Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കണ്ണുകളുടെ ക്ഷീണം മാറ്റാം
സൗന്ദര്യത്തില്‍ കണ്ണുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. ഭംഗിയും ആരോഗ്യവുമുള്ള കണ്ണുകള്‍ സൗന്ദര്യമേറ്റുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.
വിടര്‍ന്ന കണ്ണുകള്‍ സൗന്ദര്യലക്ഷണമാണ്. എന്നാല്‍ തളര്‍ന്ന കണ്ണുകളോ, മുഖത്തിന്റെ മുഴുവന്‍ ഭംഗിയും കളയും.
കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നതിന് പല കാരണങ്ങളുമുണ്ട്. ചിലര്‍ക്ക് സ്വാഭാവികമായും ഇത്തരം കണ്ണുകളായിരിയ്ക്കും ഉള്ളത്. ഇതല്ലാതെ ഉറക്കക്കുറവ്, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ കൂടുതല്‍ സമയം കാണുക, അസുഖങ്ങള്‍ തുടങ്ങിയവയും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.
കണ്ണുകളുടെ തളര്‍ച്ചയ്ക്കുള്ള ചില പ്രതിവിധികള്‍ കാണൂ,

കണ്ണുകള്‍ക്ക് ലളിതമായി എഴുതുക. അധികം മഷിനിറം നല്‍കാത്ത ഐലൈനര്‍ ഉപയോഗിക്കാം. ഇത് കണ്ണുകളുടെ ക്ഷീണം കുറച്ചു കാണിയ്ക്കുവാന്‍ സഹായിക്കും.
കണ്ണകള്‍ക്ക് ചുറ്റുമുള്ള ചര്‍മം കട്ടി കുറഞ്ഞതാണ്. ഇതുകൊണ്ടു തന്നെ പെട്ടെന്നു ചുളിവുകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. കണ്ണിനു ചുറ്റും ഹൈഡ്രേറ്റിംഗ് ക്രീം ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.
ഉരുളക്കിഴങ്ങ്, കുക്കുമ്പര്‍ എന്നിവ കനം കുറച്ചു വട്ടത്തിലരിഞ്ഞ് കണ്ണുകള്‍ക്കു മുകളില്‍ അല്പനേരം വയ്ക്കുന്നത് കണ്ണുകളുടെ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും.
പുരികങ്ങള്‍ക്ക് ഷേയ്പ്പ് നല്‍കുന്നത് കണ്ണുകളുടെ തളര്‍ച്ച മറയ്ക്കാന്‍ സഹായിക്കും.
കണ്ണുകള്‍ക്ക് മുകളില്‍ ഐസ് ബാഗ് വയ്ക്കുന്നതും ഗുണം നല്‍കും.
മസ്കാര കണ്ണുകളുടെ ക്ഷീണം കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്



Click it and Unblock the Notifications
