Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നീന്തല്‍ നല്കുന്ന ചര്‍മ്മ പ്രശ്നങ്ങള്‍
നീന്തല്‍ ഇഷ്ടപ്പെടുന നിരവധി പേരുണ്ട്. ചൂടില്‍ നിന്നും രക്ഷ നേടാനും ശരീരത്തിന്റെ ആയാസം കുറയ്ക്കാനും നീന്തല്‍ സഹായിക്കും. എന്നാല്‍, നിരവധി ഗുണങ്ങള്‍ക്ക് കാരണമാകുന്ന നീന്തലുമായി ബന്ധപ്പെട്ട് നിരവധി ചര്‍മ്മപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറിനാണ് ഇതിനുള്ള പ്രധാന കാരണം. അണുക്കളെ നശിപ്പിക്കാനുള്ള സവിശേഷതമൂലം വര്‍ഷങ്ങളായി ക്ലോറിന്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചു വരുന്നു.
നമ്മുടെ ചര്‍മ്മം വളരെ ലോലമാണ് അതിനാല്‍ വെള്ളം ആഗിരണം ചെയ്യാനുള്ള പ്രവണത ഇതിനുണ്ടാകും. അതുകൊണ്ട് വെള്ളവുമായി ചേര്‍ന്നിട്ടുള്ള എന്തും ചര്‍മ്മം ആഗിരണം ചെയ്യും. ഇത് ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

നീന്തലിലൂടെ നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ മാത്രമെ പരിഹാരം കണ്ടെത്താനാവു.
ചര്‍മ്മത്തിനുണ്ടാകുന്ന അസ്വസ്ഥകകള്‍ പരിഹരിക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിനും നീന്തല്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്്നങ്ങള്‍ അറിഞ്ഞ് പരിഹാരം കണ്ടെത്തണം.
നീന്തല്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍
നിര്‍ജ്ജലീകരണം
തുടര്‍ച്ചയായ നീന്തല്‍ മൂലം ചര്‍മ്മം വളരെ ലോലമാകും . ഇത് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണമാകും.
ചര്‍മ്മത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് സന്തുലനം നഷ്ടമാവുകയും ചെയ്യുന്നത് വരണ്ട ചര്‍മ്മത്തിന് കാരണമാകും.
തിണര്‍പ്പ്
നീന്തലുമായി ബന്ധപ്പെട്ട് ചര്‍മ്മത്തില്‍ തിണര്പ്പുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി നീന്തുന്നത് മൂലം ചര്‍മ്മത്തെ ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചര്‍മ്മത്തിലെ സ്വാഭാവിക ഫ്ളൂയിഡിന്റെ സന്തുലനം നഷ്ടമാകും.ചര്‍മ്മത്തില്‍ ചൊറിച്ചിലും തിണര്‍പ്പും ഉണ്ടാവുന്നതിന് ഇത് കാരണമാവുകയും ചെയ്യും. കഠിനമായ വേദനയുള്ള പരു വരുന്നതിനും ഇത് ചിലപ്പോള്‍ കാരണമാകും.
പ്രായത്തിന്റെ ലക്ഷണങ്ങള്‍
നിങ്ങള്‍ ചെറുപ്പമാണെങ്കില്‍ പ്രായമായതിന്റെ സ്ഥായിയായ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്നത് ഒഴിവാക്കണം. അതിനാല്‍ നീന്തുമ്പോള്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാന്‍ മറക്കരുത്. സ്ഥിരമായ നീന്തല്‍ മൂലം വരകള്‍, നിറം മങ്ങല്‍ തുടങ്ങി പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടും. ചര്‍മ്മത്തിലെ ഫ്ളൂയിഡ് നഷ്ടമാകുന്നതാണ് ഇതിന് പ്രധാന കാരണം.
സൂര്യാഘാതം
സ്ഥിരമായി നീന്തുമ്പോള്‍ സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ചര്മ്മത്തിലുണ്ടാകാനുള്ള സാധ്യത ഉണ്ട്. നിങ്ങള്‍ നീന്തുമ്പോള്‍ വരണ്ട ചര്‍മ്മം, തിണര്‍പ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള ചര്‍മ്മത്തിന്റെ കഴിവ് ദിവസം തോറും കുറഞ്ഞു വരുകയും ചര്‍മ്മം കൂടുതല്‍ ലോലമാവുകയും ചെയയ്ും. സൂര്യപ്രകാശം കൂടുതല്‍ ഏക്കുന്നത് സൂര്യാഘാതത്തിനുള്ള സാധ്യത ഉയര്ത്തുമിത്.
ചൂടുവെള്ളം
നീന്തിയതിന് തൊട്ടു പിന്നാലെ ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിന് ഗുണകരമല്ല. ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ ഉയര്‍ത്താന്‍ ഇത് കാരണമാകും. ചൂട് വെള്ളവും നീരാവിയും ക്ലോറിന്‍ കൂടുതലായി ചര്‍മ്മത്തിലേക്ക് കടക്കാന്‍ സഹായിക്കും . ഇത് വരണ്ട ചര്‍മ്മം മൂലമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തും.
വിഷാംശം
ഓരോ തവണ നീന്തുമ്പോഴും ഹാനികരമായ വിഷാംശങ്ങള്‍ ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ പ്രവണത കൂടും. നീന്തല്‍ മൂലമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമിതാണ്. ചര്‍മ്മം കൂടുതല്‍ വരളുന്നതിനും കാറ്റടിക്കുമ്പോള്‍ വിണ്ടു കീറുന്നതിനും ഇത് കാരണമാകും.
ഫലപ്രദമായി ചികിത്സിക്കുന്നതിന് നീന്തല്‍ മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണന്ന് ആദ്യം അറിയണം. ഓരോ തവണ നീന്തുമ്പോഴും ചര്‍മ്മത്തിനാവശ്യമായ സംരക്ഷണം നല്‍കുക. ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ നീന്തല്‍ കുളത്തിലെ വെള്ളത്തില്‍ ക്ലോറിന്‍ കുറവാണന്ന് ഉറപ്പു വരുത്തുക.



Click it and Unblock the Notifications
