Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തൊലിക്കും മുടിക്കും മുസമ്പി
വേനലില്‍ പൊതുവെ കാണപ്പെടുന്നതാണ് കണ്ണിന് താഴെയുള്ള കറുപ്പുനിറവും ചുണ്ടുകളുടെ കരുവാളിപ്പും. വില പിടിപ്പുള്ള ക്രീമുകളും ഫേസ് വാഷുകളുമൊക്കെ ഇത് പരിഹരിക്കാന്‍ പ്രയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതിനുള്ള ചെലവ് കുറഞ്ഞ പരിഹാര മാര്‍ഗമാണ് മുസമ്പി (മധുര നാരങ്ങ).
ചെയ്യേണ്ടത് -മുഖം സോപ്പ് തേച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് ഒട്ടും വെള്ളം ഇരിക്കാത്ത വിധത്തില്‍ ഒപ്പുക. ശേഷം ഒരു മുസമ്പി എടുത്ത് രണ്ടായി മുറിക്കുക. ഒരു കഷ്ണം എടുത്ത് മുഖത്ത് 10 മുതല്‍ 12 മിനിറ്റ് വരെ വൃത്താകൃതിയില്‍ പതുക്കെ ഉരസുക. തുടര്‍ന്ന് മൃദുവായ തുണി എടുത്ത് മുഖത്ത് പറ്റിയ മുസമ്പിയുടെ നീരും മറ്റും തുടച്ച് നീക്കുക. തുടര്‍ന്ന് മുഖം കഴുകുക.
സിട്രിക്ക് അംശമുള്ള മുസമ്പിയുടെ നീര് വീര്യം കുറഞ്ഞ ബ്ളീച്ചിന്െറയും ക്ളീന്‍സിംഗ് ഏജന്റിന്‍െറയും ഫലം ചെയ്യുന്നു. തൊലിയുടെ കറുത്ത നിറം നീക്കിയും രോമങ്ങള്ക്കിടകള് വൃത്തിയാക്കിയും ഇത് തൊലിയെ തിളക്കമുള്ളതാക്കുന്നു.

കഴുത്തിന് പിന്‍വശത്തും കൈ കാല്‍മുട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തൊലി മൃദുവുള്ളതാക്കാന് മുസമ്പി ഉപയോഗിച്ച് മൃദുവായി ഉരസിയാല്‍ മതി.
മുസമ്പിയുടെ തൊലി മുഖത്ത് ഉരസിയാല്‍ മുഖക്കുരുവില്‍ നിന്ന് രക്ഷ തേടാം.
മുസമ്പി ജ്യൂസ് ദിവസം മൂന്ന് നാലുതവണ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിലെ ഇരുണ്ട നിറവും വിണ്ടുകീറലും ഒഴിവാക്കാം.
മുടി പിളരുന്നതിനും താരനും മുസമ്പി ജ്യൂസ് നല്ലതാണ്. കുറച്ച് ജ്യൂസ് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.



Click it and Unblock the Notifications
