി കിടക്കുന്നതിന് മുന്‍പ് ചുണ്ടിലെ തൊലി അധികം പരുപരിപ്പില്ലാത്ത സ്ക്രബര്‍ ഉപയോഗിച്ചു സ്ക്രബ് ചെയ്യാം. പിന്നീട് പനിനീര് പുരട്ടാം. പനിനീരിനു പകരം നെയ്യ്, ബട്ടര്‍ എന്നിവയും ഉപയോഗിയ്ക്കാം.

ചുണ്ടു നനയ്ക്കുന്ന ശീലം ഉപേക്ഷിയ്ക്കുക
വരണ്ട ചുണ്ടിനു പരിഹാരമായി നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ചുണ്ട് കൂടുതല്‍ വരണ്ടതാക്കുവാനേ സഹായിക്കൂ. ഈ ശീലം ഉപേക്ഷിയ്ക്കുക.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ വരണ്ട ചുണ്ടിനുള്ള മറ്റൊരു പരിഹാരമാണ്. ഒലീവ് ഓയില്‍ അല്പം ചുണ്ടില്‍ പുരട്ടാം.



Click it and Unblock the Notifications
