Latest Updates
-
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം
മുഖക്കുരു മാറാന്‍ സ്ട്രോബെറി
സ്ത്രീപുരുഷഭേദമില്ലാത്ത ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരുവെന്നു പറയാം. പ്രത്യേകിച്ച് കൗമാരത്തില്‍.
എണ്ണമയമുള്ളവരുടെ ചര്‍മത്തിലാണ് സാധാരണ ഈ പ്രശ്നം കൂടുതല്‍ ഉണ്ടാകാറുള്ളത്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും ചര്‍മസുഷിരങ്ങളില്‍ അടിഞ്ഞു കൂടുന്ന അഴുക്കുമെല്ലാം ഇതിന് കാരണമാകും.
മുഖക്കുരുവിന് പല പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ചില ഫലവര്‍ഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആരോഗ്യത്തിന് ഏറെ ഗുണകരമായ സ്ട്രോബെറി മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. സ്ട്രോബെറി കൊണ്ട് വിവിധ പായ്ക്കുകളുണ്ടാക്കി മുഖക്കുരുവിനുള്ള പരിഹാരം കണ്ടെത്താം.

സ്ട്രോബെറി
സ്ട്രോബെറി ഉടച്ച് ഒന്നും ചേര്‍ക്കാതെ തന്നെ മുഖത്തിടാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യാം. ഇത് മുഖത്തിന് തിളക്കം നല്‍കും.

തേനും സ്ട്രോബെ
തേനും സ്ട്രോബെറിയും ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. തേന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മസുഷിരങ്ങള്‍ തുറക്കുകയും ചെയ്യും. ഈ പാക്ക് മുഖത്തിടുന്നതിന് മുന്‍പ് മുഖം തണുത്ത വെള്ളത്തില്‍ കഴുകണം.

നാരങ്ങാനീര്, തേന്‍, സ്ട്രോബെറി
നാരങ്ങാനീര്, തേന്‍, സ്ട്രോബെറി എന്നിവ ചേര്‍ത്ത് ഫേസ്പാക്കുണ്ടാക്കാം. ഇത് മുഖത്തിട്ടാല്‍ എണ്ണമയം മാറുകയും മുഖം തിളങ്ങുകയും ചെയ്യും. നല്ല ഫലം ലഭിക്കുവാന്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ഇതാവര്ത്തിക്കണം.

പാലും സ്ട്രോബെറിയും
പാലും സ്ട്രോബെറിയും കൂട്ടിച്ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. വേണമെങ്കില്‍ പാല്‍പ്പാടയും ചേര്‍ക്കാം. ഇത് ചര്‍മം അയയാതിരിക്കാനും അങ്ങനെ പ്രായം തോന്നാതിരിക്കാനും സഹായിക്കും.

തൈര്
സ്ട്രോബെറി ഉടച്ച് ഇതില്‍ തൈര് ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖക്കുരു മാറാനും ചര്‍മത്തിന് നിറം ലഭിയ്ക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
