Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മുഖത്തെ വടുക്കള്‍ മാറ്റാം
മുഖത്ത് മുഖക്കുരുവോ മുറിവുകളോ ഉണ്ടാക്കുന്ന വടുക്കുളും പാടുകളും എളുപ്പത്തിലുണ്ടാകും. മുഖചര്‍മം താരതമ്യേന സെന്‍സിറ്റീവായതാണ് കാരണം. ഇത്തരം പാടുകള്‍ സൗന്ദര്യത്തെ കെടുത്തുന്നവയാണ്.
ഇത്തരം പാടുകള്‍ക്കും വടുക്കള്ക്കും ധാരാളം പരിഹാരങ്ങളുണ്ട്. ഇതിന് മരുന്നുകളോ ഡോക്ടറുടെ സഹായമോ വേണമെന്നില്ല.ഇതല്ലാതെയും ഇത് മാറ്റാവുന്നതേയുള്ളൂ.
മുഖത്തെ വടുക്കളും പാടുകളും മാറ്റാനുള്ള ചില വഴികളെക്കുറിച്ച് കൂടുതറിയൂ,

കുക്കുമ്പര്‍
ഇതിനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ മുറിച്ച് ഇതുകൊണ്ടു മുഖം മസാജ് ചെയ്യാം. അല്ലെങ്കില്‍ കുക്കുമ്പര്‍ അരച്ച് മുഖത്തിടാം. ഇവ മുഖത്തെ വടുക്കള്‍ മാറ്റുവാന്‍ നല്ലതാണ്.

കറ്റാര്‍ വാഴ
ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇതിന്റെ ജെല്‍ മുഖത്തു പുരട്ടുന്നത് മുഖത്തെ വടുക്കള്‍ മാറുന്നതിനുള്ള നല്ലൊരു വഴിയാണ്.

തേന്‍
മുഖത്തെ പാടുകളും വടുക്കളും കളയാന്‍ തേന്‍ നല്ലൊരു ഔഷധമാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മകോശങ്ങള്‍ പുതുതായി ഉണ്ടാകുവാന്‍ സഹായിക്കും. തേന്‍ തനിയെയോ ഇത് ചെറുനാരങ്ങാനീര്, പാല്‍പ്പാട തുടങ്ങിയവയുമായി ചേര്‍ത്ത് പുരട്ടുകയോ ചെയ്യാം.

ചെറുനാരങ്ങ
പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ചെറുനാരങ്ങയെന്നു പറയാം. ഇത് മുഖത്തെ വടുക്കളില്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. ഇതിന്റെ നീര് മുഖത്തു പുരട്ടുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങു നീര്
മുഖത്തെ വടുക്കള്‍ മാറ്റുവാന്‍ ഉരുളക്കിഴങ്ങു നീര് പുരട്ടുന്നതും നല്ലതു തന്നെ.



Click it and Unblock the Notifications
