Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
മുഖക്കുരു വരാതിരിയ്ക്കാന്‍
സൗന്ദര്യം മോഹിയ്ക്കാത്തവരുണ്ടോ, ആണായാലും പെണ്ണായാലും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. സ്ത്രീകള്‍ക്കാവട്ടെ, ഇതില്‍ ശ്രദ്ധയല്പം കൂടുകയും ചെയ്യും.
എന്നാല്‍ സൗന്ദര്യം കെടുത്തുന്ന വലിയൊരു പ്രശ്നമാണ് മുഖക്കുരു. എണ്ണമയമുള്ള ചര്‍മത്തിലാണ് പലപ്പോഴും മുഖക്കുരു വരിക. മുഖക്കുരു മാത്രമല്ല, മുഖക്കുരു പാടുകളും സൗന്ദര്യത്തിനുള്ള വലിയൊരു ശത്രുവാണ്.
മുഖക്കുരു വരാതിരിയ്ക്കാനുള്ള ചില മുന്‍കരുതലുകളെടുക്കാം. ഇവയെന്തൊക്കെയെന്നു നോക്കൂ,
സൗന്ദര്യം മോഹിയ്ക്കാത്തവരുണ്ടോ, ആണായാലും പെണ്ണായാലും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. സ്ത്രീകള്‍ക്കാവട്ടെ, ഇതില്‍ ശ്രദ്ധയല്പം കൂടുകയും ചെയ്യും.

എന്നാല്‍ സൗന്ദര്യം കെടുത്തുന്ന വലിയൊരു പ്രശ്നമാണ് മുഖക്കുരു. എണ്ണമയമുള്ള ചര്‍മത്തിലാണ് പലപ്പോഴും മുഖക്കുരു വരിക. മുഖക്കുരു മാത്രമല്ല, മുഖക്കുരു പാടുകളും സൗന്ദര്യത്തിനുള്ള വലിയൊരു ശത്രുവാണ്.
മുഖക്കുരു വരാതിരിയ്ക്കാനുള്ള ചില മുന്‍കരുതലുകളെടുക്കാം. ഇവയെന്തൊക്കെയെന്നു നോക്കൂ,
പൊടിയും എണ്ണമയവുമാണ് പലപ്പോഴും മുഖക്കുരു വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചര്‍മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പുറത്തു പോയി വന്നാലുടന്‍ മുഖം വൃത്തിയായി കഴുകുക. ഫേസ് വാഷിനു പകരം കടലമാവോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം.
ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നത് മുഖക്കുരു വരാതിരിക്കാനുള്ള മറ്റൊരു പ്രധാന മുന്‍കരുതലാണ്. ഇതിനു ചെയ്യാനുള്ള മാര്‍ഗവും വളരെ എളുപ്പം. ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കുക. എണ്ണമയം മുഖക്കുരുവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എണ്ണമയം കലര്‍ന്ന ഭക്ഷണങ്ങള്‍ മുഖക്കുരുവുണ്ടാക്കും. ഇവ ഒഴിവാക്കി പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിയ്ക്കുക. അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാകും. ഇത് കുറയ്ക്കുക.
കൃത്രിമവസ്തുക്കള്‍ അടങ്ങിയ മേക്കപ്പ് സാധനങ്ങളും എണ്ണയുടെ അംശം കൂടുതലുള്ള ക്രീമുകളും ഉപേക്ഷിക്കുക. കഴിവതും പ്രകൃതിദത്ത ഉല്പന്നങ്ങള് മാത്രം ഉപയോഗിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിക്കുക. ഇത് മുഖക്കുരു വരാതെ സഹായിക്കും. മുടിയുടെ ആരോഗ്യവും ചര്‍മവുമായി ബന്ധമുണ്ട്. തലയില്‍ താരനുണ്ടെങ്കിലും ചിലര്‍ക്ക് മുഖക്കുരു വരും. തലയിലെ താരന് പൂര്‍ണമായും ഒഴിവാക്കുക. കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാപ്പിയുടെ ഉപയോഗവും കുറയ്ക്കുക. പകരം ഗ്രീന്‍ ടീ ഉപയോഗിക്കാം. ടെന്‍ഷനും സ്ട്രെസും ഒരു പരിധി വരെ ചര്‍മത്തിനും ദോഷം ചെയ്യും. മുഖക്കുരുവിന് കാരണാകുകയും ചെയ്യും. കഴിവതും ഇവ ഒഴിവാക്കുക.



Click it and Unblock the Notifications
