Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഷേവിംഗിനു ശേഷം മുഖക്കുരു?
ഷേവിംഗ് പുരുഷന് മുഖസൗന്ദര്യം നല്‍കുമെങ്കിലും ഇതിന് ശേഷം പല ചര്‍മപ്രശ്നങ്ങളും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ഇതിലൊന്നാണ് മുഖക്കുരു.
പല പുരുഷന്മാര്ക്കും ഷേവിംഗ് കഴിഞ്ഞാല്‍ മുഖക്കുരു വരികയും ഇത് പൊട്ടുകയും ചെയ്യാറുണ്ട്. ഇവ യഥാര്‍ത്ഥത്തില്‍ മുഖക്കുരുവല്ല. ഷേവിംഗിന് ശേഷം ചര്‍മത്തിലുണ്ടാകുന്ന വളരാത്ത രോമകൂപങ്ങളോ അല്ലെങ്കില്‍ ഷേവിംഗിലുണ്ടായ മുറിവിനോടുള്ള ചര്മപ്രതികരണമോ ആണിത്. ഇതിന് ചില പരിഹാരങ്ങളുമുണ്ട്.

ഗുണമേന്മയുള്ള റേസര്‍ ഉപയോഗിയ്ക്കുകയാണ് ഒരു വഴി. ഒരു റേസര്‍ അനേക തവണ ഉപയോഗിയ്ക്കുകയും ചെയ്യരുത്. ഓരോ തവണ ഉപയോഗിച്ചു കഴിയുമ്പോഴും ബ്ലേഡ് നല്ലപോലെ വൃത്തിയാക്കുകയും വെള്ളം കള്ഞ്ഞു സൂക്ഷിയ്ക്കുകയും വേണം.
ഇലക്ട്രിക് റേസര്‍ ഉപയോഗിയ്ക്കുകയാണെങ്കില്‍ രണ്ടു മൂന്നു തവണ ഉപയോഗിച്ച ശേഷം ബ്ലേഡ് മാറ്റണം. ഓരോ തവണയും സിംഗിള്‍ ബ്ലേഡ് റേസര്‍ ഉപയോഗിയ്ക്കുകയാണ് നല്ലത്.
ഷേവിംഗിന് ശേഷം അല്പം ആല്‍ക്കഹോള്‍ പുരട്ടുന്നത് ഗുണം ചെയ്യും. ആല്‍ക്കഹോള്‍ അടങ്ങുന്ന ഏതെങ്കിലും ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഉപയോഗിച്ചാലും മതിയാകും.
ഷേവ് ചെയ്തിടത്ത് ഐസ് ക്യൂബുകള്‍ കൊണ്ട് ഉരസുന്നത് ഗുണം ചെയ്യും.
ഷേവ് ചെയ്യുന്നതിന് മുന്‍പ് മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതും നല്ലതാണ്.
കഴുത്തില്‍ നിന്നും മുകളിലേയ്ക്കു ഷേവ് ചെയ്യുന്നതിനു പകരം മുഖത്തു നിന്നും താഴേയ്ക്കു ഷേവ് ചെയ്യുക. ഇത് മുറിവിനുള്ള സാധ്യതകള്‍ കുറയ്ക്കും.
ഷേവിംഗിന് ശേഷം മുഖം ഇളം ചൂടുവെള്ളം കൊണ്ടു കഴുകുന്നത് നല്ലതാണ്.



Click it and Unblock the Notifications
