Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സൗന്ദര്യം കൂട്ടും ചെണ്ടുമല്ലി!!
ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നവയുടെ കൂട്ടത്തില്‍ പണ്ടു മുതല്‍ അറിയപ്പെടുന്ന ഔഷധമാണ് ചെണ്ടുമല്ലി
മെഡിറ്ററേനിയന്‍ മേഖല, യൂറോപ് ,ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്ന ചെണ്ടുമല്ലി
അലങ്കാരത്തിന് ഉപയോഗിക്കുന്ന ചെണ്ട് മല്ലികളേക്കാള് ഏറെ വ്യത്യസ്തമാണ്. ചര്‍മ്മ കാന്തി കൂട്ടാന്‍ സഹായിക്കുന്ന കരോറ്റിനോയിഡുകള്‍, ഗ്ലൈക്കോസൈഡ്സ്, സുഗന്ധതൈലങ്ങള്‍, ഫ്ളേവനോയിഡ് , സ്റ്റിറോള്സ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്രീമുകള്‍, സോപ്പ് , സുഗന്ധ ലേപനങ്ങള്‍ എന്നീ രൂപങ്ങളില്‍ ഇവ ലഭ്യമാകും
ചര്‍മ്മത്തിന്റെ അസ്വസ്ഥതകള്‍
ചെണ്ടുമല്ലിയില്‍ അടങ്ങിയിട്ടുള്ള സുഗന്ധ തൈലം, ഓര്‍ഗാനിക് ആസിഡ്, സ്റ്റിറോള്‍ എന്നിവ ചര്‍മ്മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഭേദമാക്കും. പ്രാണി കുത്തിയത്,
ചെറിയ ചതവ്, പൊള്ളല്‍ ,മുറിവ് എന്നിവ ഭേദമാക്കാന്‍ ചെണ്ടുമല്ലിക്രീം പുരട്ടുന്നത് നല്ലതാണ്.

മുഖക്കുരു
നശിച്ച ചര്‍മ്മ കോശങ്ങള്‍, എണ്ണ എന്നിവ മൂലം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിന്റെ ആദ്യ ലക്ഷണമാണ് മുഖക്കുരു. ഇതിനോട് അനുബന്ധിച്ച് മുഖ ചര്‍മ്മത്തില്‍ അസ്വസ്ഥത അനുഭവപ്പെടുക സ്വാഭാവികമാണ്. ചെണ്ടുമല്ലിപ്പൂ അടങ്ങിയ ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകള്‍ ഭേദമാക്കാന്‍ കഴിയും.
വരണ്ട ചര്‍മ്മം
ചെണ്ടുമല്ലിപ്പൂവില് നിന്നുള്ള എണ്ണ ചര്‍മ്മത്തിന്റെ ഏറ്റവും പുറമെ ഉള്ള പാളി മൃദുലമാക്കാന്‍ സഹായിക്കും. അങ്ങനെ വരണ്ട ചര്‍മ്മത്തില്‍ നനവ് നിലനിര്‍ത്താന്‍ ഇവ വളരെ ഫലപ്രദമാണ്. ദീര്‍ഘകാലമായുള്ള അല്ലെങ്കില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വരണ്ട ചര്‍മ്മമാണെങ്കില്‍ പതിവായി ചെണ്ടുമല്ലി എണ്ണ ഉപോഗിക്കുന്നത് ചര്‍മ്മത്തിന്റെ നനവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കും.
നിറം
ചെണ്ടുമല്ലി എണ്ണ പുരട്ടുന്ന ഭാഗത്തെ രക്തയോട്ടം മെച്ചപ്പെടും. ഒരു ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തം എത്തുകയാണെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മൂലം അവിടെ ഉണ്ടായ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യപ്പെടുകയും അവിടം ആരോഗ്യത്തോടെയിരിക്കുകയും ചെയ്യും . പതിവായി ചെണ്ടുമല്ലി എണ്ണ ഉപയോഗിക്കുന്നത് നിറം മെച്ചപ്പെടാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.
കണ്ണിന് ചുറ്റുമുള്ള വരകള്‍
പ്രായം കൂടുന്നതിനോടനുബന്ധിച്ച് കണ്ണിന് ചുറ്റും വരകളും ചുളിവുകളും പ്രത്യക്ഷപ്പെടാറുണ്ട്. കാക്ക കാലുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വരകള്‍ അകറ്റാന്‍ ചെണ്ടുമല്ലിപ്പൂവില് അടങ്ങിയിട്ടുള്ള അന്റി ഓക്സിഡന്റുകള്‍ സഹായിക്കും. ചെണ്ടുമല്ലിലേപനം മുഖത്ത് പുരട്ടുന്നതിലൂടെ ഇത്തരം വരകള്‍ കുറയുകയും ചര്‍മ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.
ചെണ്ടുമല്ലി എങ്ങനെ ഉപയോഗിക്കാം
ഏതാനം ചെണ്ടുമല്ലിപ്പൂക്കള്‍ ഒരു കപ്പ് ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുക. വെള്ളം തണുത്ത് കഴിയുമ്പോള്‍ പിഴിഞ്ഞെടുത്ത് നേരിട്ട് മുഖത്ത് പുരട്ടുക.ആവശ്യമുള്ളപ്പോള്‍ എടുക്കുന്നതിനായി ഫ്രിഡ്ജില്‍ വായു കടക്കാത്ത പാത്രത്തില്‍ ഈ വെള്ളം സൂക്ഷിച്ച് വയ്ക്കാം.
കൂടാതെ ചെണ്ടുമല്ലിപ്പൂവിന്റെ ഇതളുകള്‍ ഒലീവ് എണ്ണയില്‍ മുക്കി 10 ദിവസം വയ്ക്കുക. സൂര്യപ്രകാശമുള്ള സ്ഥലത്ത് വേണം പാത്രം സൂക്ഷിക്കാന്‍. ഇത് പിഴിഞ്ഞെടുത്തും ഉപയോഗിക്കാം .വായു കടക്കാത്ത ഗ്ലാസ്സ് പാത്രത്തില്‍ ഈ എണ്ണ സൂക്ഷിച്ച് വച്ച് ഒരു വര്‍ഷം വരെ ഉപയോഗിക്കാം.
ചെണ്ടുമല്ലി പൂക്കള്‍ ലഭിക്കാത്തവര്‍ക്ക് ഇവ അടങ്ങിയ ക്രീമുകളുടെ വിവിധ ബ്രാന്‍ഡുകള്‍ ഓണ്‍ലൈനായും മറ്റും ലഭിക്കും.
ചെണ്ടുമല്ലിപ്പൂ സാധാരണ പുറമെ ഉപയോഗിക്കാന്‍ സുരക്ഷിതമാണ്. എന്നാല്‍, ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും ഇത് എങ്ങനെയാണ് ബാധിക്കുക എന്നതിനെ കുറിച്ച് അധികം അറിവ് ലഭിച്ചിട്ടില്ല. ചിലര്‍ക്ക് ചെണ്ടുമല്ലിയോട് അലര്‍ജി ഉണ്ടാകാറുണ്ട്.- പ്രത്യേകിച്ച് അസ്റ്ററേഷ്യ ഗണത്തില്‍ പെടുന്ന ഡെയ്സി,ബന്തി തുടങ്ങിയ സസ്യങ്ങളോട് അലര്‍ജി ഉള്ളവര്‍ക്ക് .



Click it and Unblock the Notifications