Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചര്‍മത്തിലെ മുറിപ്പാടുകള്‍ അകറ്റാം
എല്ലാ മുറിപ്പാടുകള്‍ക്കും ഓരോ കഥ പറയാനുണ്ടാകും. പക്ഷെ അത് ഓര്‍മ്മിക്കാന്‍ പോലും അധികമാരും ഇഷ്ടപ്പെടില്ല. അപകടങ്ങള്‍, അണുബാധ, ശസ്ത്രക്രിയ, പരുക്കുകള്‍ എന്നിവ മൂലം പാടുകളുണ്ടാകാം. ശരീരത്തിലുള്ള പാടുകള്‍ നിങ്ങളുടെ സൗന്ദര്യം തല്ലിക്കെടുത്തും. അതുകൊണ്ട് അവ മറയ്ക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പാടുകളുള്ള ചര്‍മ്മം മിനുസമില്ലാത്തതും വിവിധ ഭാഗങ്ങളാക്കിയതുമാണെന്ന തോന്നല്‍ ഉണ്ടാക്കും. ഇവ കാരണം ചര്‍മ്മത്തിന്റെ നിറം വ്യത്യാസപ്പെടുകയും ചെയ്യാം. മുഖത്തോ മറ്റോ മുറിപ്പാടുകള്‍ ഉള്ളവര്‍ക്ക് ആളുകളെ അഭിമുഖീകരിക്കാനും വിഷമമായിരിക്കും. അത് അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും അപകര്‍ഷതാബോധം ഉണര്‍ത്തുകയും ചെയ്യും. ഒരു വ്യക്തിയെ മാനസികമായി തകര്‍ക്കാന്‍ പാടുകള്‍ക്ക് കഴിയും.
പാടുകള്‍ എങ്ങനെ മാറ്റാമെന്നതിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ലേസര്‍ ചികിത്സ, ശസ്ത്രക്രിയ മുതലായവ പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന ചില ചികിത്സകളാണ്. സമാനമായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെയും പാടുകളുടെ തെളിമ കുറയ്ക്കാം. ഈ രണ്ട് രീതികളും മുറിപ്പാടുകളുടെ ചികിത്സയില്‍ ഫലപ്രദമാണ്. പാടുകളുടെ വലുപ്പം, അത് നീക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയ്ക്ക് അനുസരിച്ചാണ് ഇതില്‍ ഏത് രീതി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്. കത്തി കൊണ്ട് ഉണ്ടാകുന്ന മുറിപ്പാടുകള്‍ ചികിത്സിക്കുന്നതിനെക്കാള്‍ ശ്രദ്ധ ആവശ്യമാണ്, പൊള്ളല്‍ മൂലമുണ്ടാകുന്ന പാടുകള്‍ ചികിത്സിക്കാന്‍.
പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മുറിപ്പാടുകള്‍ എങ്ങനെ മാറ്റാമെന്ന് നോക്കാം.

നാരങ്ങ
ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. ഒരു സൗന്ദര്യവര്‍ദ്ധക വസ്തുവായും നാരങ്ങ ഉപയോഗിക്കാവുന്നതാണ്. പാടുകളുടെ തെളിമ കുറയ്ക്കാന്‍ നാരങ്ങയ്ക്ക് കഴിയും. ത്വക്കിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കി പുതിയ ചര്‍മ്മത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും നാരങ്ങയ്ക്കാകും. ചെറിയൊരു കഷണം പഞ്ഞിയോ മറ്റോ നാരങ്ങാനീരില്‍ മുക്കുക. അതിന് ശേഷം അത് പാടില് തേയ്ക്കുക. ഒരാഴ്ചക്കാലം പതിവായി ഇത് ചെയ്യുക. മുറിപ്പാടിന്റെ തെളിമ കുറഞ്ഞുവരുന്നത് അനുഭവിച്ചറിയാനാകും. ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയും മികച്ച ബ്ലീച്ചിംഗ് ഏജന്റുകളാണ്. അതിനാല്‍ ഇവ ഉപയോഗിച്ചും പാടുകള്‍ നീക്കം ചെയ്യാവുന്നതാണ്.

തേന്‍
മുറിപ്പാടുകളില്‍ തേന്‍ പുരട്ടുന്നത് പാടുകള്‍ ഇല്ലാതാകാന്‍ സഹായിക്കും. ചര്‍മ്മത്തിന് ഈര്‍പ്പം പകരുന്ന തേന്‍, ചര്‍മ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കും. നിര്‍ജ്ജീവ കോശങ്ങളാണ് പാടുകളായി പ്രത്യക്ഷപ്പെടുന്നത്. തേന്‍ പുതിയ ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അതുവഴി പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും. ഏതാനും തുള്ളി പാടുകളില്‍ പുരട്ടുക. പതിവായി ഇത് ചെയ്യുക. തേനിനൊപ്പം നാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്. ഇത് മികച്ച ഫലം നല്‍കും. പാടുകള്‍ കുറയ്ക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചികിത്സയാണിത്.

കറ്റാര്‍വാഴ-
ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് കറ്റാര്‍വാഴ വളരെ ഉത്തമമാണ്. കുഴമ്പ് രൂപത്തിലോ ജെല്ലായോ കറ്റാര്‍വാഴ മുറിപ്പാടുകളില്‍ പുരട്ടാവുന്നതാണ്. ശരീരത്തിലുണ്ടാകുന്ന തടിപ്പുകളും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. മുറിവുകള്‍ നീരുവന്ന് വീങ്ങാതിരിക്കാന് കറ്റാര്‍വാഴയുടെ ഈ ഗുണം സഹായിക്കും. ചര്‍മ്മകോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും അവയ്ക്ക് പുതുജീവന്‍ നല്‍കാനും കറ്റാര്‍വാഴ ഉത്തമമാണ്. പാടില് കറ്റാര്‍വാഴ ക്രീമോ ജെല്ലോ പുരട്ടുക. വ്യത്യാസം കാണുന്നത് വരെ പതിവായി ഇത് ചെയ്യുക.

വെള്ളരിക്ക-
വളരെ വില കുറഞ്ഞതും എളുപ്പം ലഭിക്കുന്നതുമായ ഒന്നാണ് വെള്ളരിക്ക. ഇതിന് നിരവധി ഗുണങ്ങളുണ്ട്. ചര്‍മ്മത്തിന്റെ മൃദുലതയും ജലാംശവും നിലനിര്‍ത്താന്‍ വെള്ളരി ആവശ്യമാണ്. ഇത് പാടുകളുടെ തെളിമ കുറയ്ക്കുകയും ചുറ്റുമുള്ള വരണ്ട ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യും. വെള്ളരിക്ക അരച്ച് പാടില് പുരട്ടുക. ദിവസവും ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. വെള്ളരിക്ക അടങ്ങിയിട്ടുള്ള ക്രീമുകളും സ്ക്രബ്ബുകളും വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ചും പാടുകള്‍ മാറ്റാം.



Click it and Unblock the Notifications
