Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നീന്തുന്നത് സൗന്ദര്യം കുറയ്ക്കുമോ?
നീന്തുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലൊരു വ്യായാമമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും ഗുണകരമായ വ്യായാമമെന്നു വേണമെങ്കില്‍ പറയാം.
ആരോഗ്യത്തിന് മാത്രമല്ല, ശരീര സൗന്ദര്യത്തിനും നീന്തുന്നത് ഏറെ ഗുണകരമാണ്. തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വ്യായാമമാണ് ഇത് എന്നതു തന്നെ കാരണം.
ശുദ്ധമായ വെള്ളത്തില്‍ നീന്തുന്നത് ചര്‍മത്തിന് നല്ലതാണ്. എന്നാല്‍ ഇപ്പോഴത്തെ മിക്കവാറും സ്വിമ്മിംഗ് പൂളുകളില്‍ ക്ലോറിന്‍ വെള്ളമാണ് നിറയ്ക്കുന്നത്. ഇത് ചര്‍മത്തിനും മുടിയ്ക്കും ഒരുപോല ദോഷകരവുമാണ്.
നീന്തുന്നത് ചര്‍മത്തെ ഏതെല്ലാം വിധത്തില്‍ ദോഷകരമായി ബാധിയ്ക്കുമെന്നു നോക്കൂ,

വരള്‍ച്ച
നീന്തുന്നത് ചര്‍മത്തില്‍ വരള്‍ച്ചയുണ്ടാകാന്‍ ഇട വരുത്തും. ചര്‍മത്തിന് പിഎച്ച് ബാലന്‍സ് നഷടമാകും. പ്രത്യേകിച്ച് ക്ലോറിന്‍ കലര്‍ന്ന വെള്ളം.

പാടുകളും കുരുക്കളുമുണ്ടാകാന് സാധ്യത
ചര്‍മത്തില്‍ പാടുകളും കുരുക്കളുമുണ്ടാകാന് സാധ്യത കൂടുതലാണ്. വെള്ളവുമായി അധിക നേരം സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ചര്‍മത്തിന് ഫഌയിഡ് ബാലന്‍സ് നഷ്ടപ്പെടും.

അകാല വാര്‍ധക്യത്തിന് ഇട
സ്ഥിരമായി നീന്തുന്നത് ചര്‍മത്തില്‍ ചുളിവുകളുണ്ടാക്കും. അകാല വാര്‍ധക്യത്തിന് ഇട വരുത്തും.

സണ്‍ടാന്‍
നീന്തുന്നത് സണ്‍ടാന്‍ വര്‍ദ്ധിയ്ക്കുവാന്‍ ഇട വരുത്തും. സൂര്യപ്രകാശം, ക്ലോറിന്‍ എന്നിവ മാത്രമല്ല, ചര്‍മം നീന്തുന്നതിലൂടെ കൂടുതല്‍ സെന്സിറ്റീവാകുകയാണ് ചെയ്യുന്നത്. ഇത് സണ്‍ടാന്‍ തടയാനുള്ള ചര്‍മത്തിന്റെ കഴിവിനെ ബാധിയ്ക്കും.

ടോക്സിനുകള്‍
നീന്തുന്നതിലൂടെ ചര്‍മത്തിലേയ്ക്ക് ടോക്സിനുകള്‍ ആഗിരണം ചെയ്യാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മസൗന്ദര്യത്തെ ബാധിയ്ക്കും.

ചര്‍മം കറുക്കാന്‍ ഇട
ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ നീന്തുന്നത് ചര്‍മം കറുക്കാന്‍ ഇട വരുത്തും.

കുളിയ്ക്കുമ്പോള്‍
ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ നീന്തിയ ശേഷം വീണ്ടും എല്ലാവരും കുളിയ്ക്കുന്നതു പതിവാണ്. പ്രത്യേകിച്ച് സോപ്പു തേച്ച്. ഇത് ചര്‍മം വീണ്ടും വരണ്ടതാകാന്‍ ഇടയാക്കും.



Click it and Unblock the Notifications
