Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചില ചര്‍മപ്രശ്നങ്ങള്‍, പരിഹാരങ്ങള്‍
ചര്‍മപ്രശ്നങ്ങള്‍ മിക്കവാറും പേര്‍ക്കുമുണ്ടാകും. ഇത് പല തരത്തിലായിരിയ്ക്കുമെന്നു മാത്രം. മുഖക്കുരു, വരണ്ട ചര്‍മം, ഫ്രക്കിള്‍സ് എന്നിങ്ങനെ പോകുന്നു, വിവിധ ചര്‍മപ്രശ്നങ്ങള്‍.
ചര്‍മപ്രശ്നങ്ങള്‍ പലതരം ചര്‍മങ്ങള്‍ക്കും വ്യത്യസ്തവുമായിരിയ്ക്കും. പലതരം ചര്‍മപ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തമാണ്.
സാധാരണയായി കണ്ടുവരുന്ന ചില ചര്മപ്രശ്നങ്ങളെക്കുറിച്ചും ഇവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയൂ,

വരണ്ടു പൊട്ടുന്ന ചര്‍മം
വരണ്ടു പൊട്ടുന്ന ചര്‍മം പലര്‍ക്കുമുള്ളൊരു ചര്‍മപ്രശ്നമാണ്. പാല് പുരട്ടുന്നതും ഗുണം ചെയ്യും.

കണ്ണിനടിയിലെ കറുപ്പ്
കണ്ണിനടിയിലെ കറുപ്പ് പൊതുവായ ഒരു ചര്‍മപ്രശ്നമാണെന്നു പറയാം. കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് ഇവ കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞു വയക്കുന്നത് ഗുണം ചെയ്യും.

തളര്‍ന്ന കണ്ണുകള്‍
കൂടുതല്‍ സമയം വായിക്കുകയോ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുകയോ ചെയ്യുമ്പോള്‍ തളര്‍ന്ന കണ്ണുകള്‍ സാധാരണം. ഗ്രീന്‍ ടീ ബാഗ് തണുപ്പിച്ചു വയ്ക്കുന്നത് ഗുണം ചെയ്യും.

വരണ്ട ചുണ്ട
വരണ്ട ചുണ്ടുകളും ഒരു സാധാരണ ചര്‍മപ്രശ്നമാണെന്നു പറയാം. പെട്രോളിയം ജെല്ലി, വാസ്ലിന് എന്നിവ പരിഹാരങ്ങളാണ്. ഇല്ലെങ്കില്‍ വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവ പുരട്ടുകയുമാകാം. ചുണ്ടു നാവു കൊണ്ടു നനയ്ക്കുന്നത് ഒഴിവാക്കുക.

മുഖക്കുരു
മുഖക്കുരു കൗമാരത്തില്‍ സാധാരണമായ ഒരു ചര്‍മപ്രശ്നമാണ്. കറ്റാര്‍വാഴ ജെല്‍, ചെറുനാരങ്ങാനീര്, തക്കാളി എന്നിവ കലര്‍ത്തി പുരുട്ടുന്നത് ഗുണം ചെയ്യും.

സണ്‍ടാന്‍
സണ്‍ടാന്‍ വേനല്‍ക്കാലത്തുണ്ടാകുന്ന പതിവ പ്രശ്നമാണ്. തൈരില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പുരട്ടുന്നത് ഗുണം ചെയ്യും.

കരുവാളിപ്പ്
മുഖത്തെ കരുവാളിപ്പു മാറാന്‍ ചെറുനാരങ്ങാനീര്, ചന്ദനപ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതില്‍ അല്പം തേന്‍, തൈര് എന്നിവ ചേര്‍ക്കുന്നതും നല്ലതാണ്.

ബ്ലാക് ഹെഡ്സ് പ
ബ്ലാക് ഹെഡ്സ് പലരേയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. തേന്‍. ചെറുനാരങ്ങാനീര്, ഓട്സ്, മുട്ട, ജാതിയ്ക്ക എന്നിവ ഇതിനുളള പ്രകൃതിദത്ത പരിഹാരങ്ങളാണെന്നു പറയാം.

വെളുത്ത പാടുകള്‍
വരണ്ടതായതു കൊണ്ട് ചിലരുടെ ചര്‍മത്തില്‍ വെളുത്ത പാടുകള്‍ കാണാം. പാലും പാല്‍പ്പാടയും പുരട്ടുന്നത് ഇതിനുള്ള പരിഹാരങ്ങളാണ്.

എണ്ണമയമുള്ള ചര്‍മം
എണ്ണമയമുള്ള ചര്‍മം പലരുടേയും പ്രശ്നമാണ്. മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍ ഇത്തരക്കാര്‍ക്ക് സാധാരണവുമാണ്. ചെറുനാരങ്ങാനീര്, ഓറഞ്ച് നീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് എണ്ണമയം നീക്കും.



Click it and Unblock the Notifications
