Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചര്‍മ്മ സൗന്ദര്യത്തിന് ചെറി
ചര്‍മ്മത്തിലെ കറുത്തപാടുകള്‍ മാറ്റാനും നിറം വര്‍ദ്ധിപ്പിക്കാനും ചെറി ജ്യൂസ് ഉത്തമമാണ്. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ മുഖക്കുരു, റോസാഷ്യ (മുതിര്‍ന്നവരില്‍ കാണുന്ന മുഖക്കുരു) തുടങ്ങിയ ചര്‍മ്മരോഗങ്ങളുടെ ചികിത്സയ്ക്ക് ചെറി ഉപയോഗിക്കാവുന്നതാണ്. ഇതിനെല്ലാം പുറമെ ചെറി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മ്മത്തിലെ കേടുപാടുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ് മുതലായ ധാരാളം അടങ്ങിയിട്ടുള്ള ഈ പഴം ചര്‍മ്മത്തിന്റെ ആരോഗ്യം മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
ചെന്നിക്കുത്ത് പോലുള്ള തലവേദനകള്‍, ഉറക്കമില്ലായ്മ എന്നിവയ്ക്ക് ആശ്വാസം നല്‍കാനും ചെറിക്ക് കഴിയും. സ്ഥിരമായി ചെറി കഴിച്ചാല്‍, ഹൃദ്രോഗത്തെയും ഓര്‍മ്മക്കുറവിനെയും ചെറുക്കാം.

നന്നായി ചതച്ചെടുത്ത ചെറി ദിവസവും മുഖത്ത് പുരട്ടുക. ഇത് നിങ്ങളുടെ മുഖചര്‍മ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കും. ചെറി ചതയ്ക്കുന്നതിന് ഫോര്‍ക് ഉപയോഗിക്കാവുന്നതാണ്.
ഇത് പുരട്ടുന്നതിന് മുമ്പ് ചര്‍മ്മം കഴുകി വൃത്തിയാക്കുക. എണ്ണമയമുള്ള ചര്മ്മമമുള്ളവര് സോര്‍ ചെറി ഉപയോഗിക്കുക.
ചതച്ച ചെറിയില്‍ ഒരു ടീസ്പൂണ്‍ തേനും ഏതാനും തുള്ളി നാരങ്ങാനീരും ചേര്‍ത്ത് വളരെ എളുപ്പത്തില്‍ മുഖത്തിടാവുന്ന ചെറി ലേപനം (മാസ്ക്) തയ്യാറാക്കാവുന്നതാണ്. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റുകള്‍ക്ക് ശേഷം നന്നായി കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ മുഖക്കുരു, മുതിര്‍ന്നവരില്‍ കാണുന്ന മുഖക്കുരു എന്നിവ മാറും.
ചെറിയോടൊപ്പം രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ചര്‍മ്മത്തിലെ ചുളിവുകളും മറ്റും മാറും. ത്വക്കിലെ കറുത്തപാടുകള്‍ മാറാനും ഇത് നല്ലതാണ്.
അഞ്ച് ചെറികളും മൂന്ന് സ്ട്രോബെറികളും എടുക്കുക. ഇവ ഒരുമിച്ച് അരച്ച് മുഖത്തും കഴുത്തിലും പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താന്‍ സഹായിക്കും. പനിനീര് കൂടി ചേര്‍ത്തും ഇത് ഉപയോഗിക്കാവുന്നതാണ്.
ഒരുപിടി ചെറിയെടുത്ത് നന്നായി ചതയ്ക്കുക. അതില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ യോഗര്‍ട്ട് ചേര്‍ക്കുക. ഇത് ചര്‍മ്മത്തില്‍ പുരട്ടി, 20-30 മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയുക.
ചര്‍മ്മത്തിന്റെ കാന്തിയും യൗവ്വനവും വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. ഇതില്‍ പഞ്ചസാര കൂടി ചേര്‍ത്ത് ഫേഷ്യല്‍ സ്ക്രബ്ബ് ആയും ഉപയോഗിക്കാം.
നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യാനായി രണ്ട് ടീസ്പൂണ്‍ ചെറി ജ്യൂസില്‍ ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.
എട്ട് ചെറികളുടെയും ഒരു പീച്ച് പഴത്തിന്റെയും മാംസളമായ ഭാഗം എടുക്കുക. ബ്ലെന്ഡറിന്റെയോ ഫുഡ് പ്രോസസറിന്റെയോ സഹായത്തോടെ ഇവ കൂട്ടിക്കലര്‍ത്തുക. ഈ ക്രീം ത്വക്കില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ചുളിവുകള്‍ മാറും.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ഒരു ടീസ്പൂണ്‍ വിര്‍ജിന്‍ ഒലിവെണ്ണ കൂടി ചേര്‍ത്താല്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കും.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഇനി പറയുന്ന രീതിയില്‍ ലേപനം തയ്യാറാക്കുക. ഒരു മുട്ടയുടെ വെള്ള, രണ്ട് ടീസ്പൂണ്‍ കോണ്‍മീല്‍, ഒരു ടീസ്പൂണ്‍ തേന്‍, ചതച്ച 10 ചെറി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഇത് മുഖത്തും കവുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക.



Click it and Unblock the Notifications
