Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഖക്കുരു വരുന്നതു തടയൂ
സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിയ്്ക്കുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. കൗമാരപ്രായത്തില്‍ ആണ്,പെണ് ഭേദമില്ലാതെ വരുന്ന ഇത് അവശേഷിപ്പിയ്ക്കുന്ന കലകള്‍ ജീവിതകാലം മുഴുവന്‍ നില നില്ക്കുയും ചെയ്യും.
പ്രധാനമായും എണ്ണമയമുള്ള ചര്‍മത്തിലാണ് മുഖക്കുരു വരിക. ചര്മസുഷിരത്തില് അഴുക്കും ചെളിയുമാകുന്നതാണ് കാരണം.
മുഖക്കുരു തടയാനുള്ള ചില വഴികളുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

എണ്ണമയം
എണ്ണമയം മുഖക്കുരുവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എണ്ണമയം കലര്‍ന്ന ഭക്ഷണങ്ങള്‍ മുഖക്കുരുവുണ്ടാക്കും. ഇവ ഒഴിവാക്കി പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിയ്ക്കുക. അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാകും. ഇത് കുറയ്ക്കുക.

വെള്ളം
ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നത് മുഖക്കുരു വരാതിരിക്കാനുള്ള മറ്റൊരു പ്രധാന മുന്‍കരുതലാണ്. ഇതിനു ചെയ്യാനുള്ള മാര്‍ഗവും വളരെ എളുപ്പം. ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കുക.

മുഖം കഴുകുക
പൊടിയും എണ്ണമയവുമാണ് പലപ്പോഴും മുഖക്കുരു വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചര്‍മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പുറത്തു പോയി വന്നാലുടന്‍ മുഖം വൃത്തിയായി കഴുകുക.

മേക്കപ്പ്
കൃത്രിമവസ്തുക്കള്‍ അടങ്ങിയ മേക്കപ്പ് സാധനങ്ങളും എണ്ണയുടെ അംശം കൂടുതലുള്ള ക്രീമുകളും ഉപേക്ഷിക്കുക. കഴിവതും പ്രകൃതിദത്ത ഉല്പന്നങ്ങള് മാത്രം ഉപയോഗിക്കുക.

ആവി
ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിക്കുക. ഇത് മുഖക്കുരു വരാതെ സഹായിക്കും.

കഫീന്‍
കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാപ്പിയുടെ ഉപയോഗവും കുറയ്ക്കുക. പകരം ഗ്രീന്‍ ടീ ഉപയോഗിക്കാം.

താരന്
തലയില്‍ താരനുണ്ടെങ്കിലും ചിലര്‍ക്ക് മുഖക്കുരു വരും. തലയിലെ താരന് പൂര്‍ണമായും ഒഴിവാക്കുക.



Click it and Unblock the Notifications
