For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില വഴികള്‍

|

സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ചുവന്നു തുടുത്ത ചുണ്ടുകള്‍ ഇതില്‍ ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടാണ് കവിഭാവനകളില്‍ സ്ത്രീ സൗന്ദര്യത്തെ പുകഴ്ത്തുവാന്‍ ഇത് ഉപയോഗിയ്ക്കുന്നതും.

ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് പല ഘടകങ്ങളുമുണ്ട്. ഭക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്.

ചുണ്ടുകള്‍ ആകര്‍ഷകമാക്കുവാന്‍ചുണ്ടുകള്‍ ആകര്‍ഷകമാക്കുവാന്‍

ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് ലിപ്സ്റ്റിക് തന്നെ ഉപയോഗിയ്ക്കണമെന്നില്ല. ഇത് സ്വാഭാവികമായി നേടാവുന്ന പല വഴികളുമുണ്ട്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ സ്‌ക്രബ് ചെയ്യുക. ഇത് ചുണ്ടിന്റെ കറുപ്പു നിറം അകറ്റും.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയിലും പാല്‍പ്പാടിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ബദാം ഓയില്‍ മാത്രമായും പുരട്ടാം.

വെണ്ണ, നെയ്യ്

വെണ്ണ, നെയ്യ്

വെണ്ണ, നെയ്യ് എന്നിവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം നല്‍കുകയും മൃദുവാക്കുകയും ചെയ്യും.

പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത്

പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത്

പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചുണ്ടുകളിലും രക്തപ്രസാദമുണ്ടാകാന്‍ സഹായിക്കും.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തി ഈ വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ അടങ്ങിയ ലിപ്ബാം ചുണ്ടിന് ഭംഗി നല്‍കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.

English summary

Natural Tips For Red Lips

Red lip is a factor that adds to the beauty of women. There are some natural ways to get red lips. Here are some tips for red color of lips,
X
Desktop Bottom Promotion