Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
യുവത്വത്തിന്റെ രഹസ്യം
പ്രായം മറന്ന് എപ്പോഴും ചെറുപ്പമായിരിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹുമുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം. ചെറുപ്പം കാത്തുസൂക്ഷിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.
പ്രായം വെറുമൊരു സംഖ്യയാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു പരിധി വരെ ഇത് ശരിയുമാണ്. എങ്കിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പമായിരിക്കാന്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ശുഭാപ്തിവിശ്വാസം
ചിന്തകള്‍ നിങ്ങളുടെ രൂപത്തിലും വ്യക്തിത്വത്തിലും പ്രതിഫലിക്കും. അതുകൊണ്ട് എപ്പോഴും ശുഭാപ്തിവിശ്വാസം മുറുകെ പിടിക്കുക. അശുഭചിന്തകള്‍ നിങ്ങളെ വിഷാദത്തിലാക്കുകയും അതുവഴി വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും.

ധ്യാനം
ദിവസവും അഞ്ച് മിനിറ്റ് യോഗ അല്ലെങ്കില്‍ ധ്യാനത്തിനായി മാറ്റിവച്ചാല്‍ അത് നല്കുന്ന ഫലം വളരെ വലുതായിരിക്കും. ധ്യാനം നിങ്ങള്‍ക്ക് മന:ശാന്തി പ്രദാനം ചെയ്യും. മാത്രമല്ല ഇത്് ചിന്തകളെ നിയന്ത്രണവിധേയമാക്കാനും സഹായിക്കും.

ഐ ക്രീം
ഐ ക്രീമുകള്‍ ഉപയോഗിക്കുന്നത്, ഊര്‍ജ്ജസ്വലതയോടെ കാണപ്പെടുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പുത്തന്‍തലമുറ മാസികകള്‍ വായിക്കുക, ഇത്തരം ചിന്തകള്‍ താനേ മാറിക്കൊള്ളും.

പുകവലി നിര്‍ത്തുക
പെട്ടെന്ന് വാര്‍ദ്ധക്യം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് പുകവലി. ഇതുമൂലം മാരകരോഗങ്ങള്‍ ഉണ്ടാകുമെന്ന് മാത്രമല്ല ചര്‍മ്മത്തിലെ ഓക്സിജന്റെയും ജലത്തിന്റെയും അളവ് കുറയുകയും ചെയ്യും. ഇതോടെ ശരീരത്തില്‍ കൂടുതല്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടും.

മധുരം കുറയ്ക്കുക
പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം മാത്രമല്ല ചര്‍മ്മത്തിലെ ചുളിവുകളും കുറയ്ക്കാം. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്ന പ്രവര്‍ത്തനം സജീവമാകും. ഇതുമൂലമാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത്.



Click it and Unblock the Notifications
