Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
രക്തചന്ദനം ചര്‍മത്തിനു നന്നോ?
ചുവന്ന ചന്ദനമാണ് രക്തചന്ദനം എന്നറിയപ്പെടുന്നത്. ഇത് നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഇത് പല സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്.
രക്തചന്ദനം ചര്‍മസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഉപയോഗിക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത, തികച്ചും പ്രകൃതിദത്തമായ ഒരു സൗന്ദര്യസംരക്ഷോണപാധിയാണിത്. താല്‍ക്കാലിക വെളുപ്പിന് ചില വഴികള്‍

ഏതെല്ലാം വിധത്തിലാണ് രക്തചന്ദനം ചര്മംസരക്ഷണത്തിനു സഹായിക്കുകയെന്നറിയൂ,

ചര്‍മത്തിളക്കത്തിനും സണ്‍ടാന്‍ മാറുന്നതിനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലിലോ വെള്ളത്തിലോ തൈരിലോ കലക്കി മുഖത്തു പുരട്ടി കഴുകിക്കളയാം.

ചര്‍മത്തിലെ പിഗ്മന്റേഷന് കുറയ്ക്കാന്‍ രക്തചന്ദനം ഏറെ സഹായകമാണ്. പാലില്‍ രക്തചന്ദനം ചാലിച്ച് മുഖത്തു പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം. ചിക്കന്‍ പോക്സ് പാടുകള്‍ മാറ്റുന്നതിനും ഇത് ഏറെ നല്ലതാണ.്

ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുന്നതിനും രക്തചന്ദനം സഹായകമാണ്. ഇത് ഗ്രീന്‍ ടീയില്‍ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് രക്തചന്ദനം. ഇത് വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുന്നത് നല്ലതാണ്.
ചര്‍മത്തിലെ അലര്‍ജി, ചൊറിച്ചില്‍ എന്നിവ മാറ്റുന്നതിനും ഔഷധഗുണമുള്ള രക്തചന്ദനം നല്ലതു തന്നെ. ഇത് അല്പം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications

