Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുഖക്കുരു മാറ്റാന്‍ എളുപ്പവഴികള്‍
നിങ്ങളുടെ സൗന്ദര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി മുഖക്കുരു പടരുന്നുണ്ടോ? അവയെ തുരത്താനുള്ള ഒരു മാര്‍ഗ്ഗം അന്വേഷിക്കുകയാണോ നിങ്ങള്‍? എങ്കില്‍ തുടര്‍ന്ന് വായിക്കുക.
മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും, വേനല്‍ക്കാലത്ത് കൂടുതലായും മുഖക്കുരു ഉണ്ടാകാറുണ്ടാകും. മിക്ക ആളുകളും തുടര്‍ന്ന് വൈദ്യസഹായം തേടുകയും മരുന്നുകള്‍ക്കും സപ്ലിമെന്റുകള്‍ക്കുമായി ഏറെ പണം ചെലവഴിക്കുകയും ചെയ്യും.
എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവ ഒഴിവാക്കാനാവും. അതിന് സഹായിക്കുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളിതാ.

1. മുഖം ഇടയ്ക്കിടെ കഴുകുക - വേനല്‍ക്കാലത്ത് കൊഴുപ്പ് ഗ്രന്ഥികള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരും. മുഖത്ത് കൊഴുപ്പ് കൂടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതാണ് മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണം. ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച ദിവസം രണ്ടുവട്ടമെങ്കിലും മുഖം കഴുകുക. ചിലപ്പോള്‍ ദിവസം ഒരു പ്രാവശ്യം കഴുകിയാലും മതിയാകും. അതിനാല്‍ എത്രത്തോളം കഴുകിയാലാണ് ഫലപ്രദമാവുക എന്ന് നിരീക്ഷിച്ച് അതിനനുസരിച്ച് ചെയ്യുക.
2. മേക്കപ്പ് മാറ്റുക - ഭംഗിക്കായി സ്ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി മേക്കപ്പ് ഒഴിവാക്കുക. അത് ചെയ്യാത്ത പക്ഷം മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
3. പുകവലി അവസാനിപ്പിക്കുക - മുഖക്കുരുവില്‍ നിന്ന് രക്ഷ നേടാന്‍ പുകവലി അവസാനിപ്പിക്കുക. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പുകവലി മുഖക്കുരുവിനെ കൂടുതല്‍ വഷളാക്കും.
മുഖക്കുരു തടയാനുള്ള ലളിതമായ ചില വഴികളാണിവ. തങ്ങളെ സംബന്ധിച്ച് പ്രധാനമല്ല എന്ന് കരുതി പലരും അവഗണിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. നിങ്ങളും അത്തരത്തിലാണ് ചിന്തിക്കുന്നതെങ്കില്‍ ആ ധാരണ മാറ്റുക. അങ്ങനെ ഈ വേനല്‍ക്കാലത്ത് മുഖക്കുരുവില്ലാത്ത മുഖത്തോടെ സമൂഹത്തെ അഭിമുഖീകരിക്കുക.



Click it and Unblock the Notifications
