Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നാച്വറല്‍ ഫേസ് വാഷ് ഉപയോഗിയ്ക്കൂ
സോപ്പിനു പകരം ഇപ്പോള്‍ പലരും ഫേസ് വാഷ് ഉപയോഗിച്ചാണ് മുഖം കഴുകാറ്. ഇതുകൊണ്ടുതന്നെ പല തരത്തിലെ ഫേസ് വാഷുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ ഇത്തരം ഫേസ് വാഷുകളില്‍ കെമിക്കലുകള്‍ അടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതുകൊണ്ടു തന്നെ പ്രകൃതിദത്ത ഫേസ് വാഷുകള്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.
പല തരത്തിലെ ചര്‍മത്തിനും അനുസരിച്ചുള്ള ഫേസ് വാഷുകള്‍ ലഭ്യമാണ്. സാധാരണ ചര്‍മം, വരണ്ട ചര്‍മം, എണ്ണമയമുള്ള ചര്‍മം എന്നിങ്ങനെ പോകുന്നു ഇത്.
സാധാരണ ചര്‍മത്തിനു പറ്റിയ ചില പ്രകൃതിദത്ത ഫേസ് വാഷുകള്‍ ഏതെല്ലാമെന്നറിയൂ,

തൈര്
തൈര് സാധാരണ ചര്‍മത്തിനു പറ്റിയ നല്ലൊരു ഫേസ് വാഷാണ്. ഇത് മുഖത്തിന് തിളക്കവും മാര്‍ദവവും നല്കുന്നു. സാധാരണ ചര്‍മത്തിനു മാത്രമല്ല, എണ്ണമയമുള്ള ചര്‍മത്തിനും ഇത് ഉപയോഗിയ്ക്കാറുണ്ട്.

തേനും തൈരും
തേനും തൈരും ചേര്‍്ത്തും സാധാരണ ചര്‍മത്തിനു പറ്റിയ ഫേസ് വാഷുണ്ടാക്കാം. രണ്ടു സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും ചേര്‍ത്താണ് ഉപയോഗിയ്ക്കേണ്ടത്. ഇത് മുഖത്തു പുരട്ടി അല്പസമയം മസാജ് ചെയ്ത ശേഷം അല്പം കഴിഞ്ഞ് കഴുകിക്കളയാം.

മുട്ടമഞ്ഞയും തേനും
മുട്ടമഞ്ഞയും തേനും ചേര്‍ത്തും ഫേസ് വാഷുണ്ടാക്കാം. ഇവ രണ്ടും കലര്‍ത്തിയ ശേഷം മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം കഴുകിക്കളയാം.

ആപ്പിള്‍
ആപ്പിള്‍ വേവിയ്ക്കുക. ഇതില്‍ അല്പം ഒലീവ് ഓയില്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം. സാധാരണ ചര്‍മത്തിനു ചേര്‍ന്ന ന്ല്ലൊന്നാന്തരം ഫേസ് വാഷാണിത്.

കളിമണ്ണ്
കളിമണ്ണ് വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുന്നതും ഗുണം നല്‍കും. ചര്‍മം കൂടുതല്‍ വൃത്തിയാകണമെങ്കില്‍ അല്പം ആസ്പിരിന്‍ പൗഡര്‍ കൂടി ചേര്‍ത്താല്‍ മതിയാകും.



Click it and Unblock the Notifications
